Tax
Services & Questions
ജൂണിയർ-സീനിയർ വ്യത്യാസം: ശ​ന്പ​ളം ഏ​കീ​ക​രി​ക്കു​വാ​ൻ ഇ​പ്പോ​ൾ അ​വ​സ​രം
ജൂണിയർ-സീനിയർ വ്യത്യാസം: ശ​ന്പ​ളം ഏ​കീ​ക​രി​ക്കു​വാ​ൻ ഇ​പ്പോ​ൾ അ​വ​സ​രം
1/7/2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​യ​റി​ന് സീ​നി​യ​റി​നേക്കാ​ൾ അ​ടി​സ്ഥാ​ന​ശ​ന്പ​ളം കൂ​ടു​ത​ലാ​യി ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ജൂ​ണി​യ​ർ- സീ​നി​യ​ർ ശ​ന്പ​ളം ഒ​രേ നി​ര​ക്കി​ൽ വ​രു​ത്താ​ൻ സ​ർ​ക്കു​ല​ർ ന​ന്പ​ർ 35/2017/ (54) ധന. തീ​യ​തി 17/5/2017 പ്ര​കാ​രം ഇ​പ്പോ​ൾ അ​വ​സ​രം.

പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വു​പ്ര​കാ​രം ഓ​പ്ഷ​ൻ ന​ൽ​കാ​ൻ അ​വ​സ​രം ഇ​ല്ലാ​യി​രു​ന്നു. 1/7/2014ൽ ​ത​ന്നെ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ശ​ന്പ​ളം റി​വൈ​സ് ചെ​യ്യണ​മെ​ന്നാ​യി​രു​ന്നു 20/1/2016 ൽ ​ഇ​റ​ങ്ങി​യ GO(P) No.7/2016 ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. പു​തി​യ ശ​ന്പ​ള സ്കെ​യി​ലി​ൽ ശ​ന്പ​ളം നി​ർ​ണ​യി​ച്ച​തി​നു​ശേ​ഷം ഏ​തു മാ​സ​മാ​ണോ നേ​ര​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചി​രു​ന്ന​ത് അ​തേ​മാ​സം ത​ന്നെ പു​തി​യ ശ​ന്പ​ള സ്കെ​യി​ലി​ൽ അ​ടു​ത്ത ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കും.

പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല ത​സ്തി​ക​ക​ളി​ലെ സ്കെ​യി​ൽ ഓ​ഫ് പേ​യി​ൽ വ​ൻ വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി സ്കെ​യി​ൽ ഓ​ഫ് പേ​യി​ൽ മി​നി​മം അ​ടി​സ്ഥാ​ന ശ​ന്പ​ളം ഇ​ര​ട്ടി​യാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 1/7/2014 മു​ന്പ് ഇ​ൻ​ക്രി​മെ​ന്‍റു​ള്ള സീ​നി​യ​റി​ന് ഇ​ൻ​ക്രി​മെ​ന്‍റ് പ​ഴ​യ അ​വ​സ്ഥ​യി​ൽ ല​ഭി​ച്ച​തി​നു​ശേ​ഷ​മാ​ണ് ശ​ന്പ​ളം റി​വൈ​സ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ 1/7/2014 നു​ശേ​ഷം ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ 1/7/2014ൽ ​ശ​ന്പ​ളം റി​വൈ​സ് ചെ​യ്യു​ക​യും പു​തി​യ ശ​ന്പ​ള സ്കെ​യി​ലിൽ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് ഉ​ട​ൻ ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഫ​ല​മാ​യി സീ​നി​യ​ർ ജീ​വ​ന​ക്കാ​രി​ലും കൂ​ടി​യ അ​ടി​സ്ഥാ​ന ശ​ന്പ​ളം വാ​ങ്ങു​ന്ന ജൂ​ണി​യ​ർ ജീ​വ​ന​ക്കാ​ർ സം​സ്ഥാ​ന​ത്ത് കാ​ണാ​ൻ സാ​ധി​ക്കും.

