Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
| Back to Home |
Services & Questions
അധ്യാപകരും ഔദാര്യ സർവീസും
1. സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും വിരമിക്ക ൽ പ്രായം 56 ആക്കി ഉയർത്തിയ സർക്കാർ ഉത്തരവ്
GO(P) 170/ 2012
തീയതി 22–3–2012 എന്നതാണ്. ഈ ഉത്തരവ് വന്നതോടെ ഇതിനു മുന്പ് ഉണ്ടായിരുന്ന ഏകീകരണം പിൻവലിക്കുകയും ഏകീകരണത്തിനു മുന്പുണ്ടായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കു കയും ചെയ്തു. അതായത് ജീവനക്കാർക്ക് ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത് ആ മാസം അവസാനം വരെ സർവീ സിൽ തുടരാം. ഇത് റഗുലർ സർവീസ് ആണ്. അതായത് 56 വയസ് പൂർത്തിയാകുന്ന തീയതി മുതൽ ആ മാസം അവസാനം വരെ യുള്ളത് സാധാരണ നിലയിലുള്ള സർവീസ് ആയി എല്ലാ വിധ ത്തിലും പരിഗണിക്കും.
ഉദാഹരണമായി 15–10–1960 ജനനത്തീയതി ആണെങ്കിൽ 56 കൂട്ടുന്പോൾ 14–10–2016ൽ 56 വയസ് പൂർത്തിയാകുന്നു. 15–10–2016 മുതൽ 31–10–2016 വരെയുള്ള ദിവസങ്ങൾ റഗുലർ സർവീസ് ആയി പരിഗണിക്കുന്നതാണ്.
എന്നാൽ അധ്യാപകരുടെ കാര്യം ഇതിൽനിന്നു വ്യത്യസ്ത മാണ്. അധ്യാപകരുടെ ജനനത്തീയതി ജൂലൈ രണ്ടിനും ഏപ്രിൽ ഒന്നിനും ഇടയിൽ ആണെങ്കിൽ ഇതിനുള്ളിൽ വരുന്ന മാർച്ച് 31ന് സ്കൂളിൽനിന്നും വിരമിക്കണം. ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത് ആ മാസാവസാനം കഴിഞ്ഞ് അടുത്ത മാസ ത്തിൻറെ ഒന്നാം തീയതി മുതൽ മാർച്ച് 31 വരെയുള്ള കാലഘട്ട ത്തിനു ഔദാര്യ സർവീസ്
(Extended Period of Service)
എന്നാണ് പറയുന്നത്.
(KSR?Vol I, Part I, Rule 60, Ruling No.2).
ഉദാഹരണമായി അധ്യാപകൻറെ ജനനത്തീയതി ആയ 15–10–1960 ൻറെ കൂടെ വിരമിക്കൽ പ്രായമായ 56 കൂട്ടുന്പോൾ 14–10–2016 എന്നു ലഭിക്കുന്നു. എല്ലാവർക്കും ലഭിക്കുന്ന ഒരു ആനുകൂല്യം എന്ന നിലയ്ക്ക് 31–10–2016 ആണ് ഔദ്യോഗികമായി വിരമിക്കൽ തീയതി
(Date of Superannuation). 11 1 2016
മുതൽ 31–3–2017 വരെ ഔദാര്യ സർവീസ് ആണ്.
മറ്റൊരു ഉദാഹരണം കൂടി പരിഗണിച്ചാൽ ജനനത്തീയതി 10–7–1961. ഇതിനോടുകൂടി 56 കൂട്ടുന്പോൾ 9–7–2017 എന്ന് ലഭിക്കുന്നു. എന്നാൽ 31–7–2017 ആണ് ഔദ്യോഗികമായ വിരമിക്കൽ തീയതി. 1–8–2017 മുതൽ 31–3–2018 വരെ ഔദാര്യ സർവീസ് ആയി ലഭി ക്കുന്നു.
