Tax
Services & Questions
ഭർത്താവിന്റെ പേരിലുള്ള ഫാമിലി പെൻഷൻ, കമ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കും
ഭർത്താവിന്റെ പേരിലുള്ള ഫാമിലി പെൻഷൻ, കമ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കും
2012 ഏപ്രിൽ 30ന് എന്റെ ഭർത്താവ് ലീഗൽ മെട്രോളജി വകുപ്പിൽനിന്നു വിരമിച്ചു. 2013 ജൂണിൽ പെൻഷൻ അംഗീകരിച്ച് അക്കൗണ്ടന്റ്് ജനറലിൽനിന്നു ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ചില മാനസിക പ്രശ്നങ്ങളാൽ പെൻഷൻ ആനുകൂല്യങ്ങൾ ഒന്നും തന്നെ വാങ്ങാൻ കഴിഞ്ഞില്ല. അദ്ദേഹം 2016 ഡിസംബർ അഞ്ചിന് മരിച്ചു.

അദ്ദേഹത്തിന് ലഭിച്ച പെൻഷൻ പേപ്പറിൽ കമ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി എന്നിവ പാസായിട്ടുണ്ട്. ജീവിച്ചിരിപ്പില്ലാത്തതിനാൽ ഈ തുകകൾ എനിക്ക് ലഭിക്കുമോ? അതുപോലെ ഫാമിലി പെൻഷൻ എന്റെ പേരിലാണ് കാണിച്ചിരിക്കുന്നത്. ഫാമിലി പെൻഷൻ, കമ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
എം. ഗീതാകുമാരി,
ആലപ്പുഴ

പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ എന്നിവ പാസായതിനാൽ അത് അവകാശിയായ താങ്കൾക്കുതന്നെ ലഭിക്കും. ഫാമിലി പെൻഷൻ അനുവദിച്ചു കിട്ടുവാ ൻ ട്രഷറിയുമായി ബന്ധപ്പെടു ക. പെൻഷൻ പാസായി മൂന്നു വർഷം കഴിഞ്ഞതുകൊണ്ട് പെൻഷൻ ബുക്ക് (PPO) അക്കൗണ്ടന്റ് ജനറലിന് ട്രഷറിയിൽ നിന്നും മടക്കി അയച്ചു കാണും. അതിനാൽ ഭർത്താവിൻറെ മരണ സർട്ടിഫിക്കറ്റ്, താങ്കളുടെ ഫോട്ടോ, ഒപ്പ്, ഐഡൻറിഫിക്കേഷൻ മാർക്കുകൾ എന്നിവ ഒരു ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തതു സഹിതം ട്രഷറി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അക്കൗണ്ടൻറ് ജനറലിൽനിന്നും ഇവ പാസായി ട്രഷറിയിൽ എത്തുന്നതാണ്. ഇതിൻറെ അറിയിപ്പ് താങ്കൾക്ക് ലഭിക്കുന്നതാണ്.