ഗാഥയുടെ ജീവനായി നമുക്ക് കൈകോർക്കാം
ഗാഥയുടെ ജീവനായി നമുക്ക് കൈകോർക്കാം
പറന്നു നടക്കേണ്ട പ്രായത്തിൽ രോഗം തളർത്തിയ വിധിയുടെ ക്രൂരകഥയാണ് പൊൻകുന്നം ചാമംപതാൽ സ്വദേശിനി ഗാഥ രാജുവിന് പറയാനുള്ളത്. അടുത്തകാലം വരെ അവളും നിറങ്ങളുടെ ലോകത്ത് പാറിനടക്കുകയായിരുന്നു. എന്നാൽ ബ്രെയിൻ ട്യൂമർ ഒറ്റദിവസം കൊണ്ട് എല്ലാം ഇരുട്ടാക്കി. രോഗം ശാരീരികമായി മാത്രമല്ല മാനസികമായും ഈ പതിനഞ്ചുകാരിയെ തളർത്തികളഞ്ഞു.

രോഗം സ്ഥിരീകരിച്ചതോടെ വീട്ടുകാർ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സ തുടങ്ങി. ഇതുവരെ നാല് ശസ്ത്രക്രിയകൾ പൂർത്തിയായെങ്കിലും പൂർണമായും ട്യൂമർ മാറ്റാനായില്ല. ഇനിയും 25 റേഡിയേഷൻ എങ്കിലും ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ബന്ധുക്കളും നാട്ടുകാരും കുടുംബ സുഹൃത്തുക്കളും എല്ലാം സഹായിച്ച് ഇതുവരെയുള്ള ചികിത്സകൾക്ക് ചിലവായ ആറ് ലക്ഷം രൂപ കണ്ടെത്തി. ഇനിയും ഭാരിച്ച തുക ആവശ്യമാണെന്ന് ബോധ്യമായതോടെ പിതാവ് രാജുവും തളർന്നു.

മകൾക്ക് വേണ്ടി ഓടിനടക്കുന്നതിനിടെ പ്രമേഹരോഗി കൂടിയായ രാജുവിന്‍റെ കാലിൽ അപ്രതീക്ഷിതമായി ഒരു മുറിവുണ്ടായി. പിന്നീട് ഇത് അണുബാധയായതോടെ കൂലിവേലക്കാരനായ അദ്ദേഹത്തിന്‍റെ വരുമാനവും നിന്നു. തന്‍റെ ചികിത്സകൾ നടന്നില്ലെങ്കിലും മകളെ എങ്ങനെയും ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്തിലാണ് രാജു. മകളുടെയും തന്‍റെയും രോഗശയ്യയിൽ ആശ്വാസമായി ഒപ്പമുള്ളത് ഭാര്യ പ്രമീള മാത്രമാണ്.


സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ദുരന്തമാണ് രാജുവിനും കുടുംബത്തിനും വിധി സമ്മാനിച്ചത്. മകളുടെ ചികിത്സകൾ തുടരാൻ സുമനസുകളായ ആളുകളുടെ മുന്നിൽ കൈനീട്ടി നിൽക്കുകയല്ലാതെ ഈ പിതാവിന് ഇനി മാർഗങ്ങളില്ല. സ്വന്തം രോഗം വകവയ്ക്കാതെ മകളെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ പിതാവിനെ കനിവുള്ളവർ സഹായിക്കണം.

സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.