Tax
Services & Questions
അപ്പീലിനു പോകേണ്ട
അപ്പീലിനു പോകേണ്ട
2013 ജൂൺ ഒന്നു മുതൽ 2016 മാർച്ച് 31വരെ എയ്ഡഡ് സ്കൂളിൽ എച്ച്എസ്എ ആയി ജോലി ചെയ്തു. 2010–11ലെ തസ്തികകൾ തുടർന്നുള്ള വർഷങ്ങളിലും തുടരും എന്ന അടിസ്‌ഥാനത്തിലാണ് എനിക്ക് നിയമനം ലഭിച്ചത്. എന്നാൽ 2016 ജനുവരി 29ലെ ഗവ. ഓർഡർ അനുസരിച്ച് 9, 10 ക്ലാസുക ളിൽ 1:45 അനുപാതത്തിൽ കുട്ടികൾ ഇല്ലാത്തതിനാൽ എന്റെ നിയമനം നിരസിക്കപ്പെട്ടു. ഇതിനെതിരെ 2010–11 ലെ തസ്തിക കൾ പിന്നീടുള്ള വർഷങ്ങളിലും തുടരും എന്ന ഉത്തരവിൻറെ യും 2016 വരെ ഗവ. ഫിക്സേഷൻ നടത്താതിരുന്നതിന്റേയും അടിസ്‌ഥാനത്തിൽ കോടതിയിൽ അപ്പീലിനു പോയാൽ എന്തങ്കിലും സാധ്യതയുണ്ടോ?
അനീഷ്, അയർക്കുന്നം

2016 ജനുവരി 29ലെ ഗവ. ഉത്തരവുപ്രകാരം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധന പ്രകാരം കുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ തസ്തികകൾ അംഗീകരിക്കപ്പെടുകയുള്ളൂ. 2010–11 ലെ തസ്തികകൾ പിന്നീടുള്ള വർഷങ്ങളിൽ തുടരും എന്ന പേരിൽ ഗവ. ഉത്തരവില്ല. അത് വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലുള്ള ഊഹം വച്ചുള്ള ഉത്തരവുമാത്രമാണ്. വ്യക്‌തമായ ഗവ. ഉത്തരവ് ഇല്ലാതെ കോടതിയിൽ അപ്പീലിനു പോയാൽ പ്രയോജനം കിട്ടിയേക്കില്ല.