Tax
Services & Questions
പ്രമോഷൻ/ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ശമ്പള നിർണയം
പ്രമോഷൻ/ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ശമ്പള നിർണയം
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കെഎസ്ആർ ബാധകമായ മറ്റു പൊതുമേഖല സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ അല്ലെങ്കിൽ ഗ്രേഡ് ലഭിക്കുമ്പോൾ 26–3–2006നു മുമ്പുള്ള വ്യവസ്‌ഥ കൾക്കനുസരിച്ച് ശമ്പള നിർണയം നടത്തണം.

20–1–2016ൽ ഇറങ്ങിയ GO(P) No. 7/2016 ശമ്പളപരിഷ്കരണ ഉത്തരവിലാണ് 1–2–2016 മുതൽ പ്രമോഷനോ, ഗ്രേഡ് പ്രമോഷനോ ലഭിക്കുമ്പോഴുള്ള ശമ്പളനിർണയ കാര്യത്തിൽ കാതലായ മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ ഉത്തരവിനുമുമ്പ് (1–2–2016നു മുമ്പ്) ഒരു ജീവനക്കാരനു സ്‌ഥാനക്കയറ്റം ലഭിക്കുമ്പോൾ ഞൗഹല 28അയുടെ ഓപ്ഷൻ (എ) അല്ലെങ്കിൽ ഓപ്ഷൻ (ബി) എന്നിങ്ങനെ ശമ്പളം നിർണയിച്ച് മെച്ചപ്പെട്ട സാമ്പത്തികനേട്ടം വിശകലനം ചെയ്തു ഓപ്ഷൻ നൽകാമായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ശമ്പളപരിഷ്കരണ ഉത്തരവിലൂടെ ഈ ഓപ്ഷൻ സമ്പ്രദായം നിർത്തലാക്കി (1–2–2016മുതൽ). പ്രമോഷന്റെ പേരിലുള്ള ശമ്പള നിർണയത്തിന്റെ നടപടിക്രമം 26–3–2006നു മുമ്പുള്ള അവസ്‌ഥ പുനഃസ്‌ഥാപിച്ചു.

ഗ്രേഡിന്റെ കാര്യത്തിൽ ഗ്രേഡിനായുള്ള നിശ്ചിത കാലയളവ് പൂർത്തിയാകുന്ന മുറയ്ക്കോ അല്ലെങ്കിൽ അതിനുശേഷം വരുന്ന ഇൻക്രിമെന്റ് തീയതിയിലോ ഗ്രേഡിന്റെ പേരിലുള്ള ശമ്പള നിർണയം നടത്താമായിരുന്നു. എന്നാൽ 1–2–2016 മുതൽ ഇതിനുള്ള സാധ്യതകളും ഇല്ലാതായി.

ചുരുക്കത്തിൽ 1–2–2016 മുതൽ ലഭിക്കുന്ന പ്രമോഷനോ ഗ്രേഡ് പ്രമോഷനോ ഇനി മുതൽ ഓപ്ഷൻ പാടില്ല. എന്നാണോ ഇതിനുള്ള യോഗ്യത ലഭിക്കുന്നത് അന്നുതന്നെ ഇതിന്റെ പ്രയോജനം വാങ്ങിച്ചിരിക്കണം. 26–3–2006നു മുമ്പുള്ള അവസ്‌ഥയിലേക്കു നാം തിരിച്ചുപോകണം.

പ്രമോഷൻ ലഭിക്കുന്നവർക്കുള്ള ശമ്പള നിർണയ രീതി

ജീവനക്കാർക്കും അധ്യാപകർക്കും 1–2–2016 മുതലാണ് പ്രമോഷൻ ലഭിക്കുന്നതെങ്കിൽ 26–3–2006നു മുമ്പുള്ള നടപടി അനുസരിച്ച് Rule 28A,37(a) പ്രകാരം ശമ്പളം നിർണയിക്കാം. അതായത് ഇനി മുതൽ പ്രമോഷന്റെ പേരിൽ ഓപ്ഷൻ പാടില്ല. ചുരുക്കത്തിൽ Rule 28A യുടെ ഓപ്ഷൻ (എ)/(ബി) വിലയിരുത്തി ശമ്പള നിർണയം നടത്തുവാൻ പാടില്ല.

