Tax
Services & Questions
പെൻഷൻ പുതുക്കി
പെൻഷൻ പുതുക്കി
സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് വിരമിച്ചു.12 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ഉണ്ട്. അ​തി​നാ​ൽ തു​ച്ഛമാ​യ പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​റ്റു​ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ പെ​ൻ​ഷ​നു​ക​ളും പു​തു​ക്കി നി​ശ്ച​യി​ച്ചെ​ങ്കി​ലും സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​നും ഫാ​മി​ലി പെ​ൻ​ഷ​നും പു​തു​ക്കി​യ​താ​യി കാ​ണു​ന്നി​ല്ല. അ​തു​പോ​ലെത​ന്നെ ഡി​എയു​ടെ കാ​ര്യ​വും തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ന്നു. അ​തി​നാ​ൽ സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പു​തു​ക്ക​ലി​നെ സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു?.
സുഷമ പവിത്രൻ, ക​ട്ട​പ്പ​ന

സാ​ധാ​ര​ണയായി ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​ക്കു​ന്പോ​ൾ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​ത്തു​ന്പോ​ൾ അ​തോ​ടൊ​പ്പം പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​വാ​ൻ കാ​ല​താ​മ​സം എ​ടു​ക്കു​ന്ന​താ​യി കാ​ണു​ന്നു. 1-4-2014 മുതൽ‍‍ പ്രാ​ബ​ല്യ​ത്തി​ൽ സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ച്ച​പ്പോ​ൾ പെ​ൻ​ഷ​ൻ പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ടു. എ​ന്നാ​ൽ ഇ​പ്പോ​ൾ സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പു​തു​ക്കി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൻ​പ്ര​കാ​രം ഏ​റ്റ​വും കു​റ​ഞ്ഞ പെ​ൻ​ഷ​ൻ 3000 രൂ​പ​യും ഫാ​മി​ലി പെ​ൻ​ഷ​ൻ 2000 രൂ​പ​യു​മാ​ണ്. അ​തു​പോ​ലെ ഡി​എ അഞ്ചു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഏഴു ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.