University News
ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്രി​ന്‌​സി​പ്പ​ല്‍
ആ​ന്ദ്രോ​ത്ത്, ക​ട​മ​ത്ത്, ക​വ​ര​ത്തി ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്രി​ൻ​സി​പ്പ​ൽ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ൺ​ലൈ‌​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഏ​പ്രി​ല്‍ മൂ​ന്നി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407106.

എ​ന്‍​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്ക്

മാ​ർ​ച്ചി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ‌്സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി ക​ളി​ല്‍ എ​ന്‍​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 31ന​കം പ്ര​ൻ​സി​പ്പ​ൽ​മാ​ർ പ​രീ​ക്ഷാ​ഭ​വ​ന്‍ ബി​എ​സ്‌​സി വി​ഭാ​ഗ​ത്തി​ല്‍ സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ ഫ​ല​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. സെ​മ​സ്റ്റ​ര്‍ ഫ​ല​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ള്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ വ​രേ​ണ്ട​തി​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/ പാ​ർ​ട്ട് ടൈം ​ബി​ടെ​ക്/​ബി​ആ​ർ​ക്ക് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ല്‍ അ​ഞ്ച് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ ഒ​മ്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക. ബി​ആ​ർ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2017 ഫ​ലം വ​ന്ന​തി​ന് ശേ​ഷം ല​ഭ്യ​മാ​വും.
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ആ​ർ​ക് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ/​എം​എ​സ് സി/​എം​കോം അ​വ​സാ​ന വ​ർ​ഷ/​മൂ​ന്ന്​നാ​ല് സെ​മ​സ്റ്റ​ര്‍ (ഫ​സ്റ്റ് അ​പ്പി​യ​റ​ൻ​സ്/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ ഏ​പ്രി​ല്‍ 24ന് ​ആ​രം​ഭി​ക്കും.

ഡി​പ്ലോ​മ ഇ​ന്‍ മ​ൾ​ട്ടി​മീ​ഡി​യ ആ​ൻ​ഡ് ആ​നി​മേ​ഷ​ന്‍ (2015 പ്ര​വേ​ശ​നം) ഇ​ന്‍റേ​ണ​ല്‍ പ​രീ​ക്ഷ 23ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ അ​ക്കാ​ഡ​മി​ക് സ്റ്റാ​ഫ് കോ​ള​ജി​ല്‍ ന​ട​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് (2013 മു​ത​ല്‍ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍ 13ന് ​ആ​രം​ഭി​ക്കും.

എ​ല്‍​എ​ല്‍​ബി (2000 മു​ത​ല്‍ 2007 വ​രെ പ്ര​വേ​ശ​നം) ആ​റാം സെ​മ​സ്റ്റ​ര്‍ (പ​ഞ്ച​വ​ത്സ​രം), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ത്രി​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍ 11നും, ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (പ​ഞ്ച​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍ 13നും ​ആ​രം​ഭി​ക്കും.

വൈ​വാ വോ​സി

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി വൈ​വാ വോ​സി ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

കു​ട്ട​നെ​ല്ലൂ​ര്‍ അ​ച്യു​ത​മേ​നോ​ന്‍ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) കോ​മ​ണ്‍ കോ​ഴ്സ് ഹി​ന്ദി എ.08(1)​ഗ്രാ​മ​ർ, ക​റ​സ്പോ​ണ്ട​ൻ​സി, ട്രാ​ൻ​സ്ലേ​ഷ​ന്‍ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ന​ട​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ത​ട​ഞ്ഞു​വ​യ്ക്ക​പ്പെ​ട്ട മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ഡി​സം​ബ​ര്‍ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ‌്സി മാ​ത്ത​മാ​റ്റി​ക്സ് പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് ഏ​പ്രി​ല്‍ ര​ണ്ടി​ന് രാ​വി​ലെ 10.30ന് ​ന​ട​ക്കും. കോ​ഴി​ക്കോ​ട്/​വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ര്‍ ശ്രീ​നാ​രാ​യ​ണ ഗു​രു കോ​ള​ജി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ കൊ​ള​ത്തൂ​ര്‍ , മ​ങ്ക​ട ഗ​വ​ൺ​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് 23ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ മ​ഞ്ചേ​രി കെ​എ​എ​ച്ച്എം യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.


