Tax
Services & Questions
ശന്പളം ക്രമപ്പെടുത്താം
ശന്പളം ക്രമപ്പെടുത്താം
എ​ൽ​ഡി ക്ല​ർ​ക്കാ​യി 26-12-2008ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ഒ​ന്നും​ത​ന്നെ പാ​സാ​യി​ല്ല. 26-12-2016ന് ​ഗ്രേ​ഡി​നാ​യി അ​പേ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ എ​ന്‍റെ ഗ്രേ​ഡ് അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ല്ല. അ​തേ​സ​മ​യം 1-3-2017ൽ ​എ​ന്നെ പ്രൊ​വി​ഷ​ണ​ലാ​യി പ്ര​മോ​ട്ട് ചെ​യ്ത് യു​ഡി ക്ല​ർ​ക്കാ​യി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്‍റെ ശ​ന്പ​ള നി​ർ​ണ​യം എ​ങ്ങ​നെ​യാ​ണ് ന​ട​ത്തേ​ണ്ട​ത്. ഗ്രേ​ഡ് അ​നു​വ​ദി​ച്ചു കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​ൻ അ​തി​നു​വേ​ണ്ടി കാ​ത്തി​രി​ക്ക​ണോ?
പി. ​മോ​ഹ​ൻ​ദാ​സ്, തി​രു​വ​ല്ല

ഗ്രേ​ഡ് അ​നു​വ​ദി​ച്ചാ​ൽ താ​ങ്ക​ൾ യോ​ഗ്യ​താ പ​രീ​ക്ഷ​ക​ൾ പാ​സാ​കാ​ത്ത​തി​നാ​ൽ യു​ഡി ക്ല​ർ​ക്കി​നു താ​ഴെ​യു​ള്ള ശ​ന്പ​ള സ്കെ​യി​ലേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​ഥവാ അ​ങ്ങ​നെ അ​നു​വ​ദി​ച്ചാ​ൽ Rule 28 A ​പ്ര​കാ​രം കു​റ​ഞ്ഞ ശ​ന്പ​ള​സ്കെ​യി​ലി​ൽ ശ​ന്പ​ളം ക്ര​മ​പ്പെ​ടു​ത്താം. എ​ന്നാ​ൽ ഇ​പ്പോ​ൾ യു​ഡി ക്ല​ർ​ക്കാ​യി താ​ത്കാ​ലി​ക പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ൻ​പ്ര​കാ​രം ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാ​വു​ന്ന​താ​ണ്. ര​ണ്ടി​ലും Rule 28 A ​ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗ്രേ​ഡ് പാ​സാ​യ​തി​നു​ശേ​ഷ​മാ​ണ് പ്ര​മോ​ഷ​ൻ വ​രു​ന്ന​തെ​ങ്കി​ൽ 28A ​ഫി​ക്സേ​ഷ​നും പി​ന്നീ​ട് Rule 30 പ്ര​കാ​രം ശ​ന്പ​ളം ക്ര​മ​പ്പെ​ടു​ത്ത​ലും മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ.