Tax
Services & Questions
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 27നു തുടങ്ങും; ഇത്തവണ ഒാഫീസ് ഐഡി ഹാജരാക്കണം
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 27നു തുടങ്ങും; ഇത്തവണ ഒാഫീസ് ഐഡി ഹാജരാക്കണം
1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി ​എ​സ് സി ​ന​ട ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ജൂ​ലൈ 27മു​ത​ൽ 58 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഒ​എം​ആ​ർ മാ​തൃ​കയി​ലാ​ണ് പ​രീ​ക്ഷ. പ​രീ​ക്ഷ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ആ​ദ്യ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന്‍റെ 15 ദി​വ​സം മു​ന്പു​മു​ത​ൽ പി ​എ​സ് സി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ നി​ന്നു (www.keralapsc.gov. in) ല​ഭി​ക്കും.

2. Account Test KSR (Lower), KSR(Higher), Excise Test Part A-I, II Papers, Excise Test Part B-Criminal Law, Executive Officers Test Paper II-KSR എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ണ്ടു മ​ണി​ക്കൂ​റും(​രാ​വി​ലെ ഏ​ഴു മു​ത​ൽ 9.00 വ​രെ) മ​റ്റു പ​രീ​ക്ഷ​കൾ​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​റും (രാ​വിലെ ​ഏ​ഴു മു​തൽ 8.30​വ​രെ) ആ​യിരി​ക്കും സ​മ​യ​ക്ര​മം.

3. പ​രീ​ക്ഷാ​സ​മ​യ​ത്തു യ​ഥാ​വിധി ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​ഡ്മിഷ​ൻ ടി​ക്ക​റ്റും ഒാ​ഫീ​സ് ഐ​ഡി​യും ഹാ​ജ​രാക്കാ​ത്തവ​രെ യാ​തൊ​രു കാ​ര​ണവ​ശാ ലും ​പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് സാ​ക്ഷ്യപ്പെ​ടു​ത്ത ുന്പോ​ൾ പ​രീ​ക്ഷാ​ർ​ഥി​യു​ടെ ഒ​പ്പ്, ഫോട്ടോ, പേ​ര് എ​ന്നി​വ​യും ഫ്രീ ​ചാ​ൻ​സ് അ​വ​കാ​ശ​പ്പെ​ടു​ക​യാണെ​ങ്കി​ൽ ആ​യ​തും പ​രി​ശോ​ധിച്ച് ​മേ​ല​ധി​കാ​രി ബ​ന്ധ​പ്പെ​ട്ട കേന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ക്ക് ചെ​യ്തുവെ​ന്നും ഓ​ഫീ​സ് മു​ദ്ര​യോ​ടൊപ്പം ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന മേ​ല​ധികാ​രി​യു​ടെ ഒ​പ്പ്, പേ​ര്, ത​സ്തി​കയു​ടെ പേ​ര് എ​ന്നി​വ​യോ​രോ ന്നും ​വ്യ​ക്ത​മാ​യി​ത്ത​ന്നെ​അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. ഇ​വയി​ലേ​തെ​ങ്കി​ലു​മൊ​ന്ന് വി​ട്ടു​പോകു​ന്ന​തി​നാ​ലും അ​പൂ​ർ​ണ​മോ, അ​വ്യ​ക്ത​മോ ആ​യ സാ​ക്ഷ്യ​പ്പെടു​ത്ത​ലു​ക​ൾ കാ​ര​ണ​മാ​യും പ​രീക്ഷാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തുവാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കുന്ന​താ​ണ്. പ​രീ​ക്ഷാ സ​മ​യ​ത്ത് ന്യൂ​ന​ത​യു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാ​ജ​രാക്കു​ന്ന പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പി​ന്നീ​ട് ന്യൂ​ന​ത പ​രി​ഹ​രി​ക്കുവാ​ൻ അ​വ​സ​രം ല​ഭി​ക്കി​ല്ല.

4. പ​രീ​ക്ഷാ​ർ​ഥി​ക​ൾ യ​ഥാ​വിധി ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​ഡ്മിഷ​ൻ ടി​ക്ക​റ്റും ഒാ​ഫീ​സ് ഐ​ഡിയും പ​രീക്ഷാ​ഹാ​ളി​ൽ ഹാ​ജ​രാ​ക്ക​ണം.

