Tax
Services & Questions
പു​തു​ക്കി​യ ഫാ​മി​ലി പെ​ൻ​ഷ​ൻ 11,429 രൂപ
പു​തു​ക്കി​യ  ഫാ​മി​ലി പെ​ൻ​ഷ​ൻ  11,429 രൂപ
എ​ൽ​പി സ്കൂ​ൾ ഹ​യ​ർ ഗ്രേ​ഡ് ഹെ​ഡ്മാ​സ്റ്റ​ർ ആ​യി​രു​ന്നു. 1997 മാ​ർ​ച്ച് 31ന് ​വിര മിച്ചു. 31 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 2010ൽ ​അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ അ​യ​ച്ചു​ത​ന്ന ഉ​ത്ത​ര​വി​ൽ എ​ന്‍റെ റി​വൈ​സ്ഡ് സ് കെ​യി​ൽ 10,790-18,000 ആ​ണ്. ഫാ​മി​ലി പെ​ൻ​ഷ​ൻ 3237 ആ​ണ്. ഇ​പ്പോ​ൾ കി​ട്ടാ​വു​ന്ന ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ത്ര രൂ​പ​യാ​ണ്? ഇ​ത് ക​ണ്ടു​പി​ടി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്?
ജോ​ർ​ജ് മാ​ത്യു,
എ​രു​മേ​ലി

2004ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​രം ഫാ​മി​ലി പെ​ൻ​ഷ​ൻ 3237 (10,790ന്‍റെ 30%) ആ​ണ്. 2009ലെ ​ ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​രം ഇ​ത് പു​തു​ക്കി നി​ശ്ച​യി​ക്കു​ന്പോ​ൾ 2009ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ എ​ൽ​പി സ്കൂ​ൾ ഹ​യ​ർ ഗ്രേ​ഡ് ഹെ​ഡ്മാ​സ്റ്റ​റു​ടെ ശ​ന്പ​ള​ത്തി​ന്‍റെ മി​നി​മ​മാ​യ 19,240 ന്‍റെ 30 % ആ​യ 5772 ല​ഭി​ക്കും. 5772ന്‍റെ അ​ടി​സ്ഥാ​ന​മാ​ക്കി അ​തി​ന്‍റെ 80% ഡിഎ ആ​യ 4618, അ​തു​പോ​ലെ 5772 ന്‍റെ ഫി​റ്റ്മെ​ന്‍റ് ബ​നി​ഫി​റ്റാ​യ 18 % ആയ 1039. ഇ​വ മൂ​ന്നും കൂ​ടി കൂ​ട്ടി​യ തു​ക​യാ​യ 11,429 കി​ട്ടും. അ​തി​നാ​ൽ 01-07-2014 മു​ത​ൽ പു​തു​ക്കി​യ ഫാ​മി​ലി പെ​ൻ​ഷ​ൻ 11,429 ആ​ണ്.