Tax
Services & Questions
പ്രൊബേഷൻ ഡിക്ലയർ ചെയ്യണം
പ്രൊബേഷൻ  ഡിക്ലയർ ചെയ്യണം
2016 ഫെബ്രുവരി 10ന് ആരോഗ്യവകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി ജോലിയിൽ പ്രവേശിച്ചു. ഒന്നാമത്തെ ഇൻ ക്രിമെൻറ് കിട്ടുന്നതിന് പാർട്ട് ടൈം ജീവനക്കാർക്ക് പ്രൊ ബേഷൻ കാലം ഉണ്ടോ? എത്ര വർഷം? അതുപോലെ അവധി ദിവസങ്ങളിൽ ജോലി ചെയ്യു ന്നതിന് കോന്പൻസേഷൻ ഓഫ് ലഭിക്കുമോ?
കെ.എൻ. അനില, റാന്നി

പാർട്ട്ടൈം ജീവനക്കാർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യണം. ഒരു വർഷമാണ് പ്രൊബേഷൻ കാലാവധി. പ്രൊ ബേഷൻ ഡിക്ലയർ ചെയ്തതിനുശേഷമേ ഒന്നാമത്തെ ഇൻക്രി മെൻറ് നൽകുകയുള്ളൂ. 15–12–1982 ലെ GO(MS) 303/82 ലെ ഉത്തരവ് അനുസരിച്ച് ആശുപത്രികളിലെ പാർട്ട്ടൈം ജീവന ക്കാർക്കു അവധി എടുക്കുന്നതിനും അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നുവെങ്കിൽ കോമ്പൻസേറ്ററി ഓഫിനും അർഹതയുണ്ട്.