Tax
Services & Questions
പാർട്ട്ടൈം പെൻഷൻ ലഭിക്കാൻ പത്തുവർഷത്തെ സർവീസ് വേണം
പാർട്ട്ടൈം പെൻഷൻ ലഭിക്കാൻ പത്തുവർഷത്തെ സർവീസ് വേണം
എ​യ്ഡ​ഡ് സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം അ​ധ്യാ​പി​ക​യാ​യി ജോ​ലിചെ​യ്തു. ആ​ദ്യ​ത്തെ നിയമനത്തിനുശേ​ഷം മ​റ്റൊ​രു അ​ധ്യാ​പി​ക​യെ എ​ന്‍റെ പോ​സ്റ്റി​ൽ നി​യ​മ​നം ന​ട​ത്തു​ക​യും ഞാ​ൻ സ​ർ​വീ​സി​ന് പു​റ​ത്താ​കു​ക​യും ചെ​യ്തു. എ​നി​ക്ക് 51 എ ​ക്ലെ​യിം ഉ​ള്ള​പ്പോ​ൾ ത​ന്നെയാണ് മാ​നേ​ജ്മെ​ന്‍റി​ന് താ​ത്പ​ര്യ​മു​ള്ള മ​റ്റൊ​രാ​ളെ നി​യ​മി​ച്ച​ത്. ഞാ​ൻ കോ​ട​തി​യി​ൽ റി​ട്ട് ഫ​യ​ൽ ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യി എ​ന്നെ വീ​ണ്ടും ആ ​സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി നി​യ​മി​ച്ചു. എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സി​നു​ശേ​ഷം വിരമിച്ചു. എ​നി​ക്ക് യാ​തൊ​രു​വി​ധ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചി​ല്ല. എ​നി​ക്ക് എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ എ​ങ്കി​ലും ല​ഭി​ക്കേ​ണ്ട​ത​ല്ലേ?
റോ​സ​മ്മ തോ​മ​സ്, തി​രു​വ​ല്ല

താ​ങ്ക​ൾ പാ​ർ​ട്ട്ടൈം ​ഹി​ന്ദി അ​ധ്യാ​പി​ക ആ​യാ​ണ് ജോ​ലിചെ​യ്ത​ത്. പാ​ർ​ട്ട്ടൈം പെ​ൻ​ഷ​ൻ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് പത്തുവ​ർ​ഷം സ​ർ​വീ​സ് എ​ങ്കി​ലും ആ​വ​ശ്യ​മാ​ണ്. ഒന്പ തു വ​ർ​ഷ​ത്തി​ല​ധി​കം സ​ർ​വീ​സു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ പാ​ർ​ട്ട്ടൈം പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. പത്തു വ​ർ​ഷ​ത്തി​ൽ താ​ഴെ സ​ർ​വീ​സു​ള്ള ഫു​ൾ​ടൈം സ​ർ​വീ​സു​ള്ള​വ​ർ​ക്കേ എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

സ​ർ​വീ​സി​ലു​ണ്ടാ​യി​രു​ന്ന സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലേ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ, അ​തി​നാ​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, സ​ർ​വീ​സ് ട്രൈ​ബ്യൂ​ണ​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക.