Tax
Services & Questions
ടി എ അനുവദിക്കാൻ എട്ടു കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യണം
ടി എ അനുവദിക്കാൻ എട്ടു കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യണം
നീതി​ന്യാ​യ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാണ്. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ജോ​ലിചെ​യ്യു​ന്ന​ത്. എ​നി​ക്ക് എ​ല്ലാ ദി​വ​സ​വും ട്ര​ഷ​റി ഡ്യൂ​ട്ടി ല​ഭി​ക്കാ​റു​ണ്ട്. ട്ര​ഷ​റി​യും കോ​ട​തി​യും ത​മ്മി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. ഇ​തി​ന് യാ​ത്രാപ്പടി പ​ല​പ്പോ​ഴും ല​ഭി​ക്കാ​റി​ല്ല. ചി​ല സ​മ​യ​ത്ത് മി​നി​മം ബ​സ് ചാ​ർ​ജ് ഇ​ന​ത്തി​ൽ 14രൂപ (7+7) ല​ഭി​ക്കാ​റു​ണ്ട്. എന്നെ​പ്പോ​ലു​ള്ള ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​മാ​ർ​ക്ക് യാ​ത്ര​പ്പടി​ക്ക് അ​ർ​ഹ​ത​യി​ല്ലേ?
കെ. ​ദേ​വ​കു​മാ​ർ, തി​രു​വ​ല്ല

ഓ​ഫീ​സ് സം​ബ​ന്ധ​മാ​യി ദി​വ​സം എട്ടു കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്താ​ൽ മാ​ത്ര​മേ യാത്രപ്പടി അ​നു​വ​ദി​ക്കാ​ൻ നി​യ​മ​മു​ള്ളൂ. എട്ടു കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള യാ​ത്ര​യും സ​മ​യ​വും പ​രി​ഗ​ണി​ച്ച് കു​റ​ഞ്ഞ​ത് ഒ​രു ഡി​എ(Daily Allowance) അ​നു​വ​ദി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. എട്ടു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള ഒൗ​ദ്യോ​ഗി​ക യാ​ത്രയ്​ക്ക് യ​ഥാ​ർ​ഥ യാ​ത്രച്ചെല​വ് മാ​ത്ര​മേ ന​ൽ​കൂ. പു​തു​ക്കി​യ നി​ര​ക്കി​ൻ​പ്ര​കാ​രം ഒ​രു യാ​ത്ര​യ്ക്ക് കു​റ​ഞ്ഞ സ​മ​യ​ത്തി​ന് മി​നി​മം 10 രൂ​പ നി​ര​ക്കി​ൽ തി​രി​കെ യാ​ത്ര ചെ​യ്ത​തും കൂ​ടി ക​ണ​ക്കാ​ക്കി 20രൂ​പയ്​ക്ക് മാ​ത്ര​മേ താങ്കൾക്ക് അ​ർ​ഹ​ത​യു​ള്ളൂ. യാ​ത്ര ചെ​യ്ത ദൂ​ര​വും സ​മ​യ​വും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് യാ​ത്രപ്പടി ക​ണ​