Tax
Services & Questions
ഹയർഗ്രേഡ് ലഭിക്കും
ഹയർഗ്രേഡ് ലഭിക്കും
മൂന്നു മാസം മാത്രം സർവീസുള്ള വിമുക്‌ത ഭടനാണ്. പിഡബ്ല്യുഡി വകുപ്പിൽ ജോലിചെയ്യുന്ന വിമുക്‌തഭടൻ എന്ന നിലയിൽ എനിക്ക് 20 വർഷത്തെ സർവീസുണ്ട്. സ്റ്റേറ്റ് സർവീസിൽ പ്രവേശിക്കുന്ന വിമുക്‌ത ഭടൻമാർക്ക് എട്ടു വർഷം പൂർത്തിയാക്കുന്നതിനുമുമ്പായി ഹയർഗ്രേഡിന് അർഹതയുള്ളതായി അറിയുന്നു. ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ അതിനേപ്പറ്റി അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ ആ ഓർഡറിന്റെ പൂർണ വിവരം നൽകുന്നത് എനിക്കും മറ്റുള്ളവർ ക്കും ഗുണകരമാണ്.
ശിവപ്രസാദ്, കണ്ണൂർ

14–09–2015 ലെ GO(P) 408/15/Fin പ്രകാരം എട്ടു വർഷമോ അതിൽ കൂടുതലോ സൈനിക സേവനമുള്ള വിമുക്‌ത ഭടൻമാർ സ്റ്റേറ്റ് സർവീസിൽ ജോലിയിൽ പ്രവേശിക്കുന്ന ദിവസം തന്നെ എൻട്രി പോസ്റ്റിൻറെ തൊട്ടുമുകളിലുള്ള സ്കെയിലിൽ ആദ്യത്തെ സമയ ബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ട ്. ഈ പ്രത്യേക ആനു കൂല്യം ആദ്യത്തെ ഗ്രേഡ് ലഭിക്കുമ്പോൾ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ ഈ ഉത്തരവ് കാണിച്ചുകൊണ്ട് ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കുക.