University News
പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ജൈ​വ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് വി​ഭാ​ഗം 20 ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി ന​ട​ത്തു​ന്ന ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​നുഅ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18 വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 2,500 രൂ​പ​യാ​ണ് കോ​ഴ്സ് ഫീ. ​കൃ​ഷി​യി​ട സ​ന്ദ​ർ​ശ​ന​വും പ്രാ​ക്ടി​ക്ക​ൽ ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 40 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. കോ​ഴ്സ് 22ന് ​ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407360.


ടെ​ക്നീ​ഷ്യ​ൻ അ​ഭി​മു​ഖം

സെ​ൻ​ട്ര​ൽ സോ​ഫി​സ്റ്റി​ക്കേ​റ്റ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ഫെ​സി​ലി​റ്റി ടെ​ക്നീ​ഷൻ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 17ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407106.


അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി ഗ്രേ​ഡ് കാ​ർ​ഡ്

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ ഒ​ന്പ​തു മു​ത​ൽ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും.


കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014, 2015, 2016, 2017 വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ/​ബി​കോം/​ബി​ബി​എ/​ബി​എ​സ് സി ​മാ​ത്‌സ് പ​ഠ​ന​ത്തി​ന് (സി​യു​സി​ബി​സി​എ​സ്എ​സ്) ചേ​ർ​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം കോ​ള​ജ് പ​ഠ​നം തു​ട​രാ​നാ​വാ​ത്ത​വ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം തു​ട​രാം. ഓ​ണ്‍​ലൈ​നാ​യി പി​ഴ​കൂ​ടാ​തെ 11 വ​രെ അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 14ന​കം ല​ഭി​ക്ക​ണം. 50 രൂ ​ഫീ അ​ട​ച്ച് അ​പേ​ക്ഷ നേ​രി​ട്ട് സ​മ​ർ​പ്പി​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നേ​ടാ​വു​ന്ന​തു​മാ​ണ്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494.

ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2013ൽ (​സി​സി​എ​സ്എ​സ്) ബി​രു​ദ പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി പു​നഃ​പ്ര​വേ​ശ​നം ന​ട​ത്തി പ​ഠ​നം തു​ട​രാം. 2012ൽ ​പ്ര​വേ​ശ​നം നേ​ടി 2013ൽ ​ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം ത​ട​സ​പ്പെ​ട്ട റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ എ​സ്ഡി​ഇ വ​ഴി പ​ഠ​നം തു​ട​രാ​വു​ന്ന​താ​ണ്. ഡെ​ഫി​ഷൻ​സി പേ​പ്പ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ പു​തി​യ സ്കീ​മി​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) എ​ഴു​ത​ണം. ഓ​ണ്‍​ലൈ​നാ​യി 12 വ​രെ അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 16ന​കം ല​ഭി​ക്ക​ണം. 50 രൂ ​ഫീ അ​ട​ച്ച്, അ​പേ​ക്ഷ നേ​രി​ട്ട് സ​മ​ർ​പ്പി​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നേ​ടാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407494.


