Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ജൂലൈയിലെ പ്രൊവിഷണൽ റിട്ടേണ്‍ ഓഗസ്റ്റ് 20-നു മുന്‍പ്
ചരക്കുസേവന നികുതി പ്രാവർത്തികമായ ജൂലൈയിലെ താത്കാലിക റിട്ടേണ്‍ ഫോം നന്പർ ജിഎസ്ടിആർ -3 ബി യിൽ ഓഗസ്റ്റ് 20നു മുന്‍പ് ഫയൽ ചെയ്യണം. ഇതോടൊപ്പം നികുതിയും അടയ്ക്കണം. ഇതൊരു താത്കാലിക സംവിധാനം മാത്രമാണ്. ഓഗസ്റ്റ് അഞ്ചു മുതൽ ഇതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. ആകെ വ്യാപാരത്തിന്റെയും സേവനത്തിന്റെയും ഒരു സംക്ഷിപ്തരൂപം മാത്രമാണ് ജിഎസ്ടിആർ 3 ബി യിൽ ഉള്ളത്.
ജൂലൈയിലെ വ്യാപാരത്തിന്റെയും സേവനത്തിന്റെയും (ഒൗട്ട്വാർഡ് സപ്ലൈ) യഥാർഥ റിട്ടേണ്‍ ജിഎസ്ടിആർ 1 ൽ സെപ്റ്റംബർ ഒന്നിനും അഞ്ചിനും ഇടയിൽ ഫയൽ ചെയ്യണം. ഇൻവാർഡ് സപ്ലൈയുടെ റിട്ടേണ്‍ ജിഎസ്ടിആർ 2-ൽ സെപ്റ്റംബർ ആറിനും 10-നും ഇടയ്ക്കാണ് ഫയൽ ചെയ്യേണ്ടത്. ജൂലൈയിലെ ജിഎസ്ടിആർ 3 റിട്ടേണ്‍ സെപ്റ്റംബർ 11-നും 15-നും ഇടയ്ക്കായി ഫയൽ ചെയ്യേണ്ടതുണ്ട്. ഇവ യഥാക്രമം ഓഗസ്റ്റ് 10-നും 15-നും 20-നും മുന്‍പായിരുന്നു ഫയൽ ചെയ്യേണ്ടിയിരുന്നത്.
ഓഗസ്റ്റിലെ വ്യാപാരത്തിന്റെയും സേവനങ്ങളുടെയും (ഒൗട്ട്വാർഡ് സപ്ലൈ) റിട്ടേണുകൾ ജിഎസ്ടിആർ-1 ൽ സെപ്റ്റംബർ 16-നും 20-നും ഇടയിലും, ഇൻവാർഡ് സപ്ലൈയുടെ (വാങ്ങൽ, ലഭിച്ച സേവനം) റിട്ടേണുകൾ ജിഎസ്ടിആർ-2-ൽ സെപ്റ്റംബർ 21-നും 25-നും ഇടയ്ക്കായും ജിഎസ്ടിആർ 3 റിട്ടേണ്‍ സെപ്റ്റംബർ 26-നും 30-നും ഇടയിലും ഫയൽ ചെയ്യേണ്ടതാണ്. ഇവ യഥാക്രമം സെപ്റ്റംബർ 10-നും 15-നും 20-നും മുന്പായിട്ടായിരുന്നു ഫയൽ ചെയ്യേണ്ടിയിരുന്നത്. ഓഗസ്റ്റിലെ ജിഎസ്ടിആർ-3 ബി റിട്ടേണ്‍ സെപ്റ്റംബർ 20-നകം നികുതി സഹിതം നൽകണം.