ഇതേസമയം ജനനത്തീയതി ഏപ്രിലിൽ രണ്ടിനും ജൂലൈ ഒന്നിനും ഇടയിൽ ആണെങ്കിൽ ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത് ആ മാസാവസാനം വരെ സർവീസിൽ തുടരാം. ഇക്കൂട്ടർക്ക്
KSR Vol I Part I Rule 60, Ruling No. 2,
പ്രകാരമുള്ള ഔദാര്യ സർവീസ് ലഭിക്കില്ല.
ഉദാഹരണമായി ഒരു അധ്യാപകൻറെ ജനനത്തീയതി 8–6–1960 ആണെങ്കിൽ വിരമിക്കൽ പ്രായമായ 56 കൂട്ടുന്പോൾ 7–6–2016 എന്ന് ലഭിക്കുന്നു. 30–6–2016ന് ആണ് എല്ലാവിധത്തിലും ഈ അധ്യാപക ൻറെ സർവീസ് അവസാനിക്കുന്നത്. ഏപ്രിൽ ഒന്നിനുശേഷമാണ് ഒരു അധ്യാപകൻറെ ജനനത്തീയതിയെങ്കിൽ ഏപ്രിലിൽതന്നെ 56 വയസ് പൂർത്തിയാക്കുകയും ആ മാസാവസാനം എല്ലാവിധ ത്തിലും സർവീസ് പൂർത്തിയായതായി പരിഗണിക്കും. ഇങ്ങനെ യുള്ളവർക്കും ഔദാര്യ സർവീസ് ലഭിക്കില്ല.
ഔദാര്യ സർവീസ് കാലയളവിൽ (അതായത് 56 വയസ് പൂർത്തി യാകുന്ന മാസാവസാനം കഴിഞ്ഞുള്ള മാസത്തിൻറെ ഒന്നാം തീയതി മുതൽ മാർച്ച് 31 വരെയുള്ള കാലഘട്ടം) പ്രമോഷൻ, വാർഷിക ഇൻക്രിമെൻറ്, ഗ്രേഡ് പ്രമോഷൻ, ശമ്പള നിർണയം, ആർജിത അവധി
(EL),
അർധവേതനാവധി
(HPL),
പെൻഷൻ കണക്കാക്കുന്നതിനെ
(AE)
, പെൻഷൻറെ യോഗ്യസേവനകാലം
(QS)
ഇവയ്ക്കൊന്നിനും അർഹതയില്ല.
ഔദാര്യ സർവീസ് കാലഘട്ടത്തിൽ കാഷ്വൽ ലീവ്
(CL)
ഒഴിച്ച് മറ്റൊരവധികളും പാടില്ല. 56 വയസ് പൂർത്തിയാകുന്ന മാസം എന്താണോ ശന്പളം വാങ്ങിച്ചത്, ആ ശന്പളം തന്നെ മാർച്ച് 31 വരെ ലഭിക്കും. അതായത് ഔദാര്യ സർവീസ് കാലയളവിൽ യാതൊരു ശന്പള വർധനവും ലഭിക്കില്ല. എന്നാൽ ക്ഷമബത്തയ്ക്ക്
(DA
) ഇത് ബാധകമല്ല.
(Non Qualifying Service)
1. ബാലവേല –
Boy Service
(18 വയസ് പൂർത്തിയാകുന്നതിനുമുന്പുള്ള സർവീസ്)
2. സസ്പെൻഷൻ
3. ശൂന്യവേതനാവധികൾ
(LWA)as per app.?XIIA, XII C
4. പഠനാവശ്യത്തിനായി എടുക്കുന്ന ശന്പളമില്ലാത്ത അവധി
(LWA for Study Purpose) App. XII B, Rule 91.
5. മെഡിക്കൽ സർട്ടിഫിക്കറ്റില്ലാതെയെടുക്കുന്ന ശൂന്യവേതനാവധി
(LWA Rule 88).
6. പഠനാവശ്യത്തിനായി അധ്യാപകർ എടുക്കുന്ന ശൂന്യവേതനാവധി (11/5/2005 മുതൽ).
7. പ്രൊവിഷണൽ സർവീസ്
(Employment Exchange)
(1/10/1994 മുതൽ).
8. പെൻഷൻ വിഹിതം അടയ്ക്കാത്ത ഫോറിൻ സർവീസ്.
