അ​പൂ​ര്‍​വ നീ​രാ​ളി​യെ ക​ണ്ടെ​ത്തി!
അ​പൂ​ര്‍​വ നീ​രാ​ളി​യെ ക​ണ്ടെ​ത്തി!
പ​ടി​ഞ്ഞാ​റ​ന്‍ കോ​സ്റ്റാ​റി​ക്ക​യി​ലെ ആ​ഴ​ക്ക​ട​ലി​ൽ അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട നീ​രാ​ളി​യെ ക​ണ്ടെ​ത്തി. മ​ഷി സ​ഞ്ചി​ക​ളി​ല്ലാ​ത്ത ഇ​ട​ത്ത​ര​മാ​യ നീ​രാ​ളി​ക​ളു​ടെ ജ​നു​സാ​യ മ്യൂ​സോ​ക്‌​ടോ​പ്പ​സി​ന്‍റെ പു​തി​യൊ​രു ഇ​ന​ത്തെ​യാ​ണ് ഷ്മി​ഡ് ഓ​ഷ്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഒ​രു സം​ഘം ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്.

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന​ടി​യി​ൽ റി​മോ​ട്ടി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ലാ​ന്ത​ര​വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഗ​വേ​ഷ​ണം. സ​മു​ദ്ര​ത്തി​ന​ടി​യി​ലെ പ​ര്‍​വ​ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നി​ടെ അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട നീ​രാ​ളി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​യു​ടെ കു​ഞ്ഞു​ങ്ങ​ൾ മു​ട്ട​വി​രി​ഞ്ഞു പു​റ​ത്തു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചു. ആ​ഴ​ക്ക​ട​ലി​ല്‍ നീ​രാ​ളി​ക്കു​ഞ്ഞു​ങ്ങ​ള്‍ വി​രി​യു​ന്ന​തു ദൈ​ര്‍​ഘ്യ​മേ​റി​യ പ്ര​ക്രി​യ​യാ​ണ്. മാ​സ​ങ്ങ​ളോ​ളം പെ​ണ്‍​നീ​രാ​ളി​ക​ള്‍ അ​തി​ന്‍റെ മു​ട്ട​ക​ള്‍ ശ​ത്രു​ക്ക​ളി​ല്‍​നി​ന്നു സം​ര​ക്ഷി​ക്കാ​റു​ണ്ട്.


ഈ ​സ​മ​യ​ത്ത് പെ​ണ്‍​നീ​രാ​ളി​ക​ള്‍ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ഭ​ക്ഷ​ണം ക​ഴി​ക്കൂ. ആ​ഴ​ക്ക​ട​ലു​മാ​യി ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​വ​യാ​ണ് നീ​രാ​ളി​ക​ള്‍. കോ​സ്റ്റാ​റി​ക്ക​യി​ലെ ആ​ഴ​ക്ക​ട​ല്‍ നീ​രാ​ളി​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ളു​ടെ സ​ജീ​വ മേ​ഖ​ല​യാ​ണെ​ന്നു ഗ​വേ​ഷ‍​ണ സം​ഘം സ്ഥി​രീ​ക​രി​ച്ചു.

ഇ​തി​നു മു​മ്പ് കാ​ലി​ഫോ​ര്‍​ണി​യ തീ​ര​മേ​ഖ​ല​യി​ലെ ആ​ഴ​ക്ക​ട​ലി​ലു​ള്ള നീ​രാ​ളി​ക്കൂ​ട്ട​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണു ഗ​വേ​ഷ​ക​രു​ടെ അ​റി​വി​ലു​ണ്ടാ​യി​രു​ന്ന​ത്.