ലഹരിക്കു പ്രായമില്ല
ലഹരിക്കു പ്രായമില്ല
ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ പ്രായം 10 മുതൽ 12 വരെയെത്തുന്ന സ്‌ഥിതിയായിട്ടുണ്ട്. പലപ്പോഴും ലഹരിക്കും കഞ്ചാവിനും അടിപ്പെടുന്ന കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണു മാതാപിതാക്കളും അധ്യാപകരും മനഃശാസ്ത്രജ്‌ഞരെയും മനോരോഗ വിദഗ്ധരെയും തേടിയെത്തുന്നത്. എന്നാൽ ഈ പ്രശ്നങ്ങൾക്കു പിന്നിലെ പ്രശ്നങ്ങൾ കണ്ടെത്തുകയും അതിനു ചികിത്സ നടത്തുകയും ചെയ്തെങ്കിലേ കുട്ടികളെ രക്ഷിക്കാനാവൂ എന്നു കോട്ടയം മെഡിക്കൽ കോളജ് മനോരോഗ വിഭാഗത്തിലെ പ്രഫസറും തലവനുമായ ഡോ. വർഗീസ് പി. പുന്നൂസ് പറയുന്നു. ഇതിനു മാതാപിതാക്കളെയും കുട്ടികളെയും സഹായിക്കാനായി മെഡിക്കൽ കോളജ് മനോരോഗ വിഭാഗത്തിനു കീഴിൽ ബുധനാഴ്ചകളിൽ ഡി അഡിക്ഷൻ ക്ലിനിക്കും, ശനിയാഴ്ചകളിൽ കുട്ടികൾക്കും യുവാക്കൾക്കുമായിട്ടുള്ള <ളീിേ ളമരല=‘്ലൃറമിമ‘ ശ്വെല=‘2‘> (ഇവശഹറ മിറ അറീഹലരെലിേ) പ്രത്യേക ക്ലിനിക്കും നടത്തുന്നു.

കുട്ടികളിലെ ലഹരി പ്രവണത

മൂന്നു തരത്തിലാണു ലഹരി ഉപയോഗത്തിലെ പ്രശ്നങ്ങൾ തലപൊക്കുക. ഒന്ന് അച്ചടക്കം കുറയുന്നു, സ്കൂൾ നിയമങ്ങൾ അനുസരിക്കാതെയാകുന്നു. പണത്തിനായുള്ള ആവശ്യവും ആർത്തിയും വർധിക്കുന്നു. വീട്ടിൽനിന്നും പുറത്തുനിന്നും പണം മോഷ്‌ടിക്കാനുള്ള പ്രവണത തലപൊക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ കുട്ടിയോട് സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ചറിയുക. മൂന്നാമത്തെ ലക്ഷണം അടിപിടി പോലുള്ള ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതാണ്. അപ്പോൾ കൂട്ടുകെട്ടുകളേക്കുറിച്ചന്വേഷിക്കുകയും കൃത്യമായ നിർദേശങ്ങൾ നൽകുകയും നടപടി സ്വീകരിക്കുകയും വേണം.

അടിസ്‌ഥാന പ്രശ്നങ്ങൾ

ലഹരിക്കടിപ്പെടുന്ന കുട്ടികളുടെ അടിസ്‌ഥാനപ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിച്ചെങ്കിൽ മാത്രമേ ഇതിൽനിന്നു പൂർണമായി മോചിപ്പിക്കാനാവൂ. തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തെ പ്രശ്നം.

സ്കൂൾ കുട്ടികളിൽ അഞ്ചുമുതൽ പത്തു ശതമാനംവരെ ഇത്തരം പ്രശ്നങ്ങൾ കാണിക്കുന്നവരാണ്. അടങ്ങിയിരിക്കാനോ ശ്രദ്ധിക്കാനോ സാധിക്കാത്ത അവസ്‌ഥ ഇതിൽ പ്രധാന സ്‌ഥാനത്താണ്.

പ്രൈമറി സ്കൂൾതലങ്ങളിൽ അനുസരണക്കുറവായും വികൃതിയായും തലപൊക്കുന്ന ഇത് പിന്നീട് എടുത്തുചാട്ടത്തിലേക്കു ചെന്നെത്തുന്നു.

