Tax
Services & Questions
രണ്ടാമത്തെ ഹയർഗ്രേഡ് ലഭിക്കില്ല
രണ്ടാമത്തെ ഹയർഗ്രേഡ് ലഭിക്കില്ല
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ Class IV തസ്തികയിൽ 2–2–2001ൽ ജോലിയിൽ പ്രവേശിച്ചു. 2009ൽ എട്ടു വർഷത്തെ സമയബന്ധിത ഗ്രേഡ് ലഭിച്ചു. 2013ൽ എനിക്ക് ക്ലറിക്കൽ അസിസ്റ്റന്റ് ഗ്രേഡ് കകൽ താത്കാലിക പ്രമോഷൻ ലഭിച്ചു. ഇപ്പോഴും തുടരുകയാണ്. എന്റെ പ്രമോഷൻ അടക്കം ഞങ്ങൾ ഏഴുപേരാണ് ക്ലറിക്കൽ അസിസ്റ്റന്റ് ഗ്രേഡ് IIÂ ഉള്ളത്. ഞങ്ങൾക്ക് 15 വർഷം കൂടുമ്പോഴുള്ള സമയബന്ധിത ഗ്രേഡ് യൂണിവേഴ്സിറ്റി തരുന്നില്ല. ഇതു ശരിയാണോ?
പി.കെ. സെബാസ്റ്റ്യൻ, പയ്യന്നൂർ

Class IV തസ്തികയിൽ ജോലിയിൽ പ്രവേശിച്ച താങ്കൾക്ക് ഒന്നാമത്തെ ഹയർഗ്രേഡും തുടർന്നു ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ പ്രമോഷനും നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാന ത്തിൽ 15 വർഷത്തെ സമയബന്ധിത ഹയർഗ്രേഡിന് അർഹതയില്ല. 22 വർഷത്തെ മൂന്നാമത്തെ സമയ ബന്ധിത ഹയർഗ്രേഡിനു മാത്രമേ താങ്കൾക്ക് അർഹതയുള്ളൂ. താങ്കൾക്കു ലഭിച്ച താത്കാലിക പ്രമോഷൻ ഒഴിവാക്കപ്പെട്ടാൽ മാത്രമേ രണ്ടാമത്തെ ഹയർഗ്രേഡിനു അർഹത യുള്ളൂ. (ജോലിയിൽ പ്രവേശിച്ച തസ്തികയുടെ കേഡറിന്റെ അടിസ്‌ഥാ നത്തിൽ).