Tax
പാൻ കാർഡിന്റെ പ്രാധാന്യങ്ങൾ
പാൻ കാർഡിന്റെ പ്രാധാന്യങ്ങൾ
ആദായനികുതി വകുപ്പിൽനിന്നു നൽകുന്ന 10 ഡിജിറ്റുകളുള്ള ഒരു നമ്പറാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ. ലാമിനേറ്റ് ചെയ്യപ്പെട്ട ഒരു പ്ലാസ്റ്റിക് കാർഡിലാണ് ഇതു നൽകുന്നത്. ഇതിൽ ആറ് ഇംഗ്ലീഷ് അക്ഷരങ്ങളും നാല് അക്കങ്ങളുമാണുള്ളത്. ആദ്യത്തെ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> അഅഅ മുതൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ദദദ വരയുള്ള സീരീസിലുള്ളതാണ്. നാലാമത്തെ ഇംഗ്ലീഷ് അക്ഷരം പാൻ കാർഡ് അപേക്ഷകന്റെ സ്റ്റാറ്റസ് ആണ് സൂചിപ്പിക്കുന്നത്. അപേക്ഷകൻ വ്യക്‌തിയാണെങ്കിൽ “<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജ എന്നും കമ്പനി ആണെങ്കിൽ “<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഇ” എന്നും ഹിന്ദു അവിഭക്‌തകുടുംബമാണെങ്കിൽ ‘<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഒ’ എന്നും ഫേം ആണെങ്കിൽ ‘<ളീിേ ളമരല=്ലൃറമിമ ശ്വെല=2> എ എന്നും ഗവൺമെന്റ് ഏജൻസി ആണെങ്കിൽ ‘<ളീിേ ളമരല=്ലൃറമിമ ശ്വെല=2> അഎന്നും ട്രസ്റ്റ് ആണെങ്കിൽ ‘<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഠ’ എന്നുമുള്ള രീതിയിലാണ് ഇത് നൽകുന്നത്. അഞ്ചാമത്തെ അക്ഷരം പാൻകാർഡ് അപേക്ഷകൻ വ്യക്‌തിയാണെങ്കിൽ സർനെയിമിന്റെ ആദ്യ അക്ഷരവും അല്ലാത്തപക്ഷം അപേക്ഷകന്റെ പേരിന്റെ ആദ്യ അക്ഷരവുമാണ്. അടുത്ത നാലക്കങ്ങൾ 0001 മുതൽ 9999 വരെയുള്ള ഏതെങ്കിലും കോമ്പിനേഷനായിരിക്കും അവസാനത്തെ ഇംഗ്ലീഷ് അക്ഷരം ചെക്ക് ഡിജിറ്റ് ആണ്.

<യ> എന്തിനാണു പാൻ

ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുമായി നികുതിദായകനുള്ള ഒരു ലിങ്കാണ് പാൻ നമ്പർ. നികുതി അടയ്ക്കുമ്പോഴും സ്രോതസിൽ നികുതി പിടിക്കുമ്പോഴും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴും വിവിധങ്ങളായ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും പാൻകാർഡ് അത്യന്താപേക്ഷിതമാണ്. നികുതി അടയ്ക്കുന്ന തുക നേരിട്ട് നികുതിദായകന്റെ അക്കൗണ്ടിൽ ലഭിക്കുന്നതിനു പാൻനമ്പർ കൂടിയേ തീരൂ.