രണ്ടാമത്തെ കാരണം പഠനവൈകല്യമാണ്. ഡിസ്ലക്സിയ പോലെ എഴുത്തിനെയും വായനയെയും കണക്കുകൂട്ടലുകളെയും ബാധിക്കുന്ന പ്രശ്നങ്ങൾ പഠന പിന്നോക്കാവസ്‌ഥയ്ക്കു കാരണമാകുന്നു.

നിന്നെയൊന്നിനും കൊള്ളില്ലെന്ന തരത്തിൽ നിഷേധരൂപത്തിലുള്ള കമന്റുകൾ മറ്റുള്ളവരുടെ ഭാഗത്തുനിന്നുണ്ടാക്കുന്നു.

ഉത്ക്കണ്ഠ, വിഷാദം എന്നിവയുള്ളവരിലും ലഹരി ഉപയോഗം വർധിക്കാം. ബാഹ്യമായ കാരണങ്ങൾക്കു പുറമേ ജനിതക കാരണങ്ങളും, സ്വഭാവവും ബാഹ്യസമ്മർദങ്ങളും വീട്ടുവഴക്കും ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. അച്ഛന്റെ മദ്യപാന ശീലം മകനിലും ജനിതകമായി പകർന്നു കിട്ടാം. ഇത് മയക്കുമരുന്ന്, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്നതിലേക്കും വഴുതിവീഴാം. അധികാര സ്‌ഥാനങ്ങളോടുള്ള വിദ്വേഷം ടീനേജുകാരെ ലഹരിയിലേക്കു തള്ളിവിടാം.

കഞ്ചാവ് കുഴപ്പമില്ലെന്ന രീതിയിൽ സന്ദേശങ്ങൾ നൽകുന്ന സിനിമകളും മാധ്യമങ്ങളും ഇന്റർനെറ്റുമെല്ലാം കുട്ടികളെ ലഹരിക്കടിപ്പെടുത്തും. ഇതിനൊപ്പം കൂടാൻ പറ്റിയ കൂട്ടുകെട്ടു കൂടിയാകുമ്പോൾ ലഹരിക്കുള്ള വഴിതെളിയും.


സുഖജീവിതത്തിനും പെട്ടെന്നുള്ള പണസമ്പാദനത്തിനും ലഹരി ഒരു മാർഗമാക്കുന്നവരും ചുരുക്കമല്ല. ഇത്തരത്തിൽ ദുഷിച്ച കൂട്ടുകെട്ടിൽപെട്ട് പിന്നീട് തലയൂരാൻ സാധിക്കാത്തവരും ബ്ലാക്ക്മെയിലിംഗിന് ഇരയാകുന്നവരും ചുരുക്കമല്ല. ഇത്തരത്തിലുള്ളവരെ പോലീസിന്റെയൊക്കെ സഹായത്തോടെയേ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ സാധിക്കൂ.

മാതാപിതാക്കൾ കൂട്ടുകാരുടെ റോളിലായാൽ

അനുമതി നൽകുന്ന/ആഗ്രഹം സാധിച്ചു കൊടുക്കുന്ന രീതി


കുട്ടികൾക്ക് കൂടുതൽ സ്നേഹവും കുറവ് നിയന്ത്രണവും അച്ചടക്കവും നൽകുന്ന ഈ രീതിയിൽ മാതാപിതാക്കൾ കൂട്ടുകാരുടെ റോളിലായിരിക്കും. കുട്ടികളിൽനിന്ന് അധികമൊന്നും ആഗ്രഹിക്കാത്ത രീതി. അപ്പനെ പേരുചൊല്ലിവിളിക്കാനുള്ള സ്വാതന്ത്ര്യം.

സ്വേച്ഛാധിപത്യ രീതിയിൽ വളർന്ന മാതാപിതാക്കൾ, തങ്ങളുടെ മാതാപിതാക്കളിൽനിന്നും തങ്ങൾക്കു ലഭിച്ച ദുരിതം കുട്ടിക്ക് ലഭിക്കരുതെന്ന രീതിയിലും ഇത്തരത്തിലുള്ള വളർത്തു ശൈലി സ്വീകരിക്കാം.

