University News
ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​രു​ദ പ്ര​വേ​ശ​നം ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സ് (ജ​ന​റ​ൽ വി​ഭാ​ഗം 450 രൂ​പ, എ​സ് സി/ ​എ​സ്ടി 105 രൂ​പ) അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള​ള ലി​ങ്ക് 13 മു​ത​ൽ 16 വ​രെ ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​ത്ത​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​വു​ന്ന​തും തു​ട​ർ​ന്നു​ള​ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ത്താ​കു​ന്ന​തു​മാ​ണ്. പി​ന്നീ​ട് അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​നാ​വി​ല്ല. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യ​ണം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന പ​ക്ഷം അ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക് തു​ട​ർ​ന്ന് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ അ​ത് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ഇ​തോ​ടെ മു​ന്പ് ല​ഭി​ച്ചി​രു​ന്ന അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടും. അ​ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കു​ന്ന​ത​ല്ല. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്തം ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത​തി​ന് ശേ​ഷം ആ​വ​ശ്യ​മി​ല്ലാ​ത്ത ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്ക​ണം.

എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​ക്കാ​ൻ നോ​ഡ​ൽ സെ​ന്‍റ​റു​ക​ൾ മു​ഖാ​ന്ത​രം മാ​ത്ര​മേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ. ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​ർ​ക്കും ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ​ക്കും അ​ഡ്മി​റ്റ് കാ​ർ​ഡ് ല​ഭ്യ​മാ​വും. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ​ക്ക് അ​ഡ്മി​റ്റ് കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ന് എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദ് ചെ​യ്യ​ണം. അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത​വ​ർ സ്ഥി​രം പ്ര​വേ​ശ​ന​ത്തി​നാ​യി 19 മു​ത​ൽ 22ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന​കം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

യു​ജി/​പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ സ​മ​യ​ക്ര​മം

മാ​റ്റി​വെ​ച്ച എ​ല്ലാ യു​ജി/​പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ​യും പു​തു​ക്കി​യ സ​മ​യ​ക്ര​മം www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 13ന് ​എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി (10.30 മു​ത​ൽ 12.30 വ​രെ), ബി​കോം ഓ​ണേ​ഴ്സ്, എം​എ അ​റ​ബി​ക് (ര​ണ്ട് മു​ത​ൽ നാ​ല് വ​രെ) എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കും. മു​ന്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റു​ള്ള​വ​ർ അ​തു​ത​ന്നെ പ​രീ​ക്ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ഹാ​ൾ​ടി​ക്ക​റ്റി​ൽ ന​ൽ​കി​യ പ​രീ​ക്ഷാ സെ​ന്‍റ​ർ, തി​യ​തി, സ​മ​യം എ​ന്നി​വ​യി​ലെ മാ​റ്റം വെ​ബ്സൈ​റ്റ് നോ​ക്കി ഉ​റ​പ്പു വ​രു​ത്ത​ണം. ഫോ​ണ്‍ : 0494 2407016, 2407017.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

‌ എ​ൽ​എ​ൽ​ബി ഒ​ന്നാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), അ​ഞ്ചാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) മെ​യ് 2017, ആ​റാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), പ​ത്താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) ന​വം​ബ​ർ 2017, പ​ത്താം സെ​മ​സ്റ്റ​ർ ബി.​ബി.​എ​എ​ൽ.​എ​ൽ.​ബി ന​വം​ബ​ർ 2017, ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം മാ​ർ​ച്ച് 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

സ്പെ​ഷ​ൽ പ​രീ​ക്ഷ

കൊ​ടു​വ​ള്ളി സി​എ​ച്ച്എം​കെ​എം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ​യും മ​ല​പ്പു​റം ഡൗ​ണ്‍​ഹി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ യു​ജി കോ​മ​ണ്‍ കോ​ഴ്സ് യു​ആ​ർ​ഡി 4എ 10 (1)​ത​ഹ്സീ​ബ് ഒ ​ത​മ​ദ്ദും സ്പെ​ഷ​ൽ പ​രീ​ക്ഷ 13ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​പോ​ളി​മ​ർ കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

പാ​ല​ക്കാ​ട് ജി​ല്ല: ബി​എ​സ് സി ​ബോ​ട്ട​ണി/ ഫി​സി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ​സ്.​സി ബോ​ട്ട​ണി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ബോ​ട്ട​ണി അ​ധ്യാ​പ​ക​ർ പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ലും, നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഫി​സി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പ​ക​ർ ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും 18ന് ​രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.
More News