Tax
Services & Questions
സ്പെഷൽ അലവൻസ് ഇനി വാങ്ങരുത്
സ്പെഷൽ അലവൻസ് ഇനി വാങ്ങരുത്
എയ്ഡഡ് സ്കൂളിൽ ക്ലർക്ക് ആയി ജോലി ചെയ്യു ന്ന ഞാൻ രണ്ടു മാസം മുമ്പുവരെ ജീവനക്കാരുടെ ശമ്പള ബിൽ ട്രഷറിയിൽ കൊടുത്ത് അവിടെനിന്നു ചെക്ക് തരുമ്പോൾ ബാങ്കിൽ കൊടുത്ത് ശമ്പളം വാങ്ങുകയായിരുന്നു. ഇപ്പോൾ ട്രഷറിയിൽനിന്ന് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം നേരിട്ട് നൽകുകയാണ്. അതുകൊണ്ട് എനിക്ക് കിട്ടുന്ന സ്പെഷൽ അലവൻസ് 450രൂപ കൈപ്പറ്റിയാൽ തിരിച്ച് അടയ്ക്കേണ്ടിവരുമോ? ക്ലർക്ക്, പ്യൂൺ, എഫ്ടി മീനിയൽ എന്നിവരുടെ ജോലി സമയം എങ്ങനെ യാണ്? രാവിലെ ഓഫീസിലെത്താൻ എത്ര സമയം താമസിച്ചാൽ കാഷ്വൽ ലീവ് ആകും?
കെ.എൽ. ജോസ്, തൊടുപുഴ

ശമ്പള ബില്ലുകൾ അക്കൗണ്ടുകൾ മുഖേന ബാങ്കു കളിലേക്കോ ട്രഷറി അക്കൗണ്ടുകളിലേക്കോ ട്രാൻസ് ഫർ ക്രഡിറ്റ് മുഖേന മാറുന്നതുകൊണ്ട് യഥാർഥത്തിൽ കാഷ് നേരിട്ടു കൈകാര്യം ചെയ്യേണ്ടതായി വരുന്നില്ല. നിശ്ചിത അളവിൽ കവിഞ്ഞ തുക കൈകാര്യം ചെയ്യേ ണ്ടിവരുന്ന ജീവനക്കാർക്കുവേണ്ടിയാണ് സ്പെഷൽ അലവൻസ് അനുവദിച്ചിരുന്നത്. ഇപ്പോൾ അക്കൗ ണ്ടിലൂടെ ശമ്പളം വിതരണം ചെയ്യുന്നതുകൊണ്ട് ഈ സ്പെഷൽ അലവൻസ് നൽകേണ്ടിവരുന്നില്ല. ഇങ്ങ നെ സ്പെഷൽ അലവൻസ് വാങ്ങിയാൽ തിരിച്ചടയ് ക്കേണ്ടതായി വരും.

ക്ലർക്കുമാർ രാവിലെ പത്തിന് ഓഫീസിൽ ഹാജരാ കണമെന്നതാണ് നിയമം. അരമണിക്കൂർവരെ താമസി ച്ചെത്തുവാൻ (സ്‌ഥിരമായല്ല) അനുവാദമുണ്ട്. അരമണി ക്കൂറിൽ കൂടുതൽ താമസിച്ചാൽ തുടർച്ചയായ മൂന്നു ദിവസത്തിന് ഒരു കാഷ്വൽ ലീവ് നഷ്ടപ്പെടും. പ്യൂൺ 9.30നും എഫ്ടി മീനിയൽ ഒമ്പതു മണിക്കും ഹാജരാക ണമെന്നാണ് നടപടിക്രമം. ഓഫീസ് മേധാവിയുടെ അനുവാദത്തോടെ ഇതിനു ക്രമീകരണങ്ങൾ നടത്താം.