Tax
Services & Questions
പ്രൊബേഷൻ ഡിക്ലയർ ചെയ്യണമെന്ന നിബന്ധനയില്ല
പ്രൊബേഷൻ ഡിക്ലയർ ചെയ്യണമെന്ന നിബന്ധനയില്ല
എയ്ഡഡ് കോളജിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. 2016 ഫെബ്രുവരിയിൽ ക്ലർക്കായി പ്രമോഷൻ ലഭിച്ചു. 53 വയസുണ്ട്. ഇപ്പോൾ ഇവിടെ യുഡി ക്ലർക്കിന്റെ ഒഴിവുണ്ട്. പക്ഷേ എൽഡി ക്ലർ ക്കായി ഒരു വർഷം പ്രബേഷണറി പീരിയഡ് കഴിഞ്ഞേ യുഡി ആയി പ്രമോഷൻ തരാൻ സാധിക്കുക യുള്ളൂവെന്ന് അധികാരികൾ പറയുന്നു. ഇതു ശരിയാണോ?
പി.കെ. ഗോപിനാഥ്, തൃശൂർ

ഹയർഗ്രേഡ്, പ്രമോഷൻ എന്നിവ ലഭിക്കുന്നതിന് പ്രൊബേഷൻ ഡിക്ലയർ ചെയ്യണമെന്ന നിബന്ധനയില്ല. അപ്പോൾ ഉയർന്ന സ്കെയി ലിലേക്ക് ശമ്പളം ഫിക്സ് ചെയ്യാം. എന്നാൽ അടുത്ത ഇൻക്രിമെന്റ് ലഭിക്കണമെങ്കിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യണം എന്ന വ്യവസ്‌ഥ ഉണ്ട്. പ്രമോഷനോ ഗ്രേഡോ ലഭിക്കുന്നതിന്റെ അടിസ്‌ഥാനത്തിലുള്ള ക്രമീകരിച്ച ശമ്പളം വാങ്ങാൻ സാധിക്കും. സാധാരണ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്തവരെ താത്കാലികമായി ചില വ്യവസ്‌ഥയുടെ അടിസ്‌ഥാനത്തിലാണ് പ്രമോഷൻ കൊടുക്കുക എന്നു മാത്രമേ നില വിൽ വ്യവസ്‌ഥയുള്ളൂ. അതിനാൽ പ്രമോഷൻ നൽകുന്നതിന് മറ്റ് നിയമതടസങ്ങളൊന്നും തന്നെയില്ല.