9. ഒരു വർഷത്തിലധികമുള്ള സർവീസ് ബ്രേക്ക്.
10. ഡയസ്നോൺ
(Dienson)
ആയി പ്രഖ്യാപിക്കാത്ത പണിമുടക്കുകാലം.
11. ഇൻവാലിഡ് പെൻഷൻ എടുക്കുന്നവർ ഹാജരാക്കുന്ന
മെഡിക്കൽ സർട്ടിഫിക്കറ്റിനുശേഷമുള്ള സർവീസ് കാലയളവ്.
1. മിലിട്ടറി സർവീസ്
(Rule 8)
2. ബാർ സർവീസ്
(Advocate)
ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ
3. എയ്ഡഡ് സ്കൂൾ സർവീസ്
(Aided School Service)
4. യുദ്ധകാലത്തെ സാന്നിധ്യം
(World War )
5. പാർട്ട്ടൈം സർവീസ്
(Part Time Service) 50%.
6. കേന്ദ്ര സർവീസ്
7. ലോക്കൽ ഫണ്ട് സർവീസ് (2/2/2001 മുതൽ).
ഏറ്റവും കുറഞ്ഞ പെൻഷൻ ലഭിക്കുന്നതിനോ പരമാവധി പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിനോ പരമാവധി
DCRG
ആനുകൂല്യം ലഭിക്കുന്നതിനോ അർഹത ലഭിക്കാൻ യോഗ്യ സേവനകാലം താഴെപറയുന്ന രീതിയിൽ ക്രമപ്പെടുത്താം.
യോഗ്യസേവനകാലം ഒന്പതു വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ – 10 വർഷം
യോഗ്യസേവനകാലം 29 വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ – 30 വർഷം.
യോഗ്യസേവനകാലം 32 വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ – 33 വർഷം
(മുകളിൽ പറഞ്ഞ പ്രത്യേക പ്രയോജനം വോളൻററി റിട്ടയർമെൻറു കാർക്കും ഇൻവാലിഡ് പെൻഷൻകാർക്കും ബാധകമല്ല.)
മുകളിൽ പറഞ്ഞ മൂന്നു സാഹചര്യങ്ങളിൽ ഒഴിച്ച് ബാക്കിയുള്ള എല്ലാ യോഗ്യസേവനകാലയളവും ആറു മാസവും അതിൽ കൂടു തലോ ഉണ്ടെങ്കിൽ പൂർണ വർഷമായും അതിൽ കുറവാണെങ്കിൽ (ആറു മാസത്തിൽ താഴെ) ഉപേക്ഷിക്കുകയും ചെയ്യണം. ഈ പ്രയോജനം വോളൻററി റിട്ടയർമെൻറുകാർക്കും ഇൻവാലിഡ് പെൻഷ ൻകാർക്കും ലഭിക്കും.
വികലാംഗ ജീവനക്കാർക്കു സർവീസ് രണ്ടു വർഷവും ഒരു ദിവസമെങ്കിലും ഉണ്ടെങ്കിൽ മൂന്നു വർഷമായി മിനിമം പെൻഷ നും ലഭിക്കും.
ചില ഉദാഹരണങ്ങൾ (സർവീസ് റൗണ്ട് ചെയ്യുന്നത്)
5. പെൻഷൻ തുകകൾ റൗണ്ട് ചെയ്യുന്നവിധം
പെൻഷൻ, ഗ്രാറ്റുവിറ്റി, ഫാമിലി പെൻഷൻ കണക്കുകൂട്ടുന്പോ ൾ അന്പതു പൈസയിൽ താഴെയാണെങ്കിൽ തൊട്ടടുത്ത രൂപയാ യി റൗണ്ട് ചെയ്യും.
ഉദാഹരണം 9218.40 = 9219 രൂപ
12,310.30=12311 രൂപ
21,400.20=21401 രൂപ
എന്നാൽ ശരാശരി വേതനം കണ്ടുപിടിക്കുന്പോൾ
(Average Emoluments)
റൗണ്ട് ചെയ്യാൻ പാടില്ല.
സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധി
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സ
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലാ
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉ
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്റെ പെൻ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്റ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.