Tax
Services & Questions
അവധിയെടുത്ത് വിദേശത്ത്; അവധി റദ്ദാക്കാനാവും
അവധിയെടുത്ത് വിദേശത്ത്; അവധി റദ്ദാക്കാനാവും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. 20 വ​ർ​ഷം സ​ർ​വീ​സുണ്ട്. 1- 6- 2013 മു​ത​ൽ ശൂ​ന്യ​വേ​ത​ന അ​വ​ധി​യെ​ടു​ത്ത് ഗ​ൾ​ഫി​ലാ​ണ്. അഞ്ചു വ​ർ​ഷ​ത്തെ അ​വ​ധി​യാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ നാലു വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​റാ​യി. ഒ​രു വ​ർ​ഷ​ത്തെ അ​വ​ധി റദ്ദാക്കി തി​രി​കെ വ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ങ്ങ​നെ അ​വ​ധി റദ്ദാക്കി തിരികെ വന്നാൽ ഒ​രു വ​ർ​ഷ​ത്തെ സ​ർ​വീ​സ് എ​നി​ക്ക് തി​രി​കെ ല​ഭി​ക്കു​മോ? അ​തോ ഒ​രു വ​ർ​ഷം​കൂ​ടി ക​ഴി​ഞ്ഞ് അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​തി​യോ?
സ്ക​റി​യ തോ​മ​സ്, തി​രു​വ​ല്ല

വി​ദേ​ശ ജോ​ലി​ക്ക് അ​വ​ധിയെടുത്ത് പോ​കു​ന്ന​വ​ർ തി​രി​ച്ചു സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വ്യ​വ​സ്ഥ​യി​ൽ ഇ​പ്പോ​ൾ ഇ​ള​വു വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൻ​പ്ര​കാ​രം അ​വ​ധി​ക്കാ​ലം മു​ഴു​വ​ൻ ക​ഴി​യു​ന്ന​തി​നു​മു​ന്പ് തി​രി​ച്ചു​വ​രു​ന്ന​വ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ അ​ടു​ത്ത ഒ​ഴി​വി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്നും ബാ​ക്കി അ​വ​ധി​ക്കാ​ലം റദ്ദാക്കാമെന്നുമാണ് ഇ​ള​വു​വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ഉ​ത്ത​ര​വി​ന് 23-8-2012 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​മു​ണ്ട്.

GO(P) 529/2013/​Fin. Dt. 22/10/2013 ​എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഇതേക്കുറിച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.