ആദായനികുതി നിയമം അനുസരിച്ച് നികുതി റിട്ടേൺ സമർപ്പിക്കേണ്ട എല്ലാവർക്കും പാൻനമ്പർ ആവശ്യമാണ്. മൊത്തവരുമാനം നികുതിനിയമം അനുസരിച്ച് കിഴിവ് ലഭിക്കേണ്ട തുകയേക്കാൾ കൂടുതലാണെങ്കിൽ, റിട്ടേണുകൾ നിർബന്ധമായും ഫയൽ ചെയ്യേണ്ടതാണ്. ചാരിറ്റബിൾ ട്രസ്റ്റുകൾ ആദായനികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും റിട്ടേണുകൾ സമർപ്പിക്കേണ്ടതിനാൽ പാൻകാർഡ് ആവശ്യമാണ്. 5,00,000 രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികളും കയറ്റുമതി/ ഇറക്കുമതി നടത്തുന്നവരും സ്രോതസിൽനിന്നു നികുതി പിടിക്കപ്പെടേണ്ടവരും എക്സൈസ് നിയമത്തിന്റെ കീഴിൽ രജിസ്ട്രേഷൻ എടുക്കേണ്ടവരും സേവനനികുതി അടയ്ക്കേണ്ടവരും വിവിധങ്ങളായ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരും പാൻകാർഡ് നിർബന്ധമായും കരസ്‌ഥമാക്കിയിരിക്കണം. കൂടാതെ വരുമാനം കൂടുതൽ ഉണ്ടാകുമെന്ന് കരുതുന്നവർക്കും പാൻ കാർഡിന് അപേക്ഷിക്കാം.

<ശാഴ െൃര=/ളലമേൗൃല/മേഃബ2016മൗഴ08ളമ3.ഷുഴ മഹശഴി=ഹലളേ>

പാൻ നമ്പർ നിർബന്ധമായും നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ നൽകുന്ന ഡോക്യുമെന്റുകളിൽ സൂചിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് അത് ലഭിക്കുന്ന വ്യക്‌തിയുടെ ഉത്തരവാദിത്വമാണ്. ഉദാഹരണത്തിന് ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിനും 50,000 രൂപയ്ക്ക് മുകളിൽ ബാങ്കിൽ പണമടയ്ക്കുമ്പോഴും പാൻനമ്പർ സൂചിപ്പിച്ചിട്ടുണ്ടോയെന്നുള്ളത് ബാങ്ക് അധികൃതരാണ് പരിശോധിക്കേണ്ടത്.
പാൻ നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത് ഫോം നമ്പർ 49എ/49എഎ ഇവയിലാണ്. എൻഎസ്ഡിഎലിന്റെയോ യുടിഐയുടെയോ അംഗീകൃത ഏജൻസികളുടെ പക്കൽ ഇവ സമർപ്പിച്ച് നിശ്ചിത ഫീസ് അടച്ച് ഇത് കരസ്‌ഥമാക്കാവുന്നതാണ്. അപേക്ഷകൻ ഇന്ത്യൻ പൗരനാണോ ഇന്ത്യൻ കമ്പനിയോ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്‌ഥാപനമോ ആണെങ്കിൽ ഫോം നമ്പർ 49എ ആണ് ഉപയോഗിക്കേണ്ടത്. ഇന്ത്യൻ പൗരൻ അല്ലാത്തവർക്കും വിദേശ കമ്പനികൾക്കും വിദേശത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്‌ഥാപനങ്ങൾക്കും പാൻ കാർഡ് ലഭിക്കാൻ അപേക്ഷ നൽകുന്നത് ഫോം നമ്പർ 49 എഎ യിലാണ്. അപേക്ഷയോടൊപ്പം പേരും വയസും അഡ്രസും ഫോട്ടോയും തെളിയിക്കുന്നതിനുള്ള രേഖകളും സ്റ്റാമ്പ്സൈസിലുള്ള രണ്ടു കളർ ഫോട്ടോകളും (3.5സെ.മീ. ഃ 2.5സെ.മീ.) നൽകേണ്ടതാണ്. അപേക്ഷകൾ പൂരിപ്പിക്കേണ്ടവിധം ഫോമിൽത്തന്നെ വിശദീകരിച്ചിട്ടുണ്ട്. വ്യക്‌തികൾക്ക് ഐഡന്റിറ്റിക്കായി ആധാർ കാർഡോ വോട്ടേഴ്സ് കാർഡോ പാസ്പോർട്ടോ ഉപയോഗിക്കാവുന്നതാണ്. വ്യക്‌തികളും ഹിന്ദു അവിഭക്‌ത കുടുംബങ്ങൾ അല്ലാത്തവരും നൽകുന്ന അപേക്ഷകളോടൊപ്പം സ്‌ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റിന്റെ കോപ്പിയാണ് നൽകേണ്ടത്. ട്രസ്റ്റാണ് അപേക്ഷ നൽകുന്നതെങ്കിൽ ട്രസ്റ്റ് ഡീഡിന്റെ കോപ്പിയോ ചാരിറ്റി കമ്മീഷണറുടെ പക്കൽനിന്നുലഭിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പിയോ നൽകാവുന്നതാണ്. ഇന്ത്യൻ പൗരൻ അല്ലായെങ്കിൽ പാൻകാർഡ് ലഭിക്കുന്നതിന് പാസ്പോർട്ട് കോപ്പിയോ പിഐഒ കാർഡിന്റെ കോപ്പിയോ ഒസിഐ കാർഡിന്റെ കോപ്പിയോ നൽകാവുന്നതാണ്.

