Tax
ജിഎസ്ടി രജിസ്ട്രേഷൻ
ജിഎസ്ടി രജിസ്ട്രേഷൻ
ചരക്ക് സേവന നികുതി (ജിഎസ്ടി) 2017 ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരുമെന്ന് പൊതുവേ കരുതപ്പെടുന്നു. അതിന് മുമ്പു തന്നെ വ്യാപാരികൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. വിവിധ തരത്തിലുള്ള നികുതിദായകർക്ക് വിവിധങ്ങളായ രീതിയിലാണ് രജിസ്ട്രേഷൻ നടപടികൾ. ഓരോരുത്തരുടെയും രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു.

നിലവിൽ രജിസ്ട്രേഷനുള്ള നികുതിദായകർ

ചരക്ക് സേവന നികുതി നിയമത്തിലെ 142(1) വകുപ്പ് അനുസരിച്ചാണ് നിലവിൽ രജിസ്ട്രേഷനുള്ള നികുതിദായകർക്ക് രജിസ്ട്രേഷൻ ലഭിക്കുന്നത്. നിലവിൽ വാറ്റ് രജിസ്ട്രേഷനോ, ആഡംബര നികുതിയോ, സേവന നികുതിയോ മറ്റേതെങ്കിലും പരോക്ഷ നികുതിനിയമമോ അനുസരിച്ചുള്ള രജിസ്ട്രേഷൻ ഉള്ളതോ ആയ നികുതിദായകർക്കാണ് ഇത് ബാധകം. അങ്ങനെയുള്ള വ്യാപാരികൾക്ക് പ്രൊവിഷണൽ രജിസ്ട്രേഷൻ (താത്ക്കാലിക രജിസ്ട്രേഷൻ) ആണ് നൽകുന്നത്. ഇതിന്റെ കാലാവധി ആറുമാസത്തേക്ക് മാത്രമാണ്. ഈ കാലയളവിനുള്ളിൽ ഫൈനൽ രജിസ്ട്രേഷൻ എടുത്തിരിക്കണം.
പ്രൊവിഷണൽ രജിസ്ട്രേഷനുള്ള സർട്ടിഫിക്കറ്റുകൾ GSTREG21 എന്ന ഫോമിലാണ് നൽകപ്പെടുന്നത്. ഇത് ലഭിച്ചതിനുശേഷം ഡീലർ GSTREG20 എന്ന ഫോം രജിസ്ട്രേഷനുവേണ്ടി സമർപ്പിക്കണം. ഇതോടൊപ്പം താഴെപ്പറയുന്ന റിക്കാർഡുകളും ഹാജരാക്കണം. (1) പാൻകാർഡ്, (2) അഡ്രസ്സിനുള്ള തെളിവുകൾ, (3) മെമ്മോറാൻഡം, (4) ആർക്കിൾസ് (5) ബാങ്ക് ഡീറ്റയിൽസ് മുതലായവയാണ് ഹാജരാക്കേണ്ടത്.

ആവശ്യത്തിനുള്ള തെളിവുകൾ ലഭിച്ചു കഴിഞ്ഞാൽ രജിസ്ട്രേഷൻ നൽകുന്ന വ്യക്‌തി GSTREG06 എന്ന ഫോമിലാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്.

സമർപ്പിക്കപ്പെട്ട തെളിവുകൾ തൃപ്തികരമല്ലെങ്കിൽ ഉദ്യോഗസ്‌ഥൻ നികുതിദായകന് GST REG23 എന്ന ഫോമിൽ കാരണം കാണിക്കൽ നോട്ടീസ് നല്കുന്നതാണ്. പ്രസ്തുത നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതാണ്. രജിസ്ട്രേഷൻ നൽകുന്ന ഉദ്യോഗസ്‌ഥൻ GSTREG22 എന്ന ഫോമിലാണ് പ്രൊവിഷണൽ രജിസ്ട്രേഷന്റെ ക്യാൻസലേഷൻ ഉത്തരവ് നൽകുന്നത്.

നിലവിൽ രജിസ്ട്രേഷനുള്ള എല്ലാ നികുതി ദായകർക്കും പ്രൊവിഷണൽ രജിസ്ട്രേഷൻ നൽകുന്നതാണ്. രജിസ്ട്രേഷൻ ആവശ്യമില്ലാത്തവർ GST REG24 എന്ന ഫോമിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിനുള്ള അപേക്ഷ നൽകേണ്ടതാണ്.

പുതിയ രജിസ്ട്രേഷൻ എടുക്കുന്നതിന്

ഇൻപുട്ട് സർവീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് രജിസ്ട്രേഷനുള്ള നികുതിദായകർ ആണെങ്കിൽ പോലും അവർക്ക് പ്രൊവിഷണൽ രജിസ്ട്രേഷൻ ലഭിക്കുന്നതല്ല. പുതിയ രജിസ്ട്രേഷൻ ആവശ്യമുള്ള എല്ലാ വ്യാപാരികളും GSTREG01 എന്ന ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ ഫോമിന്റെ പാർട്ട് – എ. പൂരിപ്പിച്ച് മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉൾപ്പെടെ ജിഎസ്ടിഎൻ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ശരിയാണെന്ന് ബോധ്യപ്പെടുന്നതിന് ഒടിപി ലഭിക്കുന്നതാണ്, എല്ലാ വിവരങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടു കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ഇമെയിൽ അഡ്രസ്സിൽ ആപ്ലിക്കേഷനുള്ള റഫറൻസ് നമ്പർ ലഭിക്കും.