മാ​റു​ന്ന ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​രം​ഗം: ദേ​ശീ​യ സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ചാ​ന​ലു​ക​ളു​ടെ പ്രൈം​ടൈം ച​ർ​ച്ച​ക​ള്‍ ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ കൂ​ടി ഭാ​ഗ​മാ​ണെ​ന്ന് പ്ര​ശ​സ്ത ജേ​ർ​ണ​ലി​സ്റ്റും ദി ​ഹി​ന്ദു റീ​ഡേ​ഴ്സ് എ​ഡി​റ്റ​റു​മാ​യ എ.​എ​സ്. പ​നീ​ര്‍​ശെ​ൽ​വം. 'മാ​റു​ന്ന ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​രം​ഗം: പ്ര​ധാ​ന പ്ര​വ​ണ​ത​ക​ള്‍ ' എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജേ​ർ​ണ​ലി​സം വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ ഗ​വേ​ഷ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1994ല്‍ ​നാ​ല് രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന പ്ര​സി​ദ്ധീ​ക​ര​ണം 2018ല്‍ ​അ​ഞ്ച് രൂ​പ​യ്ക്ക് വി​ൽ​പ​ന ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ണ​പ്പെ​രു​പ്പ തോ​ത് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ 25 രൂ​പ​യെ​ങ്കി​ലും ഇ​തി​ന് വി​ല​നി​ശ്ച​യി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വ്യ​ജ വാ​ർ​ത്ത​ക​ൾ​ക്ക് വ​ർ​ധി​ച്ച പ്ര​ചാ​രം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് 'വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഫ്ര​ണ്ട്‌​ലൈ​ൻ മാ​ഗ​സി​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ആ​ര്‍.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ജേ​ർ​ണ​ലി​സം പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​എ​ന്‍. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ 60 പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ന് 'ഉ​ട​ലും മാ​ധ്യ​മ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ലെ ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ല്‍ ന​ടി​യും ആ​ക്ടി​വി​സ്റ്റു​മാ​യ ടി.​പാ​ർ​വ​തി, എ​ഴു​ത്തു​കാ​രി എ​സ്. സി​താ​ര, ന​ടി ജി​ലു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ശ്രീ​ക​ല മു​ല്ല​ശേ​രി മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. സ​മ്മേ​ള​നം 22ന് ​സ​മാ​പി​ക്കും.


പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യും തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജും സം​യു​ക്ത​മാ​യി ജൈ​വ കീ​ട​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ല​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​സു​രേ​ഷ്ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ.​ടി.​എ.​അ​ബ്ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ്ര​സീ​ലി​യ​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍ ഗി​ൽ​ബ​ര്‌​ട്ടോ ജോ​സ് ദി ​മോ​റ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​എം.​എ.​ഹ​ഖ്, തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ര്‍ ടോ​ണി നീ​ലം​കാ​വി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​ന്ത​ര്‍ ദേ​ശീ​യ നാ​ട​ക സ​മ്മേ​ള​നം

തേ​ഞ്ഞി​പ്പ​ലം: 'നാ​ട​ക​പ്ര​യോ​ഗം മാ​റു​ന്ന രീ​തി​ക​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ട​ക പ​ഠ​ന​വി​ഭാ​ഗം സു​വ​ർ​ണ ജൂ​ബി​ലി അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റാ​ത്തി നാ​ട​ക​കൃ​ത്ത് സ​തീ​ഷ് അ​ലേ​ക്ക​ര്‍, അ​സ്താ​ദ് ദേ​ബു, ഫി​ൻ​ല​ൻ​ഡി​ലെ നാ​ട​ക​പ്ര​ർ​ത്ത​ക സ്‌​റ്റൈ​ന ഓ​ഹ്മാ​ന്‍, ശ​ര​ണ്യ റാം ​പ്ര​കാ​ശ്, സു​മ​ന്‍ മു​ഖോ​പാ​ദ്ധ്യാ​യ, ശ്രീ​റാം പ​ര​ശു​റാം, സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​എ​സ്.​സു​നി​ല്‍ കു​മാ​ര്‍, വി​നോ​ദ് വി. ​നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News