ഉ​ദാ​ഹ​ര​ണ​ത്തി​ന്:
A - ​സീ​നി​യ​ർ
1/7/2014 അ​ടി​സ്ഥാ​ന ശ​ന്പ​ളം 14,260 (13,900 - 24,040)
അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി - 1/6/2015
പു​തി​യ ശ​ന്പ​ള സ്കെ​യി​ലി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ -
1/7/2014 - 27,800 (27,800 - 59,400)
1/6/2015 - 28500

B - ​ജൂ​ണി​യ​ർ
1/7/2014ൽ അ​ടി​സ്ഥാ​ന ശ​ന്പ​ളം 13,900 (13,900-24,040)
അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി 1/8/2014
പു​തി​യ ശ​ന്പ​ള സ്കെ​യി​ലി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ:
1/7/2014 -27,800 (27,800- 59,400)
1/8/2014 - 28,500

ചു​രു​ക്ക​ത്തി​ൽ A ​എ​ന്ന സീ​നി​യ​റി​ന് അ​ടി​സ്ഥാ​ന ശ​ന്പ​ളം 28,500 ല​ഭി​ക്കു​വാ​ൻ 1/6/ 2015 വ​രെ കാ​ത്തി​രി​ക്ക​ണം. എ​ന്നാ​ൽ ജൂ​ണി​യ​റി​ന് 1/8/2014ൽ ​ത​ന്നെ 28,500 അ​ടി​സ്ഥാ​ന ശ​ന്പ​ളം ല​ഭി​ക്കും. ഇ​ങ്ങ​നെ​യു​ള്ള ഒ​ട്ടേ​റെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജൂ​ണി​യ​റി​ന് സീ​നി​യ​റി​നേ​ക്കാ​ൾ അ​ടി​സ്ഥാ​ന ശ​ന്പ​ളം കൂ​ടു​ത​ലാ​കും. ഇ​ങ്ങ​നെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് ജൂ​ണി​യ​ർ​ക്കൊ​പ്പം അ​ടി​സ്ഥാ​ന ശ​ന്പ​ളം ല​ഭി​ക്കു​വാ​ൻ ഇ​പ്പോ​ൾ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്നു.
ജൂ​ണി​യ​ർ - സീ​നി​യ​ർ അനോമിലി പ​രി​ഹ​രി​ക്കു​വാ​ൻ താ​ഴെ പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​രി​ക്ക​ണം

1. സീ​നി​യ​ർ / ജൂ​ണി​യ​ർ ഒ​രേ കാ​റ്റ​ഗ​റി ആ​യി​രി​ക്ക​ണം.
2. ശ​ന്പ​ളം റി​വൈ​സ് ചെ​യ്യു​ന്പോ​ൾ സീ​നി​യ​ർ ജീ​വ​ന​ക്കാ​ര​നു ജൂ​ണി​യ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ ഒ​പ്പ​മോ കൂ​ടു​ത​ലോ അ​ടി​സ്ഥാ​ന ശ​ന്പ​ളം ആ​യി​രി​ക്ക​ണം.
3. ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെയോ /നി​യ​മ​​ത്തി​ന്‍റെ​യോ ഫ​ല​മാ​യി​ട്ടാ​യി​രി​ക്ക​ണം ശ​ന്പ​ള​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ൽ.
4. അ​ഡ്വാ​ൻ​സ് ഇ​ൻ​ക്രി​മെ​ന്‍റി​ന്‍റെ ഫ​ല​മാ​യി​ട്ടോ സ​ർ​വീ​സ് വെ​യി​റ്റേ​ജി​ന്‍റെ ഫ​ല​മാ​യി​ട്ടോ മു​ക​ളി​ൽ പ​റ​യു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ ഈ ​സ​ർ​ക്കു​ല​റി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ല.
5. സീ​നി​യ​ർ ജീ​വ​ന​ക്കാ​ര​ൻ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​യോ​ഗ്യ​ത ക​ല്പി​ക്കു​ന്ന രീ​തി​യി​ൽ ശന്പള രഹിത അവധി എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ ഈ ​പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ല.
6. ഇ​ങ്ങ​നെ​യു​ള്ള ജൂ​ണി​യ​ർ - സീ​നി​യ​ർ അ​നോ​മി​ലി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഡീ​ഷ​ണ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ, ആ​യ​തി​ന്‍റെ ല​ഭി​ച്ച തീ​യ​തി മു​ത​ൽ നേ​രേ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞേ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കൂ.
7. ഈ ​സ​ർ​ക്കു​ല​റി​ന്‍റെ പ്ര​യോ​ജ​നം 1/4/ 2017 മു​ത​ൽ.
8. ഇ​ങ്ങ​നെ​യു​ള്ള​വ​ർ രേ​ഖാ​മൂ​ലം മേ​ലു​ദ്യോ​ഗ​സ്ഥ​നു അ​പേ​ക്ഷ ന​ൽ​കു​ക.