5. A, B, C, D എ​ന്നീ നാ​ല് ആ​ൽ​ഫാ കോ​ഡു​ക​ളി​ലെ ഒ​എംആ​ർ ഉ​ത്ത​ര​ക്ക​ട​ലാ​സും ചോ​ദ്യ പു​സ്ത​ക​വു​മാ​യി​രി​ക്കും വി​ത​രണം ​ചെ​യ്യു​ക.

6. ഓ​രോ പ​രീ​ക്ഷാ​ർ​ഥി​യും പ​രീ​ക്ഷാ​ഹാ​ളി​ലെ അ​വ​ര​വ​രു​ടെ ഇ​രി​പ്പി​ട​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യിട്ടു​ള്ള ആ​ൽ​ഫാ കോ​ഡു പ്ര​കാ​രം ഒ​എം​ആ​ർ ഉ​ത്ത​ര​ക്ക​ട​ലാ​സും ചോ​ദ്യ​പു​സ്ത​ക​വും കൈ​പ്പ​റ്റണം.

7. ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ Part A, Part B എ​ന്നീ ര​ണ്ടു ഭാ​ഗ​ങ്ങ​ളുണ്ടാ​യി​രി​ക്കും. Part Aയി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ, Paper Code (അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ലു​ള്ള​തു പ്ര​കാ​രം) എ​ന്നി​വ നി​ശ്ചി​ത കോ​ള​ത്തി​ൽ എ​ഴു​തു​ക​യും ബ​ന്ധ​പ്പെ​ട്ട കു​മി​ള​ക​ൾ ക​റു​പ്പിക്കു​ക​യും വേ​ണം. കൂ​ടാ​തെ പ​രീ​ക്ഷാ​ത്തീ​യ​തി, പേ​പ്പ​റി​ന്‍റെ പേ​ര് എ​ന്നി​വ​യും രേ​ഖ​പ്പെ​ടു​ത്തേണ്ടതാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സ് അ​സാ​ധു​വാക്കും.

8. ​ഒ​എം​ആ​ർ ഷീ​റ്റി​ന്‍റെ Part B ഉ​ത്ത​ര​മെ​ഴു​താ​നു​ള്ള ഭാ​ഗ​മാണ്. ​അ​തി​ൽ പേ​പ്പ​ർ കോ​ഡ് നി​ശ്ചി​ത സ്ഥ​ല​ത്ത് എ​ഴു​തു​ക​യും ബ​ന്ധപ്പെ​ട്ട കു​മി​ള​ക​ൾ ക​റു​പ്പി​ക്കു​കയും ​വേ​ണം. അ​ല്ലാത്ത​പ​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സ് അ​സാ​ധു​വാകും.

9. ​ചോ​ദ്യ​പു​സ്ത​ക​ത്തി​ൽ ശ​രി​യു​ത്ത​രം ഉ​ൾ​പ്പെ​ടെ ഓ​രോ ചോ​ദ്യ​ത്തി​നും (A), (B), (C), (D) എ​ന്ന നാ​ല് ഉ​ത്ത​ര​ങ്ങ​ൾ ത​ന്നി​രി​ക്കും. ശ​രി​യു​ത്ത​രം തെ​രഞ്ഞെ​ടു​ത്ത് ഒ​എം​ആ​ർ ഉ​ത്ത​ര​ക്കട​ലാ​സി​ൽ Part Bയി​ൽ ബ​ന്ധപ്പെ​ട്ട ചോ​ദ്യ​ത്തി​നു നേ​രെ​യു​ള്ള ശ​രി​യു​ത്ത​രം സൂ​ചി​പ്പി​ക്കു​ന്ന കു​മി​ള (ബ​ബി​ൾ) മാ​ത്രം നീ​ലയോ, ​ക​റു​പ്പോ ബോ​ൾപോ​യി​ന്‍റ് പേ​ന ഉ​പ​യോ​ഗി​ച്ച് ക​റു​പ്പിക്ക​ണം.

