Tax
Services & Questions
അടുത്തുള്ള ട്രഷറിയിൽ ബന്ധപ്പെടണം
അടുത്തുള്ള ട്രഷറിയിൽ ബന്ധപ്പെടണം
2016 ജനുവരി 20ലെ GO(P) No. 9/2016 Fin ഉത്തരവുപ്രകാരം സർവീസ് പെൻഷൻ കാരുടെ പെൻഷൻ പരിഷ്കരിച്ചു. എന്നാൽ ഇപ്പോഴും ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത പെൻഷൻകാരുണ്ട്. പ്രത്യേകിച്ച് ബാങ്ക് വഴി പെൻഷൻ വാങ്ങുന്നവർ.

പരിഷ്കരണത്തിന്റെ ഫലമായി 2014 ജൂലൈ മുതൽ ഡിസംബർ വരെ ഡിഎ ഇല്ല. 2015 ജനു വരി മുതൽ മൂന്നു ശതമാനവും 1–7–2015 മുതൽ മൂന്നു ശതമാനവും (ആകെ ആറു ശതമാനം) ഡിഎ ആണ് അനുവദിച്ചത്. വില നിലവാര സൂചിക ഉയരുന്നതനുസരിച്ച് വർഷത്തിൽ രണ്ടു തവണയായി ക്ഷാമബത്ത അനുവദിച്ചുവരുന്നു. കേന്ദ്രസർക്കാർ ആറു ശതമാനം വീതം ക്ഷാമ ബത്ത അനുവദിച്ചപ്പോൾ ഇവിടെ ലഭിച്ചത് മൂന്നു ശതമാനം വീതം. ഈ വ്യത്യാസം എങ്ങ നെ വന്നു? പുതുക്കിയ ശമ്പളത്തിന്റെ ആറു ശതമാനം ഡിഎ ലഭിക്കേണ്ടതല്ലേ?

പരിഷ്കരണത്തിനു മുമ്പ് 92 ശതമാനം ഡിഎ സർവീസ് പെൻഷൻകാർക്ക് ലഭിച്ചിരുന്നു. 2014 ലെ ഡിഎ 80 ശതമാനം ലയിപ്പിച്ചു. പിന്നെ ലഭിച്ചത് 18 ശതമാനം ഫിറ്റ്മെന്റ് മാത്രമാണ് മെച്ചപ്പെട്ടതെന്നു പറയുന്ന വർധനവ്. ഇക്കാര്യം വിശദീകരിക്കുമോ?
തങ്കപ്പൻപിള്ള, മുക്കൂട്ടുതറ

ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്നവരുടെ പെൻഷൻ പരിഷ്കരണത്തിനുള്ള അപേക്ഷ കൃത്യസമയം ബാങ്കിൽ നിന്നും ട്രഷറികളിൽ എത്താതിരിക്കുന്നതുകൊണ്ടാണ് പുതുക്കി നിശ്ചയിക്കുന്നതിന് കാലതാമസം നേരിടുന്നത്. ഇങ്ങനെ ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്നവർ പെൻഷൻ പേയ്മെന്റ് ഓർഡർ സഹിതം അടു ത്തുള്ള ട്രഷറിയിൽ ബന്ധപ്പെടുക. 1–7–2014 തീയതി വച്ച് ശമ്പളവും പെൻഷനും പരിഷ്ക രിച്ചപ്പോൾ 1–7–2014ലെ 80 ശതമാനം ഡിഎ അടിസ്‌ഥാന പെൻഷനോടൊപ്പം ലയിപ്പിച്ചു. അതിനുശേഷമുള്ള ആറു മാസം മുതലേ പുതുക്കിയ ഡിഎ അനുവദിച്ചിട്ടുള്ളൂ. 1–7–2014 അടിസ്‌ഥാനമാക്കി അതിനുപിന്നിലുള്ള 12 മാസ ത്തെ കേന്ദ്രവില സൂചികയുടെ ശരാശരി കണ ക്കിലെടുത്ത് അതിൽനിന്നും 239.92 പോയിന്റ് വില സൂചിക കുറച്ച് അതിന്റെ നൂറ് മടങ്ങിനെ 239.92 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന തുകയാണ് പിന്നീടുള്ള ഡിഎ ആയി എടുത്തിരിക്കുന്നത്. അതായത് 1–7–2014ൽ പൂജ്യം ശതമാനവും 1–1– 2015ൽ മൂന്നു ശതമാനവും 1–7–2015ൽ മൂന്നു ശതമാനവും. ഇങ്ങനെ മൂന്നു ശതമാനത്തിന്റെ വർധനവാണ് ഓരോ ആറു മാസവും വരുത്തി യിരിക്കുന്നത്. യഥാർഥത്തിൽ മൂന്നു ശതമാനം എന്നത് പൂർണമായും ശരിയല്ല. കേന്ദ്രത്തിലെ 1–4–2016ലെ പരിഷ്കരണത്തിനുശേഷം മൂന്നു ശതമാനം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് ഈ ശതമാനത്തിന് വ്യത്യാസം വരും. സംസ്‌ഥാനത്ത് 1–7–2014നുശേഷം 30–6–2016 വരെ ഒമ്പതു ശതമാനം ഡിഎയും കേന്ദ്രത്തിൽ 1–1–2016നുശേഷം മൂന്നു ശതമാനം ഡിഎയുമാണ് ഇപ്പോൾ നിലവിലുള്ളത്.