University News
പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം ഇ​ന്ന്
സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ (അ​റ​ബി​ക്) കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ സ​ന്പൂ​ർ​ണ യോ​ഗം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ചേ​രും. ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ, പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, മേ​യ് 31ന് ​മു​ന്പാ​യി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം, കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്കാ​ളി​ത്തം, മൂ​ല്യ​നി​ർ​ണ​യ നി​ല​വാ​ര​മു​യ​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ​യാ​ണ് യോ​ഗ​ത്തി​ന്‍റെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ.

ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ

സു​സ്ഥി​ര ഭാ​വി​ക്കാ​യി ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലെ നൂ​ത​ന പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗം സു​വ​ർ​ണ ജൂ​ബി​ലി ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ മു​ത​ൽ ഒ​ന്പ​ത് വ​രെ ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

എം​സി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ

14ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2011 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. പാ​ല​ക്കാ​ട് ജി​ല്ല (സി​സി​എ​സ്ഐ​ടി പി​എം​എ ബി​ൽ​ഡിം​ഗ്സ് മാ​നേ​ജ്മെ​ന്‍റ് ഹൗ​സ്, മ​രു​ത റോ​ഡ്, പാ​ല​ക്കാ​ട്), മ​ല​പ്പു​റം ജി​ല്ല (സി​സി​എ​സ്ഐ​ടി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്), തൃ​ശൂ​ർ ജി​ല്ല (തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ (കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, കി​ളി​യ​നാ​ട്, കോ​ഴി​ക്കോ​ട്).

പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം, 2011 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (ത്രി​വ​ത്സ​രം, 2015 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.

ബി​എ​ഡ് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് 14 വ​രെ ല​ഭ്യ​മാ​വും.
More News