Tax
Services & Questions
ഡൂപ്ലിക്കേറ്റ് ലഭിക്കും
ഡൂപ്ലിക്കേറ്റ് ലഭിക്കും
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഒ​രു സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. എ​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന പെ​ൻ​ഷ​ൻ പേയ്മെ​ന്‍റ് ഓ​ർ​ഡ​റി​ന്‍റെ കോ​പ്പി ന​ഷ്ട​പ്പെ​ട്ടു. എ​നി​ക്ക് പെ​ൻ​ഷ​ൻ കി​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ആ​ധി​കാ​രി​ക രേ​ഖ​യാ​യ PPO​ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പ​ല​വി​ധ ബു​ദ്ധി​മു​ട്ടു​ക​ളും സം​ഭ​വി​ക്കു​ന്നു​ണ്ട്. ഡൂപ്ലി​ക്കേ​റ്റ് PPO ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഞാ​ൻ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​തി​നു​ള്ള ഫീ​സ് എ​ത്ര​യാ​ണ്?
കെ.​എം. ജ​യ​രാ​ജ​ൻ, തൃശൂർ

പെ​ൻ​ഷ​ൻ പേ​യ്മെ​ന്‍റ് ഓ​ർ​ഡ​ർ ന​ഷ്ട​പ്പെ​ട്ടാ​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് ല​ഭി​ക്കു​ന്ന​താ​ണ്. അ​തി​നു​ള്ള അ​പേ​ക്ഷ ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട ട്ര​ഷ​റി ഓ​ഫീ​സ​ർ/​ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഡൂപ്ലി​ക്കേ​റ്റ് PPO ല​ഭി​ക്കു​ന്ന​തി​നു​ള്ള ഫീ​സ് 250 രൂ​പ​യാ​ണ്. 250 രൂ​പ​ ട്ര​ഷ​റി​യി​ല​ട​ച്ച​തി​ന്‍റെ ചെ​ലാ​ൻ ഫോം ​കൂ​ടി അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യി​ൽ ഒ​രി​ക്ക​ലും തി​രി​ച്ചു​കി​ട്ടാ​ത്ത​വി​ധം ന​ഷ്ട​പ്പെ​ട്ടു എ​ന്നു പ്ര​ത്യേ​കം സൂ​ചി​പ്പി​ച്ചി​രി​ക്ക​ണം.