Tax
Services & Questions
മിനിമം പെൻഷൻ ലഭിക്കും
മിനിമം പെൻഷൻ ലഭിക്കും
ആ​റു വ​ർ​ഷം സ​ർ​വീ​സു​ള്ള 45% ശാരീരിക ന്യൂനതയു ള്ളയാളാണ്. കോ​ട​തി​യി​ൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഒ​രു വർഷത്തെ സ​ർ​വീ​സ് കൂ​ടി​യേ ബാ​ക്കി​യു​ള്ളൂ. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ജോ​ലി കി​ട്ടി​യ ആ​ളാ​ണ്. എ​നി​ക്ക് 10 വ​ർ​ഷ സേ​വ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ മി​നി​മം പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലെ​ന്ന് അ​റി​യു​ന്നു. അ​ങ്ങ​നെ ആ​യാ​ൽ എ​ക്സ് ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ മാ​ത്ര​മേ കി​ട്ടു​ക​യു​ള്ളൂ എ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ച്ച​ത്. ശാരീരിക ന്യൂനതയുള്ള എ​നി​ക്ക് മ​റ്റെ​ന്തെ​ങ്കി​ലും സൗ​ജ​ന്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടോ? ഇ​തു സം​ബ​ന്ധി​ച്ച് ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്?
കെ. ​ഡേ​വി​ഡ്, പ​ത്ത​നം​തി​ട്ട

40 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ സ്ഥി​ര​മാ​യോ ഭാ​ഗി​ക​മാ​യോ ശാ​രീ​രി​ക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ​ക്ക് മൂന്നു വ​ർ​ഷ​ത്തെ യോ​ഗ്യ സേ​വ​ന​കാ​ലം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. മൂന്നു വ​ർ​ഷ​മേ സ​ർ​വീ​സു​ള്ളുവെ​ങ്കി​ൽ പോ​ലും പ്ര​ത്യേ​ക ആ​നു​കൂ​ല്യം എ​ന്ന നി​ല​യി​ൽ നി​ല​വി​ലു​ള്ള മി​നി​മം പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള 8500രൂ​പ മി​നി​മം പെ​ൻ​ഷ​നും ആ ​തു​ക​യു​ടെ ഡി​യ​ർനസ് റി​ലീ​ഫും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 300 രൂ​പ​യും ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. 8-11-1996 ലെ 897/96-ാം ​ന​ന്പ​ർ ധ​ന. (പെ​ൻ​ഷ​ൻ-​ബി) എ​ന്ന ഉ​ത്ത​ര​വി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.