പ്രമോഷൻ കിട്ടിയ തസ്തികയുടെ സ്കെയിൽ ഓഫ് പേയുടെ പ്രാരംഭ തുക (Minimum of promotion scale of Pay) 68,700 മുതൽ കുറവാണെങ്കിൽ KSR VoL I PI Rule 28 A പ്രകാരമാണ് ശമ്പള നിർണയം നടത്തേണ്ടത്.

റൂൾ 28 എ പ്രകാരമുള്ള ശമ്പള നിർണയരീതി

ഒരു ജീവനക്കാരനു ഉയർന്ന ശമ്പള സ്കെയിലിൽ മറ്റൊരു തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ചാൽ പ്രമോഷനു മുമ്പുണ്ടായിരുന്ന ശമ്പള സ്കെയിലിൽ ജീവനക്കാരനു ലഭിച്ചിരുന്ന അടിസ്‌ഥാന ശമ്പളത്തോടൊപ്പം ഒരു നോഷണൽ ഇൻക്രിമെന്റും അടുത്ത സ്റ്റേജും ലഭിക്കും. ചുരുക്കത്തിൽ സാധാരണയായി രണ്ട് ഇൻക്രിമെന്റിന്റെ പ്രയോജനം ലഭിക്കും.

കൂടാതെ സ്‌ഥാനക്കയറ്റത്തിനു മുമ്പുണ്ടായിരുന്ന ശമ്പള സ്കെയിൽ അടിസ്‌ഥാന ശമ്പളത്തിന് വ്യത്യാസം ഉണ്ടാകുമ്പോൾ ശമ്പളം പുനർനിർണയം (Refixation) ചെയ്യാവുന്നതാണ്. അതായത് പ്രമോഷൻ തീയതിയിൽ രണ്ട് ഇൻക്രിമെന്റും പ്രമോഷനു മുമ്പുണ്ടായിരുന്ന സ്കെയിൽ ഓഫ് പേയിൽ ഇൻക്രിമെന്റ് തീയതിയിൽ ശമ്പള പുനർനിർണയത്തിന്റെ ഭാഗമായി ഒരു ഇൻക്രിമെന്റും ലഭിക്കും.

റീഫിക്സേഷന്റെ ഭാഗമായി ഇൻക്രിമെന്റ് വാങ്ങിക്കുന്നുണ്ടെങ്കിൽ അടുത്ത ഇൻക്രിമെന്റ് നേരേ ഒരു വർഷം കഴിഞ്ഞും റീഫിക്സേഷന്റെ പ്രയോജനം ലഭിക്കുന്നില്ലെങ്കിൽ പ്രമോഷൻ തീയതിയിൽനിന്നു നേരെ ഒരു വർഷം കഴിഞ്ഞുമേ ഇൻക്രിമെന്റ് ലഭിക്കൂ.

ചില ഉദാഹരണങ്ങൾ:

1) എൽഡിസി തസ്തിക (19,000–500–20,000–550–22,200– 600–25,200–650–27,800–700–29,900...43,600).
1–10–2015 മുതൽ അടിസ്‌ഥാന ശമ്പളം 25,850.
10–6–2016 മുതൽ യുഡിസി (25,200–650–27,800–700–29,900 ...54,000) തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുമ്പോഴുള്ള ശമ്പള നിർണയം?

ഉത്തരം: 1–10–2015 – എൽഡിസി (19,000–43,600) അടിസ്‌ഥാന ശമ്പളം– 25,850.
10–6–2016– പ്രമോഷൻ യുഡിസി (25,200–54,000) = 25,850 + 650 (Notional Increment) + 650 (Next Stage ) = 27,150.

റീഫിക്സേഷന്റെ ഫലമായി 1–10–2016ൽ വീണ്ടും ഒരു ഇൻക്രിമെന്റ് 27,150+650 = 27,800 (KSR Vol PI Rule 28 A Refixation). അതുകൊണ്ട് അടുത്ത ഇൻക്രിമെന്റ് തീയതി 1–10–2017.
2. 17 വർഷം ഹൈസ്കൂൾ സർവീസുള്ള ഒരു അധ്യാപകനു ഹെഡ്മാസ്റ്റർ പ്രമോഷൻ ലഭിച്ചാലുള്ള ശമ്പള നിർണയം.

