Tax
Services & Questions
അഡീഷണൽ ഇൻക്രിമെന്റ് അനുവദിക്കും
അഡീഷണൽ ഇൻക്രിമെന്റ് അനുവദിക്കും
പാർട്ട്ടൈം സ്വീപ്പറാണ്. 2016 ഡിസംബറിൽ സർവീസിൽ നിന്നും വിരമിക്കും. എന്റെ പെൻഷൻ കണക്കാക്കുന്നതിനുള്ള അപേക്ഷ ആറു മാസം മുമ്പ് അയച്ചു. എനിക്ക് 22 വർഷം പൂർത്തിയായത് 2016 നവംബർ 25നാണ്. 22 വർഷം പൂർത്തി യാകുമ്പോൾ എനിക്കു ലഭിക്കേണ്ട ഒരു ഇൻക്രിമെന്റ് കൂടാതെ യാണ് പെൻഷൻ ബുക്ക് അയച്ചിരിക്കുന്നത്. എനിക്ക് 22 വർഷം പൂർത്തിയാകുമ്പോൾ ലഭിക്കേണ്ട അഡീഷണൽ ഇൻക്രിമെന്റ് നഷ്ടപ്പെടുമോ? അതുപോലെ ഈ തുക കൂടി ചേർത്ത് പെൻഷ ൻ വീണ്ടും പുതുക്കി നിശ്ചയിക്കുമോ? ഞാൻ ആർക്കാണ് അപേക്ഷ നൽകേണ്ടത്?
ലൈല, മണിമല

പെൻഷൻ അനുവദിച്ച് സർവീസ് ബുക്ക് തിരിച്ചുവന്നതിനുശേ ഷം 22 വർഷത്തെ അഡീഷണൽ ഇൻക്രിമെന്റ് അനുവദിക്കാവു ന്നതാണ്. അതിനുശേഷം അനുവദിച്ച പുതിയ ശമ്പളത്തിന്റെ അടിസ്‌ഥാനത്തിൽ പെൻഷൻ പുതുക്കി നിശ്ചയിച്ച് സർവീസ് ബുക്ക് സഹിതം അക്കൗണ്ടന്റ് ജനറലിന് അയച്ചുകൊടുക്കേണ്ട താണ്. റിട്ടയർ ചെയ്തതിനുശേഷമാണെങ്കിലും ഇതു ചെയ്യാവു ന്നതാണ്. പെൻഷൻ പുതുക്കി നിശ്ചയിക്കുന്നതിനുള്ള അപേക്ഷ അവസാനം ജോലി ചെയ്ത ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.