Tax
Services & Questions
ഫിക്സേഷന് അർഹതയുണ്ട്
ഫിക്സേഷന് അർഹതയുണ്ട്
എനിക്ക് 2–4–2001ൽ എയ്ഡഡ് കോളജിൽ ലൈ ബ്രറി അറ്റൻഡർ തസ്തികയിൽ നിയമനം ലഭിച്ചു. 1–9–2012ൽ എൽഡിസി ആയി പ്രമോഷൻ കിട്ടി (9940þ16,580 Revised 19,000þ43,600). ഇതേ സ്‌ഥാപനത്തിൽ ലൈബ്രേറിയൻ വേക്കൻസിയിൽ 1–6–2016ൽ പുതിയ നിയമനം ലഭിച്ചു (22,200 – 48,000). നിലവിൽ എൽഡിസി സ്കെയിലിൽ എന്റെ പേ 27,800 ആണ്. എനിക്ക് ലൈബ്രേറിയൻ തസ്തികയിൽ ഫിക്സേഷൻ ബനഫിറ്റ് ലഭിക്കുമോ? എങ്കിൽ എന്റെ പേ എത്രയാകും? ഇതിനു ബാധകമായ KSR Rule ഏതാണ്?
എം.എസ്. സ്റ്റാൻലി, കോട്ടയം

1–2–2016ലോ അല്ലെങ്കിൽ അതിനുശേഷമോ ഉണ്ടാകുന്ന പ്രമോഷൻ, പുതിയ നിയമനം, താഴ്ന്ന സ്കെയിലിൽ ജോലിയിൽ തുടരുക എന്നിവയ്ക്ക് KSR Part 1 ലെ 28എ പ്രകാരമുള്ള ഫിക്സേഷന് അർഹതയുണ്ട്. 1–2–2016നുശേഷമുള്ള പ്രമോഷൻ, പുതിയ തസ്തികയിലേക്കുള്ള നിയമനം എന്നിവയ്ക്ക് 26–3–2006നു മുമ്പ് നിലവിലുണ്ടായിരുന്ന 28എയുടെ ഫിക്സേഷനാണ് നടപ്പാക്കുക. അതിനാൽ താങ്കൾക്ക് ഏറ്റവും കുറഞ്ഞത് രണ്ട് ഇൻക്രിമെന്റുകൾ ലഭിക്കാൻ അർഹതയുണ്ട്. അതായത് ലോവർ സ്കെയിലിൽ വാങ്ങിക്കൊണ്ടിരി ക്കുന്ന അടിസ്‌ഥാന ശമ്പളത്തോടൊപ്പം കുറഞ്ഞത് രണ്ട് ഇൻക്രിമെന്റ്. അപ്പോൾ 29,200 സ്കെയിൽ ഉറപ്പായും ലഭിക്കും. അതുപോലെ ലോവർ സ്കെയിലിലെ ഇൻക്രിമെന്റ് തീയതിയിൽ റീഫിക് സേഷന് അർഹതയുണ്ട്.