എച്ച്എസ്എ തസ്തിക (സീനിയർ ഗ്രേഡ് 35,700–900–37,500–1000–42,500–1100–48,000–1200–54,000–1350– 59,400...75,600)
1–1–2016 ലെ അടിസ്‌ഥാന ശമ്പളം 50,400.
1–6–2016 ൽ ഹൈസ്കൂൾ ഹൈഡ്മാസ്റ്റർ ആയി പ്രമോഷൻ ലഭിക്കുന്നു. (39,500–1000–42,500–1100–48,000–1200–54,000–1350–59,400–
1500...83,000)

ഉത്തരം: 1–1–2016 – എച്ച്എസ്എ സീനിയർ ഗ്രേഡ് (35,700–75,600) അടിസ്‌ഥാന ശമ്പളം 50,400.
1–6–2016 (ഹൈസ്കൂൾ ഹെഡ്മാസ്റ്റർ) – 50,400+ (39,500 – 83,000) 1200 (Notional Increment) + 1200 (Next stage) = 52,800.

റീഫിക്സേഷന്റെ ഫലമായി 1–1–2017ൽ വീണ്ടും ഒരു ഇൻക്രിമെന്റ് 52,800+1200 = 54,000 (KSR Vol I PI Rule 28A Refixation). അതുകൊണ്ട് അടുത്ത ഇൻക്രിമെന്റ് തീയതി 1–1–2018.

ഉയർന്ന സ്കെയിൽ ഓഫ് പേയിലേക്ക് സമയബന്ധിത ഹയർഗ്രേഡ് ലഭിച്ചാൽ KSR Vol I PI Rule 28 A പ്രകാരമുള്ള ശമ്പളനിർണയം നടത്താം. ഗ്രേഡിനു അർഹത ലഭിച്ച തീയതിയിലെ അടിസ്‌ഥാനശമ്പളത്തോടൊപ്പം ഒരു നോഷണൽ ഇൻക്രിമെന്റ് കൂട്ടി ലഭിക്കുന്ന തുകയുടെ തൊട്ടടുത്ത സ്റ്റേജിൽ ശമ്പളം നിർണയിക്കാം. ചുരുക്കത്തിൽ സാധാരണഗതിയിൽ രണ്ടു ഇൻക്രിമെന്റ് അടുത്ത ഇൻക്രിമെന്റ് ഗ്രേഡ് ലഭിക്കുന്നതിനുമുമ്പുള്ള താഴ്ന്ന സ്കെയിൽ ഓഫ് പേയുടെ അടുത്ത ഇൻക്രിമെന്റിന്റെ തീയതിയിൽ തന്നെ ലഭിക്കും. അല്ലാതെ ഓപ്ഷൻ നൽകാനോ മെച്ചപ്പെട്ട സാമ്പത്തികസ്‌ഥിതി വിശകലനം ചെയ്യാനോ ഇവിടെ അവസരമില്ല.

ഗ്രേഡിന് അർഹത ലഭിക്കുന്ന തീയതിയിൽതന്നെ ഗ്രേഡിന്റെ പേരിലുള്ള ശമ്പള നിർണയം നടത്തണം. അല്ലാതെ അടുത്ത ഇൻക്രിമെന്റ് തീയതി രേഖപ്പെടുത്തി ശമ്പളം നിർണയിച്ച് ഓപ്ഷൻ ഫയൽ ചെയ്യാൻ പാടില്ല. ചുരുക്കത്തിൽ ഗ്രേഡിന് അർഹത ലഭിക്കുന്ന തീയതിയിൽ തന്നെ ഗ്രേഡിന്റെ പേരിലുള്ള ശമ്പളനിർണയം Rule 28A പ്രകാരം നടത്തണം.

