Tax
Services & Questions
ആ​നു​കൂ​ല്യം ന​ഷ്‌‌ടപ്പെ​ടില്ല
ആ​നു​കൂ​ല്യം ന​ഷ്‌‌ടപ്പെ​ടില്ല
8- 8- 1996മു​ത​ൽ ഗ​വ​.സ​ർ​വീ​സി​ൽ ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. 8- 8- 2017 ഓ​ഗ​സ്റ്റി​ലാ​ണ് എ​നി​ക്ക് 22 വ​ർ​ഷ​ത്തെ സെ​ല​ക്‌ഷൻ ഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ അ​തി​നു മു​ന്പാ​യി പ്ര​ധാ​ന അ​ധ്യാ​പ​ിക​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്ന് അ​റി​യു​ന്നു. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ എ​നി​ക്ക് 22 വ​ർ​ഷ​ത്തെ ഗ്രേ​ഡ് ന​ഷ്ട​പ്പെ​ടു​മോ എ​ന്നു വ്യ​ക്ത​മാ​ക്കാ​മോ?
ടെ​സി മാ​ത്യു, വ​യ​നാ​ട്

എ​ച്ച്എ​സ്എ സെ​ല​ക്‌ഷൻ ഗ്രേ​ഡ് കി​ട്ടു​ന്ന​തി​നു​മു​ന്പാ​യി പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി (ഹെ​ഡ് മാ​സ്റ്റ​ർ) പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ​പോ​ലും വാ​ങ്ങാ​ൻ ക​ഴി​യാ​തെ​വ​ന്ന സെ​ല​ക്ഷ​ൻ നോ​ഷ​ണ​ലാ​യി ക​ണ​ക്കാ​ക്കി ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം. അ​ങ്ങ​നെ വ​രു​ന്പോ​ൾ 22 വ​ർ​ഷ സെ​ല​്‌ക്‌‌ഷൻ ഗ്രേ​ഡി​ന്‍റെ ഫി​ക്സേ​ഷ​ൻ ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടു​ന്നി​ല്ല. സെ​ലക്‌ഷൻ ഗ്രേ​ഡ് ഫി​ക്സേ​ഷ​ൻ നോ​ഷ​ണ​ലാ​യി ക​ണ​ക്കാ​ക്കി​യ​ശേ​ഷം അ​തേ തീ​യ​തി​യി​ൽ ത​ന്നെ ഹെ​ഡ്മാ​സ്റ്റ​റു​ടെ ശ​ന്പ​ള സ്കെ​യി​ലി​ൽ ഫി​ക്സേ​ഷ​ൻ ന​ട​ത്തു​ക.