കുട്ടികളുടെ സ്വഭാവം

ഇത്തരത്തിൽ വളർന്ന കുട്ടികൾ അധികാര സ്‌ഥാനങ്ങളെയും മുതിർന്നവരെയും ബഹുമാനിക്കില്ല. തങ്ങളുടെ മാതാപിതാക്കളിൽ നിന്നു ശീലിച്ചപോലെ കൂട്ടുകാരെപ്പോലെ ഇവരോടും പെരുമാറും. ജോലിസ്‌ഥലങ്ങളിലും പഠനസ്‌ഥലങ്ങളിലും അച്ചടക്കരാഹിത്യമുള്ളവർ എന്ന് ഇവർ മുദ്രകുത്തപ്പെടും. അധികാരസ്‌ഥാനങ്ങളുടെ അപ്രീതി ക്ഷണിച്ചുവരുത്തും.

നിയന്ത്രണങ്ങളോ മൂല്യങ്ങളോ പഠിപ്പിക്കാത്തതിനാൽ ഇത്തരക്കാർ 12 വയസിനു മുമ്പുതന്നെ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾക്ക് വേഗത്തിൽ അടിപ്പെടും. മറ്റുള്ളവരുടെമേൽ ആധിപത്യം സ്‌ഥാപിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവർ. അഹങ്കാരഭാവം കൂടുതലുള്ള ഇവരിൽ മുതിർന്നവരോട് പരാതി പറയുന്ന സ്വഭാവമുണ്ടാകില്ല. കുട്ടിയായിരിക്കുമ്പോൾ കരഞ്ഞു കാര്യം കാണുന്ന കുട്ടികൾ വലുതാകുമ്പോൾ പിടിവാശി പിടിച്ച് കാര്യം കാണാൻ തുടങ്ങും.

അവഗണിക്കുന്ന/ ഇടപെടാത്ത രീതി

കുട്ടിക്ക് സ്നേഹമോ നിയന്ത്രണമോ നൽകാതെ അവഗണിക്കുന്ന രീതിയാണിത്. നിസംഗമനോഭാവമുള്ള, കുട്ടിയുടെ ഒരു കാര്യത്തിലും ഇടപെടാത്ത രീതി.

കുട്ടികളോട് ഒരടുപ്പവും കാണിക്കാത്ത ശൈലി. ജോലിക്കുപോയ ശേഷം ആരുടെയും കാര്യങ്ങൾ അന്വേഷിക്കാതെ സ്വന്തം കാര്യങ്ങളിൽ ഒതുങ്ങിക്കൂടുന്നവർ. കുട്ടികളെ വല്ലപ്പോഴും മാത്രം ശിക്ഷിക്കുന്നവർ. കുട്ടികളുമായി വളരെക്കുറച്ചുമാത്രം സംസാരിക്കുന്നവർ.

കുട്ടികളുടെ സ്വഭാവം

സാമൂഹികമായി വളർച്ചപ്രാപിക്കാത്തവരും മത്സരക്ഷമതയില്ലാത്തവരുമായിരിക്കും കുട്ടികൾ. സ്വയം നിയന്ത്രിക്കാൻ ശക്‌തിയുണ്ടാവില്ല. പക്വതയില്ലാത്തവരും സ്വയം മതിപ്പ് കുറവുള്ളവരുമായിരിക്കും. സ്വാതന്ത്ര്യം കിട്ടിയാൽ പോലും ഇത്തരക്കാർ വിജയികളാവില്ല. സ്വഭാവത്തിലും പ്രശ്നങ്ങളുണ്ടാവാം. കൂട്ടുകാരുമായി ബന്ധം സ്‌ഥാപിക്കാനോ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാനോ കഴിവു കുറവായിരിക്കും. മാതാപിതാക്കളിൽ നിന്നു കുട്ടികൾക്കു ലഭിക്കേണ്ട മൂല്യബോധമോ സ്നേഹമോ ഒന്നും ലഭിക്കാത്തതിനാൽ സമൂഹത്തിൽ നടക്കുന്നതെന്തെന്ന് ഇവർക്കു മനസിലാവില്ല.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.