University News
ബി​രു​ദ പ്ര​വേ​ശ​നം മൂ​ന്നാം അ​ലോ​ട്ട്മെ​ൻ​റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം അ​ലോ​ട്ട്മെ​ൻ​റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.​ അ​ലോ​ട്ട്മെ​ൻ​റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ സ​ർ​വക​ലാ​ശാ​ലാ ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് മു​ഖാ​ന്തി​രം മാ​ത്രം അ​ട​ച്ച് ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.​ അ​ല്ലാ​ത്ത​പ​ക്ഷം ല​ഭി​ച്ച അ​ലോ​ട്ട്മെ​ൻ​റ് റ​ദ്ദാ​കു​ന്ന​താ​യി​രി​ക്കും. ഒ​ന്ന്, ര​ണ്ട് അ​ലോ​ട്ട്മെ​ൻ​റു​ക​ളി​ൽ അ​ലോ​ട്ട്മെ​ൻ​റ് ല​ഭി​ച്ച് ഫീ​സ് അ​ട​ച്ച് ഫീ​സ് ഒ​ടു​ക്കി​യ വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ വീ​ണ്ടും ഫീ​സ് അ​ടയ്​ക്കേ​ണ്ട​തി​ല്ല. അ​ലോ​ട്ട്മെ​ൻ​റ് മെ​മ്മോ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​തതു കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ​ക്ക് ജൂ​ണ്‍ 26,27 തീ​യ്യ​തി​ക​ളി​ലും, കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് 28​നും,ആ​ർ​ട്സ്, ലാ​ൻ​ഗ്വേ​ജ് വി​ഷ​യ​ങ്ങ​ൾ​ക്ക് 29,30 തീ​യ​തി​ക​ളി​ലു​മാ​ണ് പ്ര​വേ​ശ​ന​ത്തി​നാ​യി കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​ത്. ഫോൺ: 0497 2715261, 04972715284, 9446382340.

എം​സി​എ ഒഴിവ്

മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എം​സി​എ (റ​ഗു​ല​ർ ത്രി​വ​ത്സ​ര കോ​ഴ്സ്), എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി ​ദ്വി​വ​ത്സ​ര കോ​ഴ്സ്) കോ​ഴ്സു​ക​ളി​ൽ എ​സ്‌​സി/എസ്ടി, എൻ​ആ​ർ​ഐ ക്വാ​ട്ട​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഐ​ടി വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 0497 2784535.

എംഎസ് സി ജ്യോഗ്രഫി പ്രവേശനം

ഭൂമിശാസത്രവിഭാഗത്തിൽ എംഎസ് സി ഭൂമിശാസ്ത്രത്തിൽ എസ് സി വിഭാഗക്കാർക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിൽ പ്രവർത്തിക്കുന്ന ഭൂമിശാസ്ത്ര വകുപ്പിൽ ജൂലൈ രണ്ടിന് രാവിലെ 11 ന് ഹാജരാകണം.

ബിടെക് ഹാൾടിക്കറ്റ്

ജൂലായ് 27ന് ആരംഭിക്കുന്ന ബിടെക് ആറാം സെമസ്റ്റർ (സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പാർട്ട്ടൈം ഉൾപ്പെടെ), മേയ് 2018 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ബിസിഎ പരീക്ഷാഫലം

വിദൂരവിദ്യഭ്യാസം അവസാനവർഷ ബിസിഎ (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്), മാർച്ച് 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ ജൂലായ് 11 വരെ സ്വീകരിക്കും. ഗ്രേഡ്കാർഡുകൾ പ്രൊവഷണൽ സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്ന
താണ്.

എംഎസ് സി എൻവയോണ്‍മെന്‍റൽ സയൻസ് പരീക്ഷാഫലം

മാങ്ങാട്ട്പറന്പ് കാന്പസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എംഎസ് സി എൻവയോ
ണ്‍മെന്‍റൽ സയൻസ് (സിസിഎസ്എസ് നവംബർ 2017) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ ആറാണ്.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബിഎസ് സി ജിയോഗ്രഫി (റെഗുലർ/സപ്ലിമെന്‍ററി മേയ് 2018) ഡിഗ്രി കോർ പ്രായോഗിക പരീക്ഷ 27ന് പെർള നളന്ദ കോളജിലും 28 ന് മുന്നാട് പീപൾസ് കോഓപ്പറേറ്റിവ് കോളജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.


രണ്ടും നാലും സെമസ്റ്റർ എംഎസ് സി കെമിസ്ട്രി ഡിഗ്രി പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വാചാ പരീക്ഷ

എംഎസ് സി കെമിസ്ട്രി ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി മാർച്ച് 2018) യുടെ നാലാം സെമസ്റ്ററിന്‍റെ പ്രായോഗിക പരീക്ഷകൾ/ പ്രോജക്ട് മൂല്യനിർണയം/വാചാ പരീക്ഷകൾ 28 മുതലും രണ്ടാം സെമസ്റ്ററിന്‍റേത് ജൂലൈ 17 മുതലും വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പാർട് രണ്ട് സെമസ്റ്റർ എംഎസ് സി മെഡിക്കൽ മൈക്രോബയോളജി/ ബയോകെമിസ്ട്രി ഡിഗ്രി പ്രായോഗിക/വാചാ പരീക്ഷകൾ പാർട്ട് രണ്ട് സെമസ്റ്റർ എംഎസി സി മെഡിക്കൽ ബയോകെമിസ്ട്രി/ മൈക്രോബയോളജി ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി നവംബർ 2017) യുടെ പ്രായോഗിക/വാചാ പരീക്ഷകൾ ജൂലൈ 5,6,7,9,11,12 തീയതികളിൽ പാലയാട് സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠന വകുപ്പുമായി ബന്ധപ്പെടുക.

ഇന്‍റേണൽ മാർക്ക് സമർപ്പണം തീയതി നീട്ടി

നാലാം സെമസ്റ്റർ (സിബിസിഎസ്എസ്2016 അഡ്മിഷൻ) ബിരുദ വിദ്യാർഥികളുടെ ഇന്‍റേണൽ അസ്സസ്മെന്‍റ് മാർക്കുകൾ ഓണ്‍ലൈനായി സമർപ്പിക്കേണ്ട തീയതി ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നു. സാക്ഷ്യപ്പെടുത്തിയ പ്രിന്‍റൗട്ടുകൾ ജൂലായ് നാലിനകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്.

എംസിഎ പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ എംസിഎ പരീക്ഷകൾ ജൂലായ് 18 ന് ആരംഭിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂണ്‍ 27ന് ആരംഭിക്കും. പിഴ കൂടാതെ ജൂണ്‍ 30 വരേയും 160 രൂപ പിഴ സഹിതം ജൂലായ് മൂന്നു വരേയും സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്‍റൗട്ട്, ചലാൻ സഹിതം ജൂലായ് നാലു വരെ സർവകലാശാലയിൽ സ്വീകരിക്കും. 2013 അഡ്മിഷനും അതിൻ മുൻപും ഉള്ള വിദ്യാർഥികൾക്ക് റിരജിസ്റ്റ്രേഷൻ വഴി അപേക്ഷിക്കാം.
More News