Tax
നിർദിഷ്ട സാന്പത്തിക ഇടപാടുകളുടെ റിട്ടേണുകൾ ; കാലാവധി ജൂണ്‍ 30 വരെ ദീർഘിപ്പിച്ചു
നിർദിഷ്ട സാന്പത്തിക ഇടപാടുകളുടെ റിട്ടേണുകൾ ; കാലാവധി ജൂണ്‍ 30 വരെ ദീർഘിപ്പിച്ചു
ആ​ദാ​യ​നി​കു​തി നി​യ​മം 285 ബി​എ അ​നു​സ​രി​ച്ച് നി​ർ​ദി​ഷ്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ല്ലാ​ത്ത​രം നി​കു​തി​ദാ​യ​ക​രും സ്ഥാ​പ​ന​ങ്ങ​ളും ഫോം ​ന​ന്പ​ർ 61-എ​യി​ൽ മേ​യ് 31നു ​മു​ന്പ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡ​യ​റ​ക്ട​ർ മു​ന്പാ​കെ ഡി​ജി​റ്റ​ൽ സി​ഗ്‌നേ​ച്ച​ർ ഉ​പ​യോ​ഗി​ച്ച് ഇ​ല​ക്‌​ട്രോ​ണി​ക് മാ​ർ​ഗ​ത്തി​ലൂ​ടെ ഫ​യ​ൽ ചെ​യ്യ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ, സി​ബി​ഡി​റ്റി 2017 മേ​യ് 31ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് 61 എ ​ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള തീ​യ​തി ജൂ​ൺ 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​വ​ർ​ക്ക് ജൂ​ണ്‍ 30നു ​മു​ന്പ് ഫ​യ​ൽ ചെ​യ്യാം.

പ്ര​സ്തു​ത റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ൻ ബാ​ധ്യ​ത​യു​ള്ള നി​കു​തി​ദാ​യ​ക​രും സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ താ​ഴെപ്പ​റ​യു​ന്ന ശി​ക്ഷാന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടിവ​രും.
1) താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തേ​ക്കും പ്ര​തി​ദി​നം 100 രൂ​പ പി​ഴ.

2) റി​ട്ടേ​ണ്‍ ഫ​യ​ൽ ചെയ്യേണ്ട നി​കു​തി​ദാ​യ​ക​ർ ആ​ദാ​യനി​കു​തി ഓ​ഫീ​സി​ൽ​നി​ന്നു നോ​ട്ടീ​സ് ല​ഭി​ച്ച​തി​നു ശേ​ഷ​വും ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് വീ​ഴ്ച വ​രു​ത്തി​യാ​ൽ താ​മ​സം വ​രു​ത്തു​ന്ന ഓ​രോ ദി​വ​സ​ത്തേ​ക്കും 500 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്.

3) പ്ര​സ്തു​ത റി​ട്ടേ​ണി​ൽ എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ തെ​റ്റാ​യി സ​മ​ർ​പ്പി​ച്ചാ​ൽ 50,000 രൂ​പ​യാ​ണ് പി​ഴ​ത്തു​ക.

‌നി​ർ​ദി​ഷ്ട ഇ​ട​പാ​ടു​ക​ൾ ഇ​ല്ലെ​ങ്കി​ലും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്ക​ണ​മോ?

ആ​ദാ​യ​നി​കു​തി നി​യ​മം 285 ബി​എ​യും ആ​ദാ​യ​നി​കു​തി റൂ​ൾ​സി​ലെ 114 ഇ​യും അ​നു​സ​രി​ച്ചാ​ണ് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും 2016-17 കാ​ല​ഘ​ട്ട​ത്തി​ലെ നി​ർ​ദി​ഷ്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ റി​ട്ടേ​ണ്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഫ​യ​ൽ ചെയ്യേണ്ട​ത്. അല്ലാത്ത പക്ഷം “ഇ​ല്ല” എ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​ റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ടോ?
പ്ര​സ്തു​ത കാ​ര്യ​ത്തി​ൽ റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്ക​ണം എ​ന്നും സ​മ​ർ​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്നും ഉ​ള്ള വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നുകേ​ൾ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടേ​ണ്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ആ ​വ​ർ​ഷം ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ 61-എ​യി​ലു​ള്ള സാ​ന്പ​ത്തി​ക റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള അ​ഭി​പ്രാ​യം. ഇ​തി​ന് ഉ​പോ​ത്ബ​ല​ക​മാ​യി താ​ഴെ​പ്പ​റ​യു​ന്ന കാ​ര​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

