Tax
Services & Questions
ആദ്യ സർവീസ് പെൻഷന് പരിഗണിക്കുകയില്ല
ആദ്യ സർവീസ് പെൻഷന് പരിഗണിക്കുകയില്ല
1985 ജൂലൈ 22ന് പെരിന്തൽമണ്ണയ്ക്കു സമീപം സിംഗിൾ മാനേജ്മെന്റ് എയ്ഡഡ് സ്കൂളിൽ അഞ്ചര വർഷം ജോലി ചെയ്തു. കോട്ടയം ജില്ലയിൽ ജോലി കിട്ടുന്നതിനുവേണ്ടി 31–12–1990 ൽ ജോലി രാജിവച്ചു. പിന്നീട് അഞ്ചു വർഷം കഴിഞ്ഞ് 6–11–1995ലാണ് ലീവ് വേക്കൻസിയിൽ കോട്ടയം ജില്ലയിലെ സ്കൂളിൽ ആദ്യ നിയമനം കിട്ടുന്നത്.

ഇപ്പോഴുള്ള സർവീസ് ബുക്കിന്റെ ആദ്യ ഭാഗ ത്ത് വ്യക്‌തമായി ആദ്യത്തെ അഞ്ചര വർഷ ത്തെ സർവീസ് എഇഒയുടെ ഒപ്പോടുകൂടി രേഖപ്പെടുത്തിയിട്ടുണ്ട്.

എനിക്ക് 15 വർഷത്തെ ഗ്രേഡ് കിട്ടിയിട്ടുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് വിരമിക്കുന്നത് 2021ൽ ആണ്. പുതിയ ഏതെങ്കിലും ഉത്തരവു പ്രകാരം സർവീസ് ബുക്കിൽ ഉൾപ്പെട്ടിട്ടുള്ള ആദ്യത്തെ അഞ്ചര വർഷത്തെ സർവീസ് ഇൻക്രി മെന്റ്, ഗ്രേഡ്, പെൻഷൻ ഇവയിൽ ഏതിനെങ്കി ലും പരിഗണിക്കുമോ?
ലിസി സെബാസ്റ്റ്യൻ, കോട്ടയം

ഒരു തസ്തികയിൽനിന്നും രാജിവച്ചശേഷം മറ്റൊരു ജോലി സ്വീകരിച്ചാൽ സാധാരണ ആദ്യ സർവീസ് പെൻഷനു പരിഗണിക്കുകയില്ല. എന്നാൽ മറ്റൊരു ജോലിയിൽ പ്രവേശിക്കുന്ന തിനുവേണ്ടി ആദ്യത്തെ ജോലി രാജിവച്ചാൽ ചില ഉപാധികളോടെ ആ സർവീസ് തുടർ സർവീസാ യി പരിഗണിക്കും.
പുതിയ ജോലിയിൽ പ്രവേ ശിക്കുന്നതിനുവേണ്ടിയുള്ള പരമാവധി സമയം ഒരു മാസം എന്ന് കണക്കാക്കി തുടർനിയമനം നേടിയാൽ മുൻകാല സർവീസ് പെൻഷന് യോഗ്യതയുള്ള സർവീസായി കണക്കാക്കും. അല്ലെങ്കിൽ കോടതി വിധിയിലൂടെ മുൻകാല സർവീസ് പരിഗണിക്കുവാൻ നിർദേശം നൽകി ക്കൊണ്ടുള്ള ഉത്തരവ് ഉണ്ടാകണം.