നിരാശ്രയർക്കായി ഭവനങ്ങൾ: താക്കോൽ കൈമാറി

കോഴിക്കോട്: സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ യുവതലമുറ ഏറ്റവും മുൻനിരയിൽ തന്നെയാണെന്നതിന്‍റെ ഉദാഹരണമാണ് കാലിക്കട്ട് സർവകലാശാല നിർമിച്ചുനൽകുന്ന 250 വീടുകളെന്ന് രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരാശ്രയരും നിരാലംബരുമായ കുടുംബങ്ങൾക്ക് കാലിക്കട്ട് സർവകലാശാലക്ക് കീഴിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ നിർമിച്ചുനൽകുന്ന ഭവനങ്ങളിൽ വടകര ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജ് നിർമിച്ച രണ്ട് വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സേവനരംഗത്ത് ആരോഗ്യകരമായ മത്സരബുദ്ധിയോടെയാണ് വിദ്യാർഥികൾ പ്രവർത്തിക്കേണ്ടത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.എം. സുകേഷിന്‍റെ നേതൃത്വത്തിൽ എൻഎസ്എസ് വളണ്ടിയർമാരായ നൂറ് വിദ്യാർഥികളുടെ അധ്വാനവും പത്ത് ലക്ഷം രൂപയും ചിലവഴിച്ചാണ് വീടുകൾ നിർമ്മിച്ചത്. ഇതേ കോളജിലെ എൻഎസ്എസ് വിഭാഗം നിർമ്മിക്കുന്ന മൂന്നാമത്തെ വീട് തോടന്നൂരിൽ സെപ്തംബർ മാസം നിർമ്മാണം പൂർത്തിയാക്കി കൈമാറും. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് 250 വീടുകൾ നിർമിച്ചുനൽകുന്നത്. എംഎച്ച്ഇ‌എസ് പ്രിൻസിപ്പൽ ഡോ. പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തിരുവള്ളൂർ മുരളി, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയപ്രഭ, പ്രഫ. കെ.കെ. മഹമൂദ്, ഡോ. സി.എം. കുഞ്ഞിമൂസ, ഡോ. ഇ.എം. ജമാൽ, വി. മുസ്തഫ, യു. സുവിജ, സുഫൈദ് തുടങ്ങിയവർ പ്രസംഗിച്ചു.


സമ്മർ കോച്ചിംഗ് ക്യാന്പിന് തുടക്കമായി

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളിലെ പ്രതിഭകളെ കണ്ടെത്തി താരങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ കായിക പഠനവകുപ്പ് സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാന്പിന് തുടക്കമായി. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഏഴ് മുതൽ പതിനേഴ് വരെ പ്രായക്കാരായ 250 വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാന്പ് മേയ് 19 വരെ തുടരും. ഫുട്ബോൾ, ക്രിക്കറ്റ്, ഹാന്‍റ്ബോൾ, ചെസ്, ബാഡ്മിന്‍റണ്‍, ഖൊഖൊ, തയ്കൊണ്ടോ, ജൂഡോ, സോഫ്റ്റ്ബോൾ, ജിംനാസ്റ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിംഗ് തുടങ്ങിയ ഇനങ്ങളാണ് പരിശീലിപ്പിക്കുന്നത്. സർവകലാശാലയിലെ വിദഗ്ധ കോച്ചുമാർ പരിശീലനത്തിന് നേതൃത്വം നൽകും. ഇതോടൊപ്പം രക്ഷാകർത്താക്കൾക്കായി യോഗ, ഫിറ്റ്നസ് പരിശീലന പരിപാടി നടത്തുന്നുവെന്നത് സവിശേഷതയാണ്. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് അധ്യക്ഷനായിരുന്നു. കായിക വകുപ്പ് ഡയറക്ടർ ഡോ. വി.പി.സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. കെ.പി. മനോജ്, കോച്ചുമാരായ ഡോ. കെ. കേശവദാസ്, മുഹമ്മദ് ഷഫീഖ്, ടി. ജംഷീർ, ജെ. കീർത്തൻ, സോസിം, രാജ്കിരണ്‍, ബി.അജ്മൽ ഖാൻ, സുനിത തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.


സന്തോഷ് ട്രോഫി ടീമിന് കാലിക്കട്ട് സർവകലാശാല സ്വീകരണം നൽകും

കോഴിക്കോട്: 14 വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് കാലിക്കട്ട് സർവകലാശാല സ്വീകരണം നൽകും. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിന്‍റെ അധ്യക്ഷതയിൽ ആറിന് വൈകുന്നേരും നാലിന് യോഗം ചേരും. സിന്‍റിക്കറ്റ് അംഗങ്ങൾ, സർവകലാശാലാ ഉന്നതാധികാരികൾ, പള്ളിക്കൽ, തേഞ്ഞിപ്പലം, ചേലേന്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ, സർവകലാശാലാ സംഘടനാ പ്രതിനിധികൾ, യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
More News