വിവാഹിതരായ സ്ത്രീകളും അപേക്ഷയിൽ ഭർത്താവിന്റെ പേരിനുപകരം പിതാവിന്റെ പേരാണ് ഉപയോഗിക്കേണ്ടത്. മൈനർ, ബുദ്ധിസ്‌ഥിരതയില്ലാത്തവർ തുടങ്ങിയവർക്ക് പാൻകാർഡ് ലഭിക്കുന്നതിന് രക്ഷാകർത്താവാണ് അപേക്ഷസമർപ്പിക്കേണ്ടത്. പ്രവാസികൾക്ക് പാൻകാർഡ് ലഭിക്കുന്നതിന് അംഗീകൃത റെപ്രസെന്റേറ്റീവ് മുഖാന്തിരം അപേക്ഷസമർപ്പിക്കാവുന്നതാണ്.

പാൻ നമ്പർ ലഭിച്ചു എന്നുകരുതി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട ആവശ്യമില്ല. ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത് വരുമാനത്തെമാത്രം അടിസ്‌ഥാനപ്പെടുത്തിയാണ്. ഏതെങ്കിലും വിധത്തിൽ പാൻകാർഡ് നഷ്ടപ്പെട്ടുപോയാൽ ഡ്യൂപ്ലിക്കേറ്റ് കോപ്പിക്ക് നിശ്ചിത ഫീസ് അടച്ച് അപേക്ഷസമർപ്പിക്കാവുന്നതാണ്. നഷ്‌ടപ്പെട്ടതു സംബന്ധിച്ചു പോലീസിൽ നല്കിയ എഫ്ഐആറിന്റെ കോപ്പി ചിലപ്പോൾ ആവശ്യമായി വരും. പാൻകാർഡ് നഷ്ടപ്പെട്ടതിനോടൊപ്പം പാൻനമ്പർ ഓർമയില്ലെങ്കിൽ ഇൻകം ടാക്സ് വെബ്സൈറ്റിൽനിന്നും ഇത് ലഭ്യമാക്കാവുന്നതാണ്. ഇത് ലഭ്യമാക്കിയതിനുശേഷം പുതിയ പാൻകാർഡിന് അപേക്ഷിക്കാവുന്നതാണ്. രണ്ട് പാൻനമ്പറുകൾ ഒരിക്കലും കരസ്‌ഥമാക്കരുത്. രണ്ട് പാൻകാർഡ് കരസ്‌ഥമാക്കിയിട്ടുണ്ടെങ്കിൽ ആദായനികുതി നിയമം വകുപ്പ് 272 ബി അനുസരിച്ച് 10,000 രൂപ പിഴ ചുമത്താവുന്നതാണ്. അബദ്ധത്തിൽ അധികമായി ഒരു പാൻ ലഭിച്ചെങ്കിൽ രണ്ടാമത് ലഭിച്ച പാൻ നമ്പർ ആദായനികുതി വകുപ്പിന് മുമ്പാകെ സമർപ്പിച്ച് ക്യാൻസൽ ചെയ്യേണ്ടതാണ്.