എന്നാൽ ഗ്രേഡിന്റെ പേരിൽ രണ്ടിൽ കൂടുതൽ ഇൻക്രിമെന്റുകളുടെ ഗുണം ലഭിച്ച ജീവനക്കാരുടെ കാര്യത്തിൽ, അടുത്ത ഇൻക്രിമെന്റ് പരിഗണിക്കുന്നത് ഗ്രേഡിനു അർഹമായ തീയതി മുതൽ ഒരു വർഷം പൂർത്തിയാവുന്ന മുറയ്ക്കാണ്. അല്ലാതെ ഗ്രേഡ് ലഭിക്കുന്നതിനുമുമ്പുള്ള താഴ്ന്ന സ്കെയിലിലെ ഇൻക്രിമെന്റ് തീയതിയിൽ തുടർന്നു ഇൻക്രിമെന്റ് ലഭിക്കില്ല.

ചില ഉദാഹരണങ്ങൾ:
(എ) അടിസ്‌ഥാന ശമ്പളം 1–9–2015ൽ 42,500 (29,200–62,400) വാങ്ങുന്ന ഒരു ഹൈസ്കൂൾ അധ്യാപകനു 5–6–2016ൽ ഏഴു വർഷം പൂർത്തിയാക്കിയതിന്റെ പേരിൽ ഹയർഗ്രേഡ് ലഭിക്കുമ്പോഴുള്ള ശമ്പളനിർണയം:
ഹയർഗ്രേഡ് സ്കെയിൽ ഓഫ് പേ – 32,300–68,700
അടുത്ത ഇൻക്രിമെന്റ് തീയതി 1–9–2016
ഉത്തരം: 1–9–2015 അടിസ്‌ഥാന ശമ്പളം:
42,500(29,200–62,400)
5–6–2016 (ഏഴു വർഷം പൂർത്തിയായ തീയതി) 42,500+1100 (Notional Increment) + 1100 (Next Stage) = 44,700 (32,300- 68,700)
1–9–2016 (ഇൻക്രിമെന്റ് തീയതി) – 44,700+1100 = 45,800
കുറിപ്പ്: ഇൻക്രിമെന്റ് തീയതിയായ 1–9–2016ലേക്ക് ഓപ്ഷൻ പാടില്ല. ഗ്രേഡിനർഹമായ തീയതിയിൽ തന്നെ ശമ്പള നിർണയം ഞൗഹല 28അ പ്രകാരം നടത്തണം.
(ബി) അടിസ്‌ഥാന ശമ്പളം 1–7–2015ൽ 45,800 (30,700–65,400) പ്രൈമറി അധ്യാപിക. 22 വർഷം പൂർത്തിയായതിന്റെ സെലക്ഷൻ ഗ്രേഡ് (32,300–68,700) – 15–2–2016ൽ ലഭിക്കുമ്പോഴുള്ള ശമ്പള നിർണയം. 1–7–2016 അടുത്ത ഇൻക്രിമെന്റ് തീയതി.

ഉത്തരം: 1–7–2015 അടിസ്‌ഥാന ശമ്പളം: 45,800 (30,700–65,400)
15–2–2016 (22 വർഷം പൂർത്തിയായ) = 45,800+1100 (notional increment )+1100 (next stage) = 48,000 (32,300þ68,700) 1- 7- 2016 (ഇൻക്രിമെന്റ് തീയതി) = 48,000+1200=49,200.

(സി)അടിസ്‌ഥാന ശമ്പളം 1–7–2015ൽ 22,800 (19,000–43,600).അടുത്ത ഇൻക്രിമെന്റ് തീയതി 1–7–2016. 8 വർഷം പൂർത്തിയാക്കിയതിന്റെ പേരിലുള്ള ഹയർഗ്രേഡ് 10–7–2016 (22,200–48,000) ഗ്രേഡിന്റെ പേരിലുള്ള Rule 28A പ്രകാരമുള്ള ശമ്പള നിർണയം.

ഉത്തരം: 1–7–2015ലെ അടിസ്‌ഥാന ശമ്പളം = 22,800
1–7–2016ലെ അടിസ്‌ഥാന ശമ്പളം 23,400
10–7–2016(ഹയർഗ്രേഡ്)–23,400+600 (notional increment) +600 (next stage) = 24,600
അടുത്ത ഇൻക്രിമെന്റ് തീയതി 1–7–2017.