Tax
Services & Questions
പ്രമോഷൻ തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
പ്രമോഷൻ തസ്തികയിൽ എട്ടുവർഷം  പൂർത്തിയാക്കണം
16-4-2009ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി വാ​ണി​ജ്യ​നി​കു​തി വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2017 ഏ​പ്രി​ൽ 16ന് ​എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കും. അ​പ്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് കി​ട്ടു​മ​ല്ലോ? പക്ഷേ അ​തി​നു മു​ന്പു​ത​ന്നെ ക്ല​റി​ക്ക​ൽ അ​റ്റ​ൻ​ഡ​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ എ​ന്‍റെ ആ​ദ്യ​ത്തെ ഗ്രേ​ഡ് ന​ഷ്ട​പ്പെ​ടു​മോ? അ​തോ ക്ല​റി​ക്ക​ൽ അ​റ്റ​ൻ​ഡ​റി​ൽ ത​ന്നെ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ക്കു​ക​യു​ള്ളോ? അ​തോ എ​ന്‍റെ പ്ര​മോ​ഷ​ൻ വേ​ണ്ടെ​ന്നു വ​യ്ക്ക​ണ​മോ?
കെ. ​ജ​യ​കു​മാ​ർ, തി​രു​വ​ല്ല

ക്ല​റി​ക്ക​ൽ അ​റ്റ​ൻ​ഡ​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ പി​ന്നീ​ട് ആ ​ത​സ്തി​ക​യി​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ മാ​ത്ര​മേ ആ​ദ്യ​ത്തെ ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ക​യു​ള്ളൂ. ബൈ ​ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന​യു​ള്ള ക്ല​റി​ക്ക​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക എ​ൻ​ട്രി കേ​ഡ​റാ​യി​ട്ടേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ 22 വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​ന് ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വീ​സ് (ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്ത കാ​ലം) കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഗ്രേ​ഡ് ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ ഫ​ല​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ക്കു​ന്നി​ല്ല. പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ GO(P)7‍/2016 Fin. dt. 20-1-2016 ​അ​നു​ബ​ന്ധം മൂ​ന്നി​ൽ പ​തി​നെ​ട്ടാം ഖ​ണ്ഡി​ക​യി​ൽ ഇ​തേ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.