Tax
Services & Questions
ഇൻക്രിമെന്‍റിനും അർധവേതനാവധിക്കും ഡയസ്നോൺ കാലം പരിഗണിക്കും
ഇൻക്രിമെന്‍റിനും അർധവേതനാവധിക്കും ഡയസ്നോൺ കാലം പരിഗണിക്കും
എ​ൽ​ഡി ക്ല​ർ​ക്കാ​യി വാ​ണി​ജ്യനി​കു​തി വ​കു​പ്പി​ൽ ജോ​ലിചെയ്യുന്നു. 2017 മേ​യ് 29ന് എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. നി​ല​വി​ലു​ള്ള ശ​ന്പ​ള​പ​രി​ഷ്ക​ര​ണ പ്ര​കാ​രം ഗ്രേ​ഡ് ന​ൽ​കു​ന്ന​തി​ന് ഓ​പ്ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ 2017 മേ​യ് 30 മു​ത​ൽ ഗ്രേ​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടുള്ള അ​പേ​ക്ഷ ഞാ​ൻ ഓ​ഫീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ച്ചു.

എ​ന്നാ​ൽ എ​നി​ക്ക് അഞ്ചു ഡയസ്നോ​ണ്‍ സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ജൂ​ണ്‍ നാ​ലാം തീ​യ​തി വ​ച്ചു​മാ​ത്ര​മേ ഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ള്ളൂ എ​ന്നാ​ണ് ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഡയസ്നോ​ൺ കാ​ലം ഇ​ൻ​ക്രി​മെ​ന്‍റി​ന് പ​രി​ഗ​ണി​ച്ച​തി​നാ​ൽ എ​നി​ക്ക് മേ​യ് 30 വ​ച്ച് ഹ​യ​ർഗ്രേ​ഡ് അ​നു​വ​ദി​ച്ചു ത​രേ​ണ്ട​ത​ല്ലേ?
കെ. ​ബാ​ബു​ലാ​ൽ, കൊ​ല്ലം

താ​ങ്ക​ൾ​ക്ക് എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യ മു​റ​ക്ക് 30-5-2017വ​ച്ച് സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ന​ൽ​കേ​ണ്ട​താ​ണ്. ഡയസ്നോ​ണാ​യി ക​ണ​ക്കാ​ക്കു​ന്ന പ​ണി​മു​ട​ക്ക് കാ​ലം ഇ​ൻ​ക്രി​മെ​ന്‍റി​ന് യോ​ഗ്യ​താ​കാ​ല​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ 19-6-2002ലെ 45/02-ാം ​നന്പർ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡയസ്നോ​ണ്‍, അ​ർ​ധ​വേ​ത​ന അ​വ​ധി​ക്കും ഇ​ൻ​ക്രി​മെ​ന്‍റി​നും യോ​ഗ്യ​കാ​ല​മാ​ണെ​ന്നു​ള്ള ഭേ​ദ​ഗ​തി ച​ട്ടം 14 എ ആയി കെഎസ്ആർ ഭാ​ഗം 10-01-02 പ്രാ​ബ​ല്യ​ത്തി​ൽ ഉ​ൾ​പ്പെ​ത്തി. ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ 11-05-2005ലെ ​GO(P) 212/05 ഓ​ർ​ഡ​റി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ താ​ങ്ക​ൾ ഈ ​ഉ​ത്ത​ര​വി​ന്‍റെ ന​ന്പ​ർ സ​ഹി​തം ഓ​ഫീ​സ് മേ​ധാ​വി​ക്ക് വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.