University News
ദേ​ശീ​യ സെ​മി​നാ​റി​ലേ​ക്ക് പേ​പ്പ​റു​ക​ൾ ക്ഷ​ണി​ച്ചു
മ​ല​യാ​ള കേ​ര​ള പ​ഠ​ന​വി​ഭാ​ഗം, മൈ​സൂ​രു ദ​ക്ഷി​ണ മേ​ഖ​ല റീ​ജ​ണ​ൽ ലാം​ഗ്വേ​ജ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ "ആ​ഗോ​ളീ​ക​ര​ണ​കാ​ല​ത്തെ ഭാ​ഷ​യും സം​സ്കാ​ര​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ച്ച് ന​ട​ത്തു​ന്ന ദേ​ശീ​യ സെ​മി​നാ​റി​ലേ​ക്ക് പേ​പ്പ​റു​ക​ൾ ക്ഷ​ണി​ച്ചു. ഭാ​ഷ​യോ​ടു​ള്ള സ​മീ​പ​നം ആ​ഗോ​ളീ​ക​ര​ണ​ത്തി​നു​ശേ​ഷം, ഉ​ത്ത​രാ​ധു​നി​ക​ത​യും ഭാ​ഷ​യും, സാം​സ്കാ​രി​ക​പ​ഠ​നം ഭാ​ഷ​യി​ൽ, കോ​ള​നി​യാ​ന​ന്ത​ര​ഘ​ട്ട​വും ഭാ​ഷ​യും, സി​നി​മ​യി​ലെ ഭാ​ഷ, സാ​മൂ​ഹി​ക​മാ​ധ്യ​മ ഭാ​ഷ, ദൃ​ശ്യ​മാ​ധ്യ​മ ഭാ​ഷ, സാ​ഹി​ത്യ ഭാ​ഷ, കം​പ്യൂ​ട്ട​ർ പ്ര​യോ​ഗ​ങ്ങ​ളും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളും, അ​ച്ച​ടി​മാ​ധ്യ​മ ഭാ​ഷ, പ്ര​ബ​ന്ധ​സം​ഗ്ര​ഹം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​ബ​ന്ധ​ങ്ങ​ൾ ത​യ്യാ​റാ​ക്കേ​ണ്ട​ത്. പ്ര​ബ​ന്ധ​ത്തി​ന്‍റെ സം​ഗ്ര​ഹം മൂ​ന്നൂ​റ് വാ​ക്കി​ൽ ക​വി​യാ​തെ ഇം​ഗ്ലീ​ഷി​ലോ, മ​ല​യാ​ള​ത്തി​ലോ ത​യ്യാ​റാ​ക്കി കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് ([email protected]) 20 ന​കം അ​യ​ക്ക​ണം. ഫോ​ണ്‍ : 8880834887.

പൂ​ർ​ണ​രൂ​പം എ ​ഫോ​ർ സൈ​സ് പേ​ജി​ൽ സിം​ഗി​ൾ ലൈ​ൻ സ്പേ​സി​ൽ ടൈ​പ്പ് ചെ​യ്ത​താ​യി​രി​ക്ക​ണം. ഇം​ഗ്ളീ​ഷി​ൽ ത​യ്യാ​റാ​ക്കു​ന്ന​വ​ർ ടൈം​സ് ന്യൂ​റോ​മ​നി​ൽ 11 ഫോ​ണ്ട് സൈ​സി​ലും, മ​ല​യാ​ള​ത്തി​ൽ ത​യ്യാ​റാ​ക്കു​ന്ന​വ​ർ എം​എ​ൽ രേ​വ​തി​യി​ൽ 12 ഫോ​ണ്ട് സൈ​സി​ലും ത​യ്യാ​റാ​ക്ക​ണം. പേ​പ്പ​റി​ന്‍റെ വി​ഷ​യം പ്ര​ബ​ന്ധ​ത്തി​ൽ വ്യ​ക്ത​മാ​ക്ക​ണം. പൂ​ർ​ണ​രൂ​പം (ര​ണ്ട് ഹാ​ർ​ഡ് കോ​പ്പി, സി​ഡി അ​ല്ലെ​ങ്കി​ൽ ഇ​മെ​യി​ൽ) 26ന​കം ലോ​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് ([email protected]) ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 9497304344.


ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ടാ​ല​ന്‍റ് ഷോ​യും പാ​ര​ന്‍റ് മീ​റ്റും എ​ട്ടി​ലേ​ക്ക് മാ​റ്റി

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ സി​ഡി​എം​ആ​ർ​പി പ​ദ്ധ​തി​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​റി​ന് ന​ട​ത്താ​നി​രു​ന്ന വാ​ർ​ഷി​ക പാ​ര​ന്‍റ്സ് മീ​റ്റും കു​ട്ടി​ക​ളു​ടെ ടാ​ല​ന്‍റ് ഷോ​യും എ​ട്ടി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കും.

ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ

തേ​ർ​ഡ് ബി​എ​എം​എ​സ് ഓ​റ​ൽ, പ്രാ​ക്ടി​ക്ക​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ട്ടി​ന് ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ അ​റ​ബി​ക് കം​പ്യൂ​ട്ട​ർ പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം‌​എ അ​റ​ബി​ക് ഏ​പ്രി​ൽ, മേ​യ് 2017 പ​രീ​ക്ഷ​യു​ടെ കം​പ്യൂ​ട്ട​ർ പ്രാ​ക്ടി​ക്ക​ൽ (കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ വി​ത്ത് അ​റ​ബി​ക് സോ​ഫ്റ്റ്വെ​യ​ർ) പ​രീ​ക്ഷ പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ 15 മു​ത​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക്, എം​എ വോ​ക​ൽ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹോം സ​യ​ൻ​സ് (ടെ​ക്സ്റ്റൈ​ൽ​സ്, കോ​സ്റ്റ്യൂം സ​യ​ൻ​സ്) (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.


എം​എ​സ് സി ​കെ​മി​സ്ട്രി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ന്പ​ത് മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം‌​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്.) ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 11 മു​ത​ൽ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ വെ​ച്ച് ന​ട​ത്തും. പി​ജി—​ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ച​യ​മു​ള​ള അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്ക​ണം.


ഇ​സ്ലാ​മി​ക് ചെ​യ​ർ കോ​ഴ്സ്

ഇ​സ്ലാ​മി​ക് ചെ​യ​റി​ന് കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് മാ​സ​ത്തെ ബോ​ഡി, മൈ​ന്‍റ്, സ്പി​രി​റ്റ് പ​ഠ​ന കോ​ഴ്സ് ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ ര​ണ്ട് വ​രെ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ൻ 9746904678, 9847523464.


അ​ഖി​ലേ​ന്ത്യാ ബാ​സ്ക​റ്റ്ബോ​ൾ ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം

തേ​ഞ്ഞി​പ്പ​ലം: അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വ​നി​താ ടീ​മി​ന് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലും സ്വീ​ക​ര​ണം ന​ൽ​കി.

വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, കാ​യി​ക പ​ഠ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ, അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​കെ.​പി. മ​നോ​ജ്, ഡോ. ​ഇ.​ജെ. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് കാ​ലി​ക്ക​ട്ട് അ​ഖി​ലേ​ന്ത്യാ ചാ​ന്പ്യ​ൻ​മാ​രാ​വു​ന്ന​ത്.


പു​രു​ളി​യ ചൗ ​നൃ​ത്തം വി​സ്മ​യ​മാ​യി

തേ​ഞ്ഞി​പ്പ​ലം: പ​ശ്ചി​മ ബം​ഗാ​ളി​ലെ താ​രാ​പ​ഥ് ര​ഥ​കും 18 അം​ഗ സം​ഘ​വും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​വ​ത​രി​പ്പി​ച്ച പു​രു​ളി​യ ചൗ ​നൃ​ത്തം വി​സ്മ​യ​മാ​യി. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി ക്ഷേ​മ വി​ഭാ​ഗ​വും കാ​യി​ക പ​ഠ​ന​വ​കു​പ്പും ചേ​ർ​ന്ന് സ്പി​ക് മാ​കെ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്.
More News