Tax
Services & Questions
ഫാമിലി ബെനിഫിറ്റ് സ്കീം ക്ലോസ് ചെയ്തു ലഭിക്കും
ഫാമിലി ബെനിഫിറ്റ് സ്കീം ക്ലോസ് ചെയ്തു ലഭിക്കും
2015 ഡി​സം​ബ​ർ 31ന് ​സ​ർ​വീ​സി​ൽനി​ന്ന് വിരമിച്ചയാളാണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലാ​യിരുന്നു ജോ​ലി. എ​ന്‍റെ പേ​രി​ൽ ഫാ​മി​ലി ബെ​നി​ഫി​റ്റ് സ്കീ​മി​ൽ(FBS) 50രൂ​പ വ​ച്ച് മാ​സം​തോ​റും ശ​ന്പ​ള​ത്തി​ൽ​നി​ന്നും പി​ടി​ച്ചി​രു​ന്നു. എ​നി​ക്ക് FBSന്‍റെ പാ​സ്ബു​ക്കി​ല്ല. എ​ന്‍റെ പേ​രി​ൽ പി​ടി​ക്ക​പ്പെ​ട്ട ഫാ​മി​ലി ബെ​നി​ഫി​റ്റ് സ്കീ​മി​ന്‍റെ തു​ക ക്ലോ​സ് ചെ​യ്തു ത​രു​വാ​ൻ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ കൊ​ടു​ക്കേ​ണ്ട​ത്. അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടോ? വിരമിച്ചിട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ?
പി.​വി. ജ​യ​കു​മാ​ർ, രാ​മ​പു​രം

ഫാ​മി​ലി ബെ​നി​ഫി​റ്റ് സ്കീം (​FBS) ക്ലോ​സ് ചെ​യ്ത് ത​ര​ണ​മെ​ന്ന് കാ​ണി​ച്ചു​കൊ​ണ്ട് അ​പേ​ക്ഷ അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന സ​മ​ർ​പ്പി​ക്കു​ക. FBS ക്ലോ​സ് ചെ​യ്യു​ന്ന​തി​ന് പാ​സ്ബു​ക്ക് വേ​ണ​മെ​ന്നി​ല്ല. താ​ങ്ക​ൾ ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ൽ​നി​ന്നും FBS സം​ബ​ന്ധി​ച്ച ക​ണ​ക്ക് ട്ര​ഷ​റി​യി​ലെ ക​ണ​ക്കു​മാ​യി ഒത്തുനോക്കേണ്ടതുണ്ട്. അ​തി​നു​ശേ​ഷം ഫാ​മി​ലി ബെ​നി​ഫി​റ്റ് ക്ലോ​സ് ചെ​യ്ത് ഓ​ഫീ​സി​ൽ​നി​ന്നും ബി​ല്ല് മാ​റി ന​ൽ​കാ​വു​ന്ന​താ​ണ്. താ​ങ്ക​ളു​ടെ സ​ർ​വീ​സ് ബു​ക്കി​ൽ FBSൽ ​ചേ​ർ​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ഓ​പ്ഷ​ൻ ചേ​ർ​ത്തി​ട്ടു​ണ്ടാ​കും. അ​തി​ൻ​പ്ര​കാ​രം ക​ണ​ക്കു​കൂ​ട്ടി എ​ടു​ക്കാ​വു​ന്ന​താ​ണ്.