അതിനു ശേഷം GSTREG1 ബി പാർട്ട് പൂരിപ്പിച്ച് ഫയൽ ചെയ്യണം. അതിനുശേഷം GSTREG02 എന്ന ഫോമിൽ അക്നോളജ്മെന്റ് ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ നൽകുന്ന ഉദ്യോഗസ്‌ഥന് നൽകപ്പെട്ട തെളിവുകൾ ബോധ്യപ്പെട്ടില്ലെങ്കിൽ മൂന്നു ദിവസത്തിനകം അപേക്ഷകനെ ഈ വിവരം ധരിപ്പിച്ചിരിക്കും. ഇത് GSTREG03 എന്ന ഫോമിലായിരിക്കും. ഇത് ലഭിച്ച് ഏഴു ദിവസത്തിനകം സംശയ നിവാരണം നടത്തി GSTREG04 നൽകിയിട്ടും തെളിവുകൾ തൃപ്തികരമല്ല എന്ന് തോന്നിയാൽ അദ്ദേഹത്തിന് രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിനുള്ള അധികാരമുണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ക്യാൻസൽ ചെയ്ത വിവരം GSTREG05 എന്ന ഫോമിൽ അപേക്ഷകന് നൽകുന്നതായിരിക്കും. അപേക്ഷ തൃപ്തികരമെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഏടഠഞഋഏ06 എന്ന ഫോമിൽ നൽകുന്നതാണ്.

നോൺ റെസിഡന്റ്സിനുള്ള രജിസ്ട്രേഷൻ

നോൺ റെസിഡന്റിന് ചരക്കുസേവന നികുതിയിൽ രജിസ്ട്രേഷൻ എടുക്കണമെങ്കിൽ ഏടഠഞഋഏ 10ൽ അപേക്ഷ സമർപ്പിക്കണം. ഇവ ബിസിനസ് തുടങ്ങുന്നതിന് അഞ്ചു ദിവസം മുമ്പെങ്കിലും സമർപ്പിച്ചിരിക്കണം. രജിസ്ട്രേഷൻ ഉദ്യോഗസ്‌ഥന് തെളിവുകൾ തൃപ്തികരമാണെങ്കിൽ ഏടഠഞഋഏ06 എന്ന ഫോമിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.

എല്ലാ കത്തിടപാടുകളും ഇമെയിൽ മുഖാന്തരമാണ് അയക്കേണ്ടത്. ഡോക്യുമെന്റുകളും തെളിവുകളും ഓൺലൈൻ ആയി വേണം സമർപ്പിക്കുവാൻ. രജിസ്ട്രേഷൻ നൽകുന്ന ഉദ്യോഗസ്‌ഥൻ വ്യാപാരസ്‌ഥലം പിന്നീട് സന്ദർശിക്കുന്നതായിരിക്കും.

സ്രോതസിൽ നികുതി പിടിക്കേണ്ട നികുതിദായകർ

ചരക്ക് സേവന നികുതിയിലെ 37–ാം വകുപ്പ് അനുസരിച്ച് ചില വ്യാപാരികൾ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ സപ്ലൈയ്ക്കും സ്രോതസിൽ ഒരു ശതമാനം നികുതി പിടിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റേഴ്സ് സപ്ലെയർക്ക് പണം നൽകുന്നതിന് മുമ്പ് തന്നെ നൽകുന്ന തുകയുടെ ഒരു ശതമാനം വരുന്ന തുക നികുതിയായി പിടിച്ച് അടച്ചിരിക്കണം.

ബാക്കി വരുന്ന തുകയേ സപ്ലെയർക്ക് നല്കുവാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള വ്യവസായികൾ ചരക്ക് സേവനനികുതിയിൽ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. ഇവ GSTREG07 എന്ന ഫോമിലാണ് സമർപ്പിക്കേണ്ടത്. അപേക്ഷകൾ തൃപ്തികരമാണെങ്കിൽ GSTREG06 എന്ന ഫോമിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.

യുഎൻഒ മുതലായവരുടെ രജിസ്ട്രേഷൻ

യുഎൻഒ വിദേശരാജ്യങ്ങളുടെ എംബസികൾ, കോൺസുലർ ഓഫീസുകൾ എന്നിവയും ചരക്ക് സേവന നികുതിയുടെ കീഴിൽ രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ട്. ഇവർക്ക് യൂണിക് ഐഡന്റിറ്റി നമ്പർ ലഭിക്കുന്നതാണ്. ഇവർ GSTREG09 എന്ന ഫോമിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ തൃപ്തികരമാണെങ്കിൽ GSTREG06 എന്ന ഫോമിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കൂടാതെ യൂണിക് ഐഡന്റിറ്റി നമ്പറും ലഭിക്കുന്നതായിരിക്കും.