10. ഓ​രോ പേ​പ്പ​റി​ന്‍റെ​യും പ​ര​മാ​വ​ധി മാ​ർ​ക്ക് നൂ​റും വി​ജ​യിക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ മാ​ർ​ക്ക് 40 ശ​ത​മാ​ന​വും ആ​യി​രി​ക്കും. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ന​ഷ്ട​മാകു​ക​യി​ല്ല. ഓ​രോ ശ​രി​യു​ത്ത​ര ത്തി​നും ഒ​രു മാ​ർ​ക്ക് ല​ഭി​ക്കു​കയും ​ഓ​രോ തെ​റ്റു​ത്ത​ര​ത്തി​നും 1/3 മാ​ർ​ക്ക് ന​ഷ്ട​മാ​കു​ക​യും ചെ​യ്യും.

11. പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​നു അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെ (രാ​വി​ലെ 6.30ന്) ​ത​ന്നെ പ​രീ​ക്ഷാ ഹാ​ളി​ൽ ഹാ​ജരാ​കേ​ണ്ട​താ​ണ്. ഏ​ഴു മ​ണി​ക്ക് പ​രീ​ക്ഷ തു​ട​ങ്ങി​യ​തിനു ​ശേ​ഷം ഒ​രു മി​നി​റ്റു​പോ​ലും വൈ​കി​വ​രുന്ന ​പ​രീ​ക്ഷാ​ർ​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

12. സ്ഥ​ലം​മാ​റ്റം/ ട്രെ​യി​നിം​ഗ് മൂ​ലം പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് കി​ട്ടി​യ​തി​നു ശേ​ഷം ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു സ​ഹി​തം ജൂ​ലൈ 18നു​മു​ന്പ് ജോ. ​സെ​ക്ര ട്ട​റി, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷാ വി​ഭാ​ഗം, കേ​ര​ള പ​ബ്ലി​ക് സ​ർ​വീസ് ​ക​മ്മീ​ഷ​ൻ, പ​ട്ടം, തി​രു​വ​നന്ത​പു​രം -4 എ​ന്ന മേ​ൽ​വി​ലാ​സത്തി​ൽ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താണ്.

13. ​അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ലോ ഉ​ത്ത​ര​ക്ക​ടലാസി​ലോ ന്യൂ​ന​ത​യു​ള​ള​പ​ക്ഷം അ​ത്ത​രം പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ Invalidate ചെ​യ്യു​ന്ന​താ​യി​രി​ക്കും.

14. ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾക്ക് ​വി​രു​ദ്ധ​മാ​യി കു​റി​പ്പു​ക​ളോ, പു​സ്ത​ക​ങ്ങ​ളോ, ഗൈ​ഡു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും മൊബൈ​ൽ ഫോ​ണ്‍, ഡി​ജി​റ്റ​ൽ ഡ​യ​റി, കാ​ൽക്കു​ലേ​റ്റ​ർ, പേ​ജ​ർ, ബ്ലൂ​ടൂ​ത്ത്, വാ​ക്മേ​ൻ തു​ട​ങ്ങി​യ ഇ​ല​ക്‌‌ട്രോ​ണി​ക്/ വാ​ർ​ത്താ​വിനി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​രു​ടെ​യും പ​രീ​ക്ഷാ ജോ​ലി​യുമാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥരോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാറു​ന്ന​വ​രു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാസു​ക​ൾ അ​സാ​ധു​വാ​ക്കു​ന്ന​തും അ​വ​ർ​ക്കെ​തി​രെ ക​മ്മീ​ഷ​ൻ ഉ​ചിത​മാ​യ ശി​ക്ഷാന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

15. പ​രീ​ക്ഷാ​ർ​ഥി​ക​ൾ ത​ങ്ങ​ളു ടെ ​പ്രൊ​ഫൈ​ലി​ൽ​നി​ന്നു ഡൗണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്ക ുന്ന ​അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റിൽ ​പി​എ​സ്‌‌സി ​മു​ദ്രയു​ടെ പ്രി​ന്‍റ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ടതാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ഉ​ത്ത​രക്ക​ട​ലാ​സ് അ​സാ​ധു​വാ​ക്കു​ന്നതാ​ണ്.