<യ> പാൻ നമ്പർ നിർബന്ധമാക്കിയിട്ടുള്ള ഇടപാടുകൾ

1. ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങളുടെ ഇടപാടുകൾക്ക് പാൻ ആവശ്യമാണ്.
2. ബേസിക് സേവിംഗ്സ് ബാങ്കും 50,000 രൂപയിൽ താഴെയുള്ള ടൈം ഡെപ്പോസിറ്റുകളും ഒഴികെയുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും തുടങ്ങുന്നതിന് പാൻകാർഡ് ആവശ്യമാണ്.
3. ഒരു ദിവസത്തിൽ 50,000 രൂപയിൽ കൂടുതൽ ബാങ്കിൽ പണമായി അടയ്ക്കുന്നതിന് പാൻനമ്പർ ആവശ്യമാണ്.
4. ഓഹരി ഇടപാടുകളുടെ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് പാൻ നമ്പർ വേണം
5. 50,000 രൂപയ്ക്ക് മുകളിൽ ഫോറിൻ കറൻസി കാഷ് നൽകി വാങ്ങിയാൽ പാൻകാർഡ് ആവശ്യപ്പെടും.
6. 50,000 രൂപയ്ക്ക് മുകളിൽ മ്യൂച്വൽ ഫണ്ടുകളിൽനിന്ന് യൂണിറ്റുകൾ വാങ്ങുന്നതിന് പാൻകാർഡ് ആവശ്യമാണ്.
7. 50,000 രൂപയ്ക്ക് മുകളിൽ റിസർവ് ബാങ്ക് ബോണ്ടുകൾ വാങ്ങുന്നതിന് പാൻനമ്പർ വേണം. ബാങ്കിൽനിന്ന് 50,000 രൂപയ്ക്ക് മുകളിലുള്ള ഡ്രാഫ്റ്റുകൾ എടുക്കുന്നതിനും മറ്റും പണം കാഷായിട്ടാണ് നൽകുന്നതെങ്കിൽ പാൻ നിർബന്ധമാണ്. കൂടാതെ 50,000 രൂപയ്ക്ക് മുകളിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾക്കും വിവിധങ്ങളായ അവസരങ്ങളിൽ 50000 രൂപയിൽ താഴെ ഡെപ്പോസിറ്റ് ചെയ്താലും ഒരു വർഷത്തിൽ 5,00,000 രൂപ കഴിഞ്ഞാൽ പാൻ സമർപ്പിക്കേണ്ടതാണ്.
8. റിസർവ് ബാങ്ക് നിയമമനുസരിച്ച് ബാങ്കുകൾ ഇറക്കിയിട്ടുള്ള പ്രീപെയ്ഡ് ഇൻസ്ട്രുമെന്റ്സ് 50,000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നതിനും 50,000 രൂപയ്ക്ക് മുകളിലാണ് വാർഷിക ഇൻഷുറൻസ് പ്രീമിയം എങ്കിലും പാൻ കാർഡ് ആവശ്യമാണ്.
9. സെക്യൂരിറ്റീസ് കോൺട്രാക്ട് ആക്ടിൽ നിർദ്ദേശിച്ചിട്ടുള്ള സെക്യൂരിറ്റികളുടെ ഇടപാടുകൾ 1,00,000 രൂപയ്ക്ക് മുകളിൽ വരുകയാണെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികൾ 1,00,000 രൂപയ്ക്ക് മുകളിൽ വാങ്ങുകയാണെങ്കിലും പാൻ ആവശ്യമാണ്.
10. പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി ഇടപാടുകൾക്ക് പാൻ നിർബന്ധമാണ്.
11. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകൾക്കും പാൻ ആവശ്യമാണ്. എന്നാൽ സ്വർണാഭരണങ്ങൾക്ക് ഈ പരിധി അഞ്ചു ലക്ഷമായി ഉയർത്തിയിട്ടുണ്ട്.