Tax
Services & Questions
ഫിക്സേഷനിൽ പിഴവ് വല്ലതും വന്നിട്ടുണ്ടോ ‍?
ഫിക്സേഷനിൽ പിഴവ്  വല്ലതും വന്നിട്ടുണ്ടോ ‍?
2015 ജനുവരിയിൽ ലാസ്റ്റ്ഗ്രേഡ് ജീവന ക്കാരനായി വിരമിച്ച വ്യക്തിയാണ്. 2014 ജൂലൈ മുതൽ മുൻകാല പ്രാബല്യ ത്തോടെ നടപ്പാക്കിയ പുതിയ ശന്പള പരിഷ്കരണത്തിൽ ഞാനും ഉൾപ്പെടു ന്നതിനാൽ എന്‍റെ പെൻഷൻ റിവൈസ് ചെയ്തു വന്നപ്പോൾ പഴയ പെൻഷൻ പ്രകാരം ലഭിക്കേണ്ട തുകയേക്കാൾ ഏകദേശം 500രൂപയിലധികം കുറവ് വന്നിരിക്കുകയാണ്. അത് ഫിക്സേഷ നിൽ വന്ന പിഴവു മൂലമാണോ എന്ന് അറിയുന്നതിനുവേണ്ടിയാണ്.

2014 ജൂലൈയിൽ എന്‍റെ അടിസ്ഥാന ശന്പളം 9940 രൂപയും ഏഴു വർഷത്തെ വെയിറ്റേജും (3.5%) സഹിതം ശന്പളം ഫിക്സ് ചെയ്യുന്പോൾ പുതിയ സ്കെയി ലിൽ അടിസ്ഥാന ശന്പളം എത്രയായിരി ക്കും? പുതിയ ശന്പള പ്രകാരം ഏഴു മാസമാണ് എനിക്ക് ശന്പളം വാങ്ങാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ പെൻ ഷൻ കണക്കാക്കുന്പോൾ ഞാൻ അവ സാനമായി വാങ്ങിയ അടിസ്ഥാന ശന്പള ത്തിന്‍റെ എത്ര ശതമാനമാണ് ആവറേജ് അമൻമെന്‍റായി കുറയുക ?
പി.കെ. ബാലൻ, കല്ലൂർമ

01-07-2014ൽ ഏഴു വർഷം സർവീസു ള്ള താങ്കളുടെ അടിസ്ഥാന ശന്പളം 20,550രൂപ ആയിട്ടാണ് ഫിക്സ് ചെയ്യു ന്നത്. വിരമിക്കുന്നതിനു തൊട്ടു മുന്പു ള്ള പത്തു മാസത്തെ ശന്പളം ആവറേജ് എമോളുമെന്‍റിനായി കണക്കാക്കുന്പോ ൾ 20,550 രൂപ വച്ച് ഏഴു മാസത്തേക്കും ബാക്കിയുള്ള മൂന്നു മാസത്തെ ശന്പളം പ്രീ റിവൈസ്്ഡ് സ്കെയിലിലുമാണ് കണക്കാക്കുന്നത്. പ്രീ റിവൈസ്ഡ് പേയോടുകൂടി അന്നു നിലവിലുണ്ടായി രുന്ന 73% ഡിഎ കൂടി ചേർത്താണ് മൂ ന്നു മാസത്തെ തുക കണക്കാക്കുന്നത് (9940+7257 = 19,197).

ആകെ പെൻഷൻ കണക്കാക്കിയ യോ ഗ്യതാ സർവീസും അനുവദിച്ച പെ ൻഷ നും എത്രയാണെന്ന് കത്തിൽ സൂചിപ്പി ച്ചിട്ടില്ലാത്തതിനാൽ കൃത്യമാ യി മറുപടി പറയുവാൻ സാധിക്കില്ല.