Tax
Services & Questions
ഫാമിലി പെൻഷൻ ലഭിക്കും
ഫാമിലി പെൻഷൻ ലഭിക്കും
35ഉം 38ഉം വ​യ​സു​ള്ള ഞാ​നും എ​ന്‍റെ സ​ഹോ​ദ​രി​യും അ​വി​വാ​ഹി​ത​രാ​ണ്. അ​ച്ഛ​നും അ​മ്മ​യും പെ​ൻ​ഷ​ൻ പ​റ്റി​യ​ശേ​ഷം മ​ര​ണ​മ​ട​ഞ്ഞു. എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി വി​ക​ലാം​ഗ​യാ​ണ്. ഞ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി വ​രു​മാ​നമില്ല്ല. അ​ച്ഛ​ന്‍റെയും അ​മ്മ​യു​ടെ​യും മ​ര​ണ​ശേ​ഷം വികലാംഗയായ എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു​കി​ട്ടി. അ​ച്ഛ​നേ​യും അ​മ്മ​യേ​യും ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന ഞ​ങ്ങ​ൾ ഇ​പ്പോ​ൾ സ​ഹോ​ദ​ര​നോ​ടൊ​പ്പ​മാ​ണ് താ​മ​സം. അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ച​പ്പോ​ൾ ഒ​രു ഫാ​മി​ലി പെ​ൻ​ഷ​ന് മാ​ത്ര​മേ അ​ർ​ഹ​ത​യു​ള്ളൂ എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് സ​ഹോ​ദ​രി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ അ​ടു​ത്ത​കാ​ല​ത്ത് അ​വി​വാ​ഹി​ത​രും 25 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​തു​മാ​യ മ​ക്ക​ൾ​ക്ക് രണ്ടു പേ​ർ​ക്കും ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട് എ​ന്ന​റി​യാ​ൻ ക​ഴി​ഞ്ഞു. ഇ​തി​നെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കാ​മോ?
കെ. ​വാ​സ​ന്തി, കൊ​ല്ലം

അ​വി​വാ​ഹി​ത​രും 25 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​തു​മാ​യ പെ​ണ്‍​മ​ക്ക​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് അ​ടു​ത്തകാ​ല​ത്ത് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. അ​തി​നു ചി​ല നി​ബ​ന്ധ​ന​ക​ളു​ണ്ട്. മാ​താ​പി​താ​ക്ക​ൾ ര​ണ്ടു​പേ​രും ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ വാ​ങ്ങിവ​ന്ന​വ​രു​മാ​യി​രി​ക്ക​ണം. അ​തോ​ടൊ​പ്പം മ​രി​ച്ചു​പോ​യ മാ​താ​പി​താ​ക്ക​ളെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്ന് തെ​ളി​യി​ക്കു​ന്ന റ​വ​ന്യു അ​ധി​കാ​രി​യി​ൽ​നി​ന്നുള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും അ​തോ​ടൊ​പ്പം റ​വ​ന്യു അ​ധി​കാ​രി​യി​ൽ​നി​ന്നു സ്വ​ന്ത​മാ​യി വ​രു​മാ​നം ഇ​ല്ല എ​ന്നു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന ഫാ​മി​ലി പെ​ൻ​ഷ​ൻ രണ്ടു പേ​ർ​ക്കും തു​ല്യ​മാ​യി മാ​ത്ര​മേ ല​ഭി​ക്കൂ. ര​ണ്ടു​പേ​ർ​ക്കും പ്ര​ത്യേ​കം പ്ര​ത്യേ​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നൽകണം. അ​വി​വാ​ഹി​ത​രാ​യി തു​ട​രു​ന്നു എ​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ല്ലാ വ​ർ​ഷ​വും ഹാ​ജ​രാ​ക്ക​ണം. ഇ​ങ്ങ​നെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ര​ണ്ടു​പേ​ർ​ക്കും ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ധ​ന​വ​കു​പ്പി​ന്‍റെ 23-9-2016 ലെ 140/2016-ാം ​ന​ന്പ​ർ ഉ​ത്ത​ര​വി​ൽ വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്.