സ്പെ​ഷ​ൽ അ​ല​വ​ൻ​സ്: അ​പേ​ക്ഷിക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കാം

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി​ട്ടു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന സ്പെ​ഷ​ൽ അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ച് ല​ഭി​ക്കു​ന്ന​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌‌ടർ​ക്ക് അപേക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​വ ചു​വ​ടെ:

(സ​ർ​ക്കു​ല​ർ 3/26835/2017 ഡിപിഐ തീയതി. 24/4/2017)

1. ​അ​പേ​ക്ഷ​യി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌‌ടർ മേ​ലൊ​പ്പ് പ​തി​ക്കേ​ണ്ട​താ​ണ്.
2. സ്പെ​ഷ​ൽ അ​ല​വ​ൻ​സി​ന് നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷാ​ഫോ​മി​ൽ ത​ന്നെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തും അ​പേ​ക്ഷ​യി​ൽ അ​പേ​ക്ഷ​ക​ന്‍റെ ഒ​പ്പും തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്.
3. അ​പേ​ക്ഷ​യി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന ആ​ളും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന ആ​ളും ഒ​രാ​ളെ​ന്ന് തെ​ളി​യി​ക്കു​ന്ന ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി ഒ​പ്പി​ട്ട് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. പ്ര​സ്തു​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ന​ന്പ​രും തീ​യ​തി​യും വ്യ​ക്ത​മാ​യി​രി​ക്ക​ണം.
4. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി /ജി​ല്ലാ ആ​ശു​പ​ത്രി/ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച ഒ​റി​ജി​ന​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​യ​തി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ഉ​ൾ​പ്പെ​ടു​ത്ത​ണം.
5. ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം.
6. സ​മ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ അ​പേ​ക്ഷ​ക​ന്‍റെ ഒ​പ്പ്, മെ​ഡി​ക്ക​ൽ ബോ​ർ​ഡ് അംഗങ്ങളുടെ ഒ​പ്പ്, ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ, പേ​ര്, ഒൗ​ദ്യോ​ഗി​ക മു​ദ്ര, ഓ​ഫീ​സ് സീ​ൽ, തീ​യ​തി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം.
7. സ്പെ​ഷ​ൽ അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ച് ല​ഭി​ക്കു​ന്ന​തി​ന് അ​സ്ഥി സം​ബ​ന്ധ​മാ​യ വൈ​ക​ല്യ​മു​ള്ളജീ​വ​ന​ക്കാ​ർ​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​യും കാ​ഴ്ച വൈ​ക​ല്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് 75 ശ​ത​മാ​നത്തിനു മുകളിലും കേ​ൾ​വി സം​ബ​ന്ധ​മാ​യ വൈ​ക​ല്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് 50 ശ​ത​മാ​നത്തിനു മുകളിലും വൈ​ക​ല്യം ഉ​ണ്ടാ​യി​രി​ക്ക​ണം.
8. ശ​ന്പ​ളം എ​ഴു​തി വാ​ങ്ങു​ന്ന ട്ര​ഷ​റി​യു​ടെ പേ​ര് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം
9. അ​പേ​ക്ഷ തീ​യ​തി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കു​ടി​ശി​ക ല​ഭി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടെ​ങ്കി​ൽ ആ​യ​തി​ന് വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.