1) ഇ​പ്പോ​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക റി​ട്ടേ​ണു​ക​ൾ (സ്റ്റേ​റ്റ്മെ​ന്‍റ് ഓ​ഫ് ഫി​നാ​ൻ​ഷ​ൽ ട്രാ​ൻ​സാ​ക്‌​ഷ​ൻ - എ​സ്എ​ഫ്ടി) ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ ഉ​ണ്ടാ​യി​രു​ന്ന ആ​ന്വ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​ട്ടേ​ണു​ക​ളു​ടെ (എ​ഐ​ആ​ർ) തു​ട​ർ​ച്ച​യാ​ണ്. പ്ര​ധാ​ന​മാ​യും അ​വ​യു​ടെ പേ​ര് മാ​റി​യ​ത​ല്ലാ​തെ കാ​ര്യ​മാ​യ വ്യ​തി​യാ​ന​ങ്ങ​ൾ വ​രു​ത്തി​യി​ട്ടി​ല്ല. ആ​ന്വ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​ട്ടേ​ണു​ക​ൾ പ്ര​സ്തു​ത വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മ​ല്ലെ​ങ്കി​ൽ “ഇ​ല്ല” എ​ന്നു​ള്ള വി​വ​രം സൂ​ചി​പ്പി​ച്ച് ഫ​യ​ൽ ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല.

2) ആ​ദാ​യനി​കു​തി നി​യ​മം 285 ബി​എ-യി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്, നി​ർ​ദേശി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടേ​ണ്ട ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ത്രമേ പ്ര​സ്തു​ത ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ള്ളൂ എ​ന്ന​താ​ണ്. അ​തി​നാ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടേ​ണ്ട ഇ​ട​പാ​ടു​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ ആ​ദാ​യ​നി​കു​തി നി​യ​മം 285-ബി​എ അ​നു​സ​രി​ച്ചു​ള്ള റി​ട്ടേ​ണു​ക​ളും സ​മ​ർ​പ്പി​ക്കേണ്ടതില്ല.

3) നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നി​ർ​ദി​ഷ്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ അ​വ​രു​ടെ ബു​ക്കു​ക​ളി​ൽ റി​ക്കാ​ർ​ഡ് ചെ​യ്യു​ക​യോ ചെ​യ്താ​ൽ മാ​ത്രമേ ആ​ദാ​യ​നി​കു​തി റൂ​ൾ​സി​ലെ 114-ഇ ​അ​നു​സ​രി​ച്ച് പ്ര​സ്തു​ത സാ​ന്പ​ത്തി​ക റി​ട്ടേ​ണ്‍ ഫോം ​ന​ന്പ​ർ 61 എ​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തുള്ളൂ. പ്ര​സ്തു​ത റൂ​ൾ അ​നു​സ​രി​ച്ച് നി​ർ​ദി​ഷ്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ബു​ക്കു​ക​ളി​ൽ റി​ക്കാ​ർ​ഡ് ചെ​യ്യു​ക​യോ ചെ​യ്യാ​ത്ത​വ​ർ റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. നി​ർ​ദി​ഷ്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ പ്ര​സ്തു​ത സാ​ന്പ​ത്തി​ക റി​ട്ടേ​ണ്‍ ഫോം 61 ​എ​യി​ൽ ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്ന് ആ​ദാ​യ​നി​കു​തി റൂ​ൾ​സി​ലെ 114 ഇ​യി​ൽ ഒ​രി​ട​ത്തും സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല.
4) കൂ​ടാ​തെ, ആ​ദാ​യ​നി​കു​തി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സ​ർ​ക്കു​ല​റു​ക​ളും വി​ജ്ഞാ​പ​ന​ങ്ങ​ളും അ​നു​സ​രി​ച്ചും നി​ർ​ദി​ഷ്ട ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ത്ത നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്ന് ഒ​രി​ട​ത്തും സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല.