Tax
Services & Questions
സാന്പത്തിക നഷ്‌‌ടം വരില്ല
സാന്പത്തിക നഷ്‌‌ടം വരില്ല
റ​വ​ന്യൂ വ​കു​പ്പി​ൽ എട്ടു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ വകുപ്പുതല പരീക്ഷ പാ​സാ​കാ​ൻ താ​മ​സി​ച്ച​തി​നാ​ൽ എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​ൽ താ​മ​സം നേ​രി​ട്ടു. അ​തി​നാ​ൽ എ​ന്‍റെ ജൂ​ണി​യ​റാ​യ ഏ​താ​നും ജീ​വ​ന​ക്കാ​ർക്ക് സീ​നി​യ​ർ ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. 2017 ജ​നു​വ​രി​യി​ൽ എട്ടുവ​ർ​ഷം പൂ​ർ​ത്തി​യാ​യ എ​നി​ക്ക് ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഉ​ട​ൻ ത​ന്നെ സീ​നി​യ​ർ ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ഹ​യ​ർ ഗ്രേ​ഡ് വാ​ങ്ങി​യാ​ൽ പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്പോ​ൾ എ​നി​ക്ക് എ​ന്തെ​ങ്കി​ലും ന​ഷ്ടം ഉ​ണ്ടാ​കു​മോ?
സു​ബി ജോ​സ​ഫ്, തൊ​ടു​പു​ഴ

പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ താ​മ​സം നേ​രി​ടു​ന്പോ​ഴാ​ണ് ഹ​യ​ർഗ്രേ​ഡ് വാ​ങ്ങു​ന്ന​ത്. എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​ന്നാ​മ​ത്തെ പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് വാ​ങ്ങാം. ടെ​സ്റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​ന്‍റെ ശ​ന്പ​ള സ്കെ​യി​ലും സീ​നി​യ​ർ ക്ല​ർ​ക്കി​ന്‍റെ ശ​ന്പ​ള സ്കെ​യി​ലും ഒ​ന്നു​ത​ന്നെ ആ​യ​തു​കൊ​ണ്ട് മ​റ്റു ന​ഷ്ട​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​കു​ന്നി​ല്ല. ഹ​യ​ർഗ്രേ​ഡ് വാ​ങ്ങി​യാ​ലും പ്ര​മോ​ഷ​ൻ ല​ഭി​ക്കും. അ​പ്പോ​ൾ ര​ണ്ടി​ന്‍റേ​യും ശ​ന്പ​ള സ്കെ​യി​ൽ ഒ​ന്നു​ത​ന്നെ ആ​യ​തു​കൊ​ണ്ട് ഫി​ക്സേ​ഷ​നോ മ​റ്റ് സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ളോ ഇ​ല്ല എ​ന്നു മാ​ത്ര​മേ​യു​ള്ളൂ. ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​ക്ക് മാ​റ്റം സം​ഭ​വി​ക്കി​ല്ല.