ജിഎസ്ടിആർ 3 ബി ആകെ 6 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ കോളത്തിൽ ജിഎസ്ടി യുടെ രജിസ്ട്രേഷൻ നന്പരും രണ്ടാമത്തെ കോളത്തിൽ നികുതിദായകന്റെ പേരുമാണ് പൂരിപ്പിക്കേണ്ടത്. മൂന്നാമത്തെ ഭാഗത്തിന് രണ്ട് ഉപവിഭാഗങ്ങളുണ്ട്. ഒന്നാമത്തെ ഉപവിഭാഗത്തിൽ നികുതിക്കു വിധേയമായി പുറത്തേക്കു കൊടുത്ത വിൽപ്പനയുടെയും സേവനത്തിന്റെയും വിവരങ്ങളും അതിന്റ നികുതിയും ചേർക്കണം. ആകെ നികുതിക്കു വിധേയമായ മൂല്യം, ഐജിഎസ്ടി, സിജിഎസ്ടി, എസ്ജിഎസ്ടി, സെസ് എന്നിവയ്ക്കു പ്രത്യേകം പ്രത്യേകം കോളങ്ങൾ നൽകിയിട്ടുണ്ട്. 3(1)ബിയിൽ പൂജ്യം നികുതിയുള്ള പുറത്തേക്കുള്ള സപ്ലൈയും 3(1)സി യിൽ നികുതിയില്ലാത്തതും ഒഴിവാക്കപ്പെട്ടതുമായ ചരക്കുകളുടെയും സേവനങ്ങളുടെയും പുറത്തേക്കുള്ള സപ്ലൈകളും 3(1) ഡി യിൽ റിവേഴ്സ് ചാർജ് ബാധകമായ ഇൻവാർഡ് സപ്ലൈയും അവയുടെ നികുതികളും 3(1)ഇ യിൽ ജിഎസ്ടിക്ക് വെളിയിലുള്ള വസ്തുക്കളുടെയും സേവനങ്ങളുടെയും ഒൗട്ട്വാർഡ് സപ്ലൈയുടെ വിവരങ്ങളും ആണ് ചേർക്കേണ്ടത്. ഇതോടുകൂടി മൂന്നാംഭാഗത്തിന്റെ ഒന്നാമത്തെ ഉപവിഭാഗം പൂർത്തിയാവും.
മൂന്നാം ഭാഗത്തിന്റെ രണ്ടാമത്തെ ഉപവിഭാഗത്തിൽ ഒന്നാം ഉപവിഭാഗത്തിലെ 3(1)(എ) യിലെഒൗട്ട്വാർഡ് സപ്ലൈയുടെ വിശദീകരണങ്ങളാണ് നൽകേണ്ടത്. ഇതിൽ രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് നൽകിയ സപ്ലൈയുടെ വിവരങ്ങളും കോന്പൗണ്ടിംഗ് സിസ്റ്റം സ്വീകരിച്ച നികുതിദായകർക്ക് നൽകിയ സപ്ലൈയുടെ വിവരങ്ങളും യുഐഎൻ ഹോൾഡേഴ്സിന് നൽകിയിട്ടുള്ള സപ്ലൈയുടെ വിവരങ്ങളും നൽകുന്നതോടെ മൂന്നാം ഭാഗം പൂർത്തിയാവും.
റിട്ടേണിന്റെ നാലാം ഭാഗത്ത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ വിവരങ്ങളാണ് നൽകേണ്ടത്. 4 (എ) യിൽ ആകെ ലഭ്യമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റാണ് എഴുതേണ്ടത്. അവയിൽ ചരക്കുകളുടെ ഇറക്കുമതിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും സേവനത്തിന്റെ ഇറക്കുമതിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും പ്രത്യേകം പൂരിപ്പിക്കണം.
അടുത്തതായി റിവേഴ്സ് ചാർജ് മെക്കാനിസം ബാധകമായ ഇൻവാർഡ് സപ്ലൈയും അവയുടെ നികുതിയുടെ വിവരങ്ങളും അന്തർസംസ്ഥാന വ്യാപാരത്തിന്റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും വേറെ ഏതെങ്കിലും ഉണ്ടെങ്കിൽ അടുത്ത കോളത്തിൽ അവയും നൽകണം.
നാലാംഭാഗത്തിന്റെ ബി ഭാഗത്തിൽ തിരിച്ചെടുത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉണ്ടെങ്കിൽ അവയുടെ വിവരങ്ങളും നൽകുക. നാലാം ഭാഗത്തിന്റെ സി വിഭാഗത്തിൽ കൊടുക്കാനുള്ള നികുതിയും ഇൻപുട്ട് ടാക്സും തട്ടിക്കിഴിച്ച് മിച്ചമുള്ള തുകയാണു സൂചിപ്പിക്കേണ്ടത്. 4 (ഡി) യിൽ വ്യക്തമല്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉണ്ടെങ്കിൽ അവയെപ്പറ്റി സൂചിപ്പിക്കുക.
റിട്ടേണിന്റെ അഞ്ചാമത്തെ ഭാഗത്ത് നികുതിയില്ലാത്തതും ഒഴിവാക്കപ്പെട്ടതും ജിഎസ്ടി യുടെ പുറത്തുള്ള വസ്തുക്കളുടെയും സേവനങ്ങളുടെയും ഇൻവാർഡ് സപ്ലൈയുടെയും വിവരങ്ങൾ ആണ് നൽകേണ്ടത്. ഇവ നൽകുന്പോൾ സംസ്ഥാനത്തിനകത്തുനിന്നു ലഭിച്ച ഇൻവാർഡ് സപ്ലൈകളുടെയും പുറത്തുനിന്നു ലഭിച്ചവയുടെയും വിവരങ്ങൾ പ്രത്യേകം കോളങ്ങളിലാണ് നൽകേണ്ടത്. അതോടൊപ്പം കോന്പൗണ്ടിംഗ് സ്കീം സ്വീകരിച്ച സപ്ലയർമാരുടെ പക്കൽനിന്നു ലഭിച്ച സപ്ലൈകളും നികുതിയിൽനിന്നൊഴിവാക്കപ്പെട്ട സപ്ലൈകളും പൂജ്യം നികുതിയുള്ള സപ്ലൈകളും ജിഎസ്ടിക്ക് വെളിയിലുള്ള ചരക്കുകളും സേവനങ്ങളും ലഭിച്ചതിന്റെയും വിവരങ്ങളും സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി തിരിച്ചു വേണം നൽകാൻ.
റിട്ടേണിന്റെ ആറാം ഭാഗത്തെ രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവയിൽ 6(1)ൽ ലഭ്യമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെയും സ്രോതസിൽ അടച്ച നികുതിയുടെയും കാഷായി അടച്ച നികുതിയുടെയും പലിശയുടെയും താമസിച്ച് ഫയൽചെയ്യുന്നതിനുള്ള പിഴയുടെയും തുകകൾ പ്രത്യേകം കോളങ്ങളിൽ സൂചിപ്പിക്കുക. ഇവ ഐജിഎസ്ടിയും സിജിഎസ്ടിയും എസ്ജിഎസ്ടിയും സെസ്സുമായി പ്രത്യേകം തിരിച്ചുവേണം നൽകാൻ.
റിട്ടേണിന്റെ 6(2) ഭാഗത്ത് സ്രോതസിൽ ലഭിച്ച ക്രെഡിറ്റിന്റെ വിവരങ്ങൾ ഐജിഎസ്ടിയും സിജിഎസ്ടിയുമായി തിരിച്ചു തിരിച്ചു നൽകുന്ന കോളങ്ങളാണ്.
അവസാനമായി റിട്ടേണ്‍ സമർപ്പിക്കുന്ന ആളിന്റെ ഡിക്ലറേഷൻ ആണു നൽകേണ്ടത്.
ഇത് താത്കാലിക റിട്ടേണ്‍ ആയതിനാൽ ആയിരിക്കണം ജൂണ്‍ 30 -ന് അവസാനിച്ച കാലഘട്ടത്തിലെ മുൻകൂർ ക്രെഡിറ്റിന്റെ തട്ടിക്കിഴിവിനെപ്പറ്റി ഒന്നും സൂചിപ്പിക്കാത്തത്. ഇത് നികുതിദായകന് താത്കാലിക ബുദ്ധിമുട്ടുണ്ടാക്കും.
10,000 രൂപ വരെയുള്ള നികുതി ചെക്കായോ കാഷായോ ബാങ്കിൽ അടയ്ക്കാവുന്നതാണ്. അതിൽ കൂടുതലാണു നികുതിയുള്ളതെങ്കിൽ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽകൂടി (ഇൻറ്റർനെറ്റ് ബാങ്കിംഗ്, എൻഇഎഫ്ടി, ആർറ്റിജിഎസ്, ക്രെഡിറ്റ്കാർഡ്, ഡെബിറ്റ് കാർഡ് മുതലായവ) വേണം അടയ്ക്കാൻ. ജിഎസ്ടിപിഎംടി 06 എന്ന ചെലാനിലൂടെ വേണം നികുതി അടയ്ക്കാൻ നികുതി അടയ്ക്കാൻ താമസിച്ചാൽ 18% നിരക്കിൽ അടയ്ക്കാനുള്ള തുകയ്ക്ക് പലിശ നൽകേണ്ടതുണ്ട്. റിട്ടേണിലെ തെറ്റുകൾമൂലം നികുതി തുക കുറഞ്ഞാൽ 24% നിരക്കിൽ നൽകേണ്ടതുണ്ട്. 3 മാസത്തിൽ കൂടുതൽ റിട്ടേണ്‍ നൽകുന്നതിന് താമസമുണ്ടായാൽ പലിശ കൂടാതെ പിഴയും നൽകേണ്ടതായിവരും.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.