Tax
Services & Questions
ഉദ്യോഗപ്പേര് മാറ്റാം, അർഹത രണ്ടാമത്തെ ഹയർഗ്രേഡിന്
ഉദ്യോഗപ്പേര് മാറ്റാം, അർഹത രണ്ടാമത്തെ ഹയർഗ്രേഡിന്
2001 ജൂണ്‍ അഞ്ചു മുതൽ തുടർച്ചയായി എയ്ഡഡ് സ് കൂളിൽ ഫുൾടൈം മീനിയലാ യി ജോലിയിൽ പ്രവേശിച്ചു. മീനിയൽ പീരിയഡിൽ തന്നെ ഞാൻ എട്ടു വർഷം പൂർത്തീക രിച്ച് ആദ്യ ഗ്രേഡ് വാങ്ങി. പിന്നീടാണ് എനിക്ക് പ്യൂണ്‍ ആയി പ്രമോഷൻ ലഭിച്ചത്. മീനിയൽ പോസ്റ്റിൽനിന്ന് പ്യൂണ്‍ ആകുന്പോൾ ലഭിക്കേണ്ടിയിരുന്ന അഡ്വാൻസ് ഇൻ ക്രിമെന്‍റ് എനിക്ക് ലഭിച്ചില്ല. ആയതു കൊണ്ട് ഇനി അഡ്വാൻസ് ഇൻക്രിമെന്‍റ് ലഭിക്കാൻ സാധ്യതയുണ്ടോ? ഉണ്ടെങ്കി ൽ ഞാൻ എന്താണ് ചെയ്യേണ്ടത്?
കെ.വി. ത്രേസ്യ, വടകര

ഫുൾടൈം മീനിയലിന്‍റെ എട്ടു വർഷ ത്തെ ഹയർഗ്രേഡ് വാങ്ങിയ തിനു ശേഷം പ്യൂണായി പ്രമോ ഷൻ കിട്ടിയതുകൊണ്ട് യാതൊ രുവിധ സാന്പത്തിക ആനുകൂല്യ ത്തിനും അർഹതയില്ല. ഇപ്പോൾ ലഭിച്ചിട്ടുള്ള ഹയർഗ്രേഡ് പ്യൂണി ന്‍റെ ശന്പളത്തേക്കാൾ കൂടുതലാ ണല്ലോ? അതിനാൽ ഉദ്യോഗ പ്പേര് മാറ്റി എഴുതാൻ മാത്രമേ സാധിക്കു കയുള്ളൂ. നിലവിലുള്ള തസ്തികയിലെ രണ്ടാമത്തെ ഹയർഗ്രേഡിനു (15 വർ ഷം) മാത്രമേ അർഹതയുള്ളൂ.