Tax
Services & Questions
ഓപ്ഷനിൽ തെറ്റു വന്നതുകൊണ്ടാണ് ശമ്പളം കുറഞ്ഞത്
ഓപ്ഷനിൽ തെറ്റു വന്നതുകൊണ്ടാണ് ശമ്പളം കുറഞ്ഞത്
1–12–1998ൽ പോലീസ്വകുപ്പിൽ (എക്സിക്യൂട്ടീവ്) ജോലിയിൽ പ്രവേശിച്ചു. 15 വർഷം സർവീസ് പൂർത്തിയാക്കി. എന്റെ വാർഷിക ഇൻക്രിമെന്റ് എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലാണ്. 1–12–2013വച്ച് 15 വർഷം സർവീസ് പൂർത്തിയാക്കിയ ഞാൻ പ്രസ്തുത ദിവസം ഓപ്ഷൻ നൽകിയത് പ്രകാരം എനിക്ക് രണ്ടാമത്തെ ഹയർഗ്രേഡ് അനുവദിച്ചിട്ടുള്ളതാണ്. പുതിയ ശമ്പള പരിഷ്കരണ പ്രകാരം എനിക്ക് 1–12–2014 വച്ച് പേ ഫിക്സ് ചെയ്ത് 2016 ഫെബ്രുവരിയിൽ അടിസ്‌ഥാന ശമ്പളം 35,700 ആയി ഫിക്സ് ചെയ്ത് നൽകുകയും ചെയ്തു.

എന്നാൽ എന്റെ ഒപ്പം സർവീസ് ആരംഭിക്കുകയും 15 വർഷം സർവീസ് പൂർത്തിയാക്കുകയും ഇൻക്രിമെന്റ് തീയതിയായ 1–9–2014 വച്ച് രണ്ടാമത്തെ ഹയർ ഗ്രേഡ് ആനുകൂല്യം നേടുകയും ചെയ്തിട്ടുള്ള സഹപ്രവർത്തകർക്ക് പുതിയ ശമ്പള പരിഷ്കരണപ്രകാരം 1–9–2014ൽ അടിസ്‌ഥാന ശമ്പളം 35,700 എത്തുകയും തുടർന്ന് 1–09–2015ൽ ലഭിച്ച ഒരു ഇൻക്രിമെന്റിനുശേഷം 2016 ഫെബ്രുവരിയിൽ അടിസ്‌ഥാന ശമ്പളം 36,600 ആയി ഫിക്സ് ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ട്.
എന്റെ ഒപ്പം ജോലിയിൽ പ്രവേശിച്ച സഹപ്രവർത്തകർക്ക് ലഭിക്കു ന്നതിനേക്കാൾ ഒരു ഇൻക്രിമെന്റ് കുറച്ചാണ് എനിക്ക് 2016 ഫെബ്രുവരിയിൽ പേ ഫിക്സ് ചെയ്ത് തന്നിട്ടുള്ളത്. ആയതിനാൽ പുതിയ ശമ്പള പരിഷ്കരണപ്രകാരം ഓപ്ഷൻ തീയതി എടുത്തുകളഞ്ഞിട്ടുള്ള സാഹചര്യ ത്തിൽ രണ്ടാമത്തെ ഹയർ ഗ്രേഡ് ഇൻക്രിമെന്റ് തീയതിയായ സെപ്റ്റം ബറിൽ (1–9–2014) എനിക്ക് അനുവദിച്ച് നഷ്ടപ്പെട്ടുപോയ ശമ്പള ആനുകൂല്യ ങ്ങൾ അനുവദിച്ചതരുവാൻ സാധ്യതയുണ്ടോ?
സുരേഷ് കുമാർ, തൃശൂർ

15 വർഷത്തെ രണ്ടാമത്തെ ഹയർഗ്രേഡ് വാങ്ങിയപ്പോൾ ഓപ്ഷനിൽ വന്ന പിശകുകൊണ്ടാണ് ശമ്പളം കുറഞ്ഞത്. എപ്പോഴും ഗ്രേഡ് വാങ്ങു മ്പോൾ ഇൻക്രിമെന്റ് തീയതിയിൽ ഓപ്ഷൻ കൊടുക്കണം. അല്ലാതെ വന്നാൽ ഒരു ഇൻക്രിമെന്റ് നഷ്ടപ്പെടും. അതാണ് താങ്കൾക്ക് സംഭവി ച്ചിരിക്കുന്നത്. 1–7–2014 തീയതി വച്ച് ശമ്പളം പരിഷ്കരിച്ചപ്പോൾ അടുത്ത ഇൻക്രിമെന്റ്, മുമ്പ് ഇൻക്രിമെന്റ് വാങ്ങിയ തീയതിയിൽ ലഭിക്കും. എല്ലാ ജീവനക്കാരുടേയും ശമ്പളം ഓപ്ഷൻ കൂടാതെ 1–7–2014 തീയതിയിലാണ് ഫിക്സ് ചെയ്യുന്നത്. അതിനുശേഷം പ്രമോഷനോ, ഗ്രേഡോ നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിൽ അതേ തീയതിയിൽ 28എ പ്രകാരമുള്ള ഫിക്സേഷൻ ലഭിക്കൂ. ഹയർഗ്രേഡിന്റെ ഓപ്ഷൻ നേരത്തെ നൽകിയത് മാറ്റാൻ വ്യവസ്‌ഥയില്ല.