Tax
Services & Questions
ഇൻക്രിമെന്റ് നഷ്ടം സംഭവിക്കുകയില്ല
ഇൻക്രിമെന്റ് നഷ്ടം സംഭവിക്കുകയില്ല
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സർവീ സിൽ പ്രവേശിച്ചിട്ട് 15 വർഷം ജൂണിൽ പൂർത്തിയാ യി. എന്നാൽ എന്റെ ഇൻക്രിമെന്റ് തീയതി ജൂലൈ യിലാണ്. 15 വർഷത്തെ ഹയർ ഗ്രേഡിനുള്ള അപേ ക്ഷ ഇൻക്രിമെന്റ് തീയതിയായ ജൂലൈ മാസത്തി ലേക്ക് മാറ്റി ഓപ്ഷൻ കൊടുക്കാൻ പുതിയ ശമ്പള പരിഷ്കരണ പ്രകാരം സാധിക്കില്ലല്ലോ. അപ്പോൾ ഡ്യൂഡേറ്റിൽ ഗ്രേഡ് വാങ്ങുമ്പോൾ എനിക്ക് ഒരു ഇൻക്രിമെന്റ് നഷ്ടപ്പെടുകയില്ലേ? ഇത് എങ്ങനെ പരിഹരിക്കാം? അതിനു പ്രത്യേക ഉത്തരവ് ഉണ്ടോ?
ലൗലി ജോസഫ്, കട്ടപ്പന

01–02–2016നുശേഷം വരുന്ന ഹയർ ഗ്രേഡുക ൾ ഡ്യൂഡേറ്റിൽ തന്നെ വാങ്ങണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഇൻക്രിമെന്റ് നഷ്ടം പരിഹരിക്കുന്നതിനുവേണ്ടി മറ്റൊരു കാര്യംകൂടി സൂചിപ്പിച്ചിട്ടുണ്ട്. അതായത് ഹയർഗ്രേഡ് ഡ്യൂ ഡേറ്റിൽ തന്നെ അനുവദിക്കുക. അതിനുശേഷ മു ള്ള ആദ്യ ഇൻക്രിമെന്റ് ഇൻക്രിമെന്റ് ഡേറ്റിൽ തന്നെ കൊടുക്കുക. പിന്നീട് ഭാവിയിൽ ഉണ്ടാകുന്ന ഇൻക്രിമെന്റുകൾ തുടർന്ന് ഒരു വർഷം പൂർത്തിയാ കുന്ന മുറയ്ക്ക് നൽകുക. അതിനാൽ ഇൻക്രിമെന്റ് നഷ്ടം സംഭവിക്കുകയില്ല. GO(D7/2016 Fin dt. 20/01/2016 എന്ന ഉത്തരവിൽ ഇത് വ്യക്‌തമാ ക്കിയിട്ടുണ്ട്.