വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ യു​വാ​ക്ക​ൾ​ക്കൊ​പ്പം: ഡീ​ക്ക​ൻ കെ​വി​ൻ മു​ണ്ട​യ്ക്ക​ൽ
വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ യു​വാ​ക്ക​ൾ​ക്കൊ​പ്പം: ഡീ​ക്ക​ൻ കെ​വി​ൻ മു​ണ്ട​യ്ക്ക​ൽ
ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സ് ദേ​വാ​ല​യ​ത്തി​ൽ അ​ൾ​ത്താ​ര​ബാ​ല​നാ​യി തു​ട​ങ്ങി ഇ​ന്ന് ബ​ലി​വേ​ദി​യി​ൽ എ​ത്തി​നി​ല്ക്കു​ന്പോ​ൾ ഡീ​ക്ക​ൻ കെ​വി​ൻ മു​ണ്ട​യ്ക്ക​ലി​ന് പ​റ​യാ​ൻ ന​ന്ദി​വാ​ക്കു​ക​ൾ മാ​ത്രം. മാതാപിതാക്കളുടെയും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​ത്മീ​യ ഗു​രു​ക്കന്മാരു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ ന​ന്ദി​യോ​ടെ സ്മ​രി​ച്ചു​കൊ​ണ്ട് ത​ന്‍റെ ചി​ന്ത​ക​ൾ അ​ദ്ദേ​ഹം ദീ​പി​ക​യോ​ടു പ​ങ്കു​വ​ച്ചു.



ദൈവവിളി

എന്‍റെ മാതാപിതാക്കളുടെ വിശ്വാസജീവിതം, കുടുംബത്തിലെ പ്രാർഥനാന്തരീക്ഷം, ക്രൈസ്തവമൂല്യങ്ങളിൽ അടിയുറച്ച ജീവിതം എന്നിവയാണ് എന്നെ പൗരോഹിത്യ ദൈവവിളിയിലേക്ക് നയിച്ച ഏറ്റവും വലിയ സ്വാധീനശക്തികളെന്ന് ഞാൻ വിശ്വസിക്കുന്നു.

ന്യൂ​ജ​ഴ്സി​യി​ൽ ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ജീ​സ​സ് യൂ​ത്ത് സം​ഘ​ടി​പ്പി​ച്ച ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. അത് ഒരു പുതിയ തുടക്കമായിരുന്നു. ദേ​വാ​ല​യ​ത്തി​ൽ പോ​കു​ന്പോ​ൾ അ​ൾ​ത്താ​ര​യി​ലേ​ക്ക് എ​ന്‍റെ ഹൃ​ദ​യം വ​ലി​ച്ച​ടു​പ്പി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള തോ​ന്ന​ലു​ണ്ടാ​കു​മാ​യി​രു​ന്നു. പി​ന്നീ​ട് ആ ​അ​നു​ഭ​വ​ത്തി​ലേ​ക്ക് ഞാ​ൻ എ​ന്‍റെ ഹൃ​ദ​യ​ത്തെ കൂ​ടു​ത​ലാ​യി തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഫാ. ​വി​ൻ​സ​ന്‍റ് യൂ​ക്ക് ആ​ണ് എ​ന്‍റെ ആ​ത്മീ​യ ഗു​രു.

ധ്യാ​ന​ത്തി​നു ശേ​ഷം ജീ​സ​സ് യൂ​ത്തും അ​തി​ലെ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. സീ​റോ മ​ല​ബാ​ർ സ​ഭ, ജീ​സ​സ് യൂ​ത്ത്, മാ​താ​പി​താ​ക്ക​ൾ, പി​ന്നെ വ​ള​ർ​ന്നു​വ​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക്രൈ​സ്ത​വാ​ന്ത​രീ​ക്ഷം ഇ​വ​യൊ​ക്കെ​യാ​ണ് ഞാ​ൻ പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്കു വ​രാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യ​ത്.

കു​ടും​ബം മു​ഴു​വ​നും പ്രേ​ഷി​ത ചൈ​ത​ന്യ​മാ​ണ്. സ​ഹോ​ദ​ര​ർ ര​ണ്ടു​പേ​രും ജീ​സ​സ് യൂ​ത്തി​ൽ സ​ജീ​വ​മാ​ണ്. നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന ഉ​ദ്യ​മ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് അവർ.




വെ​ല്ലു​വി​ളികൾ നേരിടാൻ യുവാക്കൾക്കൊപ്പം

ഇ​പ്പോ​ഴ​ത്തെ ര​ണ്ടാം ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ​ക്ക് സ​ഭ​യെ ആഭിമുഖ്യത്തിൽ വളർത്തേണ്ടതുണ്ട്. മ​ത​ബോ​ധ​ന​ത്തി​നു ശേ​ഷം വളരെയധികം പേരും സ​ഭ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്താ​റി​ല്ല. ചി​ല​ർ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ആ​രാ​ധ​ന​യ്ക്കാ​യി വ​രും. ചി​ല​ർ വ​രാ​റേ​യി​ല്ല. അ​ങ്ങ​നെ​യു​ള്ള​വ​ർ ത​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ്വ​ത്വം എ​ന്ന രീ​തി​യി​ലാ​ണ് സ​ഭ​യെ കാ​ണു​ന്ന​ത്. ഭാ​ഷാ പ്ര​ശ്ന​വു​മു​ണ്ട്. സഭയിൽ നിന്ന് അകന്നുനില്ക്കുന്ന യുവജനങ്ങളെ തിരികെ കൊണ്ടുവരിക എന്നത് വലിയൊരു പ്രേഷിത ദൗത്യമാണ്.

അ​മേ​രി​ക്ക​ൻ സം​സ്കാ​രം, ലൈം​ഗി​ക അ​രാ​ജ​ക​ത്വം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യി​ലേ​ക്ക് യു​വാ​ക്ക​ൾ ആ​കൃ​ഷ്ട​രാ​കു​ന്നു​ണ്ട്. അ​ത്ത​രം പ്ര​ലോ​ഭ​ന​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. അ​വ​യെ അ​തി​ജീ​വി​ക്കു​ക ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. അ​താ​ണ് സ​ഭ​യു​ടെ പാ​ത​യി​ലേ​ക്ക് ര​ണ്ടാം​ത​ല​മു​റ​യി​ൽ​പെ​ട്ട യു​വാ​ക്ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​ൽ നാം ​നേ​രി​ടു​ന്ന വെ​ല്ലു​വി​ളി.

എ​ന്നി​രു​ന്നാ​ലും, പ​ഴ​യ ജീ​വി​തം ഉ​പേ​ക്ഷി​ച്ച് സ​ഭ​യു​ടെ പാ​ത​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​വ​രും ധാരാളമു​ണ്ട്. യു​വ​ജ​ന​ങ്ങ​ളെ കോ​ള​ജു​ക​ളി​ൽ ചെ​ന്നു​ക​ണ്ട് അ​വ​ർ​ക്ക് സ​ഭ ത​ങ്ങ​ളു​ടേ​തു​കൂ​ടി​യാ​ണെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രി​ക്കും ഞാ​ൻ ന​ട​ത്തു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.