Tax
Services & Questions
തടസങ്ങളൊന്നും കാണുന്നില്ല
തടസങ്ങളൊന്നും കാണുന്നില്ല
3-2-1989ൽ ​ഹൈ​സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 30-6-2000ൽ ​അ​വി​ടെ​നി​ന്നും മറ്റൊരു ഹൈ​സ്കൂ​ളി​ൽ 1-7-2000 മു​ത​ൽ 10-12-2013 വ​രെ പ്യൂ​ണ്‍ പോ​സ്റ്റി​ൽ ജോ​ലി ചെ​യ്ത​തി​നു​ശേ​ഷം മറ്റൊരു ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ എ​ന്നെ ക്ല​ർ​ക്ക് പോ​സ്റ്റി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. 11-12-2013 മു​ത​ൽ 31-12-2014 വ​രെ അ​വി​ടെ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. മ​റ്റൊ​രാ​ൾ ലീ​വ് എ​ടു​ത്ത് പി​രി​ഞ്ഞു​പോ​യ ഒ​ഴി​വി​ലാ​ണ് എ​നി​ക്ക് നി​യ​മ​നം ല​ഭി​ച്ച​ത്. 1-1-15 മു​ത​ൽ മറ്റൊരു എ​ച്ച്എ​സി​ലേ​ക്ക് ക്ല​ർ​ക്ക് പോ​സ്റ്റി​ൽ എ​നി​ക്ക് നി​യ​മ​നം ല​ഭി​ച്ചു. അ​തി​നു​ശേ​ഷം കോ​ട്ട​യം ഡിഇഒ ഓ​ഫീ​സി​ൽ​നി​ന്നും 11-12-2013 മു​ത​ൽ 31-12-2014 വ​രെ​യു​ള്ള എ​ന്‍റെ നി​യ​മ​നം ര​ണ്ട് ത​വ​ണ നി​ര​സി​ച്ചു. കോ​ട്ട​യം ഡിഡി ഓ​ഫീ​സി​ൽ എ​ന്‍റെ നി​യ​മ​നം സ​ബ്മി​റ്റ് ചെ​യ്തെങ്കിലും അ​വി​ടെ നി​ന്നും നി​യ​മ​നം നിരസിച്ചു. ഇപ്പോൾ ഡിപിഐ ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. എ​നി​ക്ക് പു​തി​യ ശ​ന്പ​ളം എ​ടു​ക്കു​ന്ന​തി​ന് സാ​ധി​ക്കു​ന്നി​ല്ല. 1-1-2015 മുതലുള്ള നിയമനം അംഗീകരിച്ചിട്ടുണ്ട്. ഞാ​ൻ ഇ​പ്പോ​ൾ ലോ​വ​ർ സ്കെ​യി​ൽ ആ​ണ് വാ​ങ്ങി​ക്കു​ന്ന​ത്. ഇ​നി എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ജോസഫ് കെ.റ്റി, കോട്ടയം

11-12-2013 മു​ത​ൽ 31-12-2014 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക്ല​ർ​ക്ക് പോ​സ്റ്റി​ലേ​ക്കു​ള്ള നി​യ​മ​നം അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണ്. 1-1-2015 മു​ത​ലു​ള്ള നി​യ​മ​നം ഡിഇഒ അം​ഗീ​ക​രി​ച്ച​തി​നാ​ൽ അ​ന്നു മു​ത​ലു​ള്ള ക്ല​ർ​ക്കി​ന്‍റെ ശ​ന്പ​ളം Pre-revised Scale-ൽ (9940-16,580) ​വാ​ങ്ങു​ന്ന​തി​ന് ത​ട​സ​മി​ല്ല. ഡിപിഐയി​ൽനിന്ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​വാ​ൻ സാ​ധി​ക്കും. ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള ത​ട​സ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ പെ​ൻ​ഷ​നെ ബാ​ധി​ക്കു​ന്ന​ത​ല്ല. താ​ങ്ക​ളു​ടെ നി​യ​മ​ന​ത്തി​ന് മ​റ്റു ത​ട​സ​ങ്ങ​ളൊ​ന്നും ത​ന്നെ കാ​ണു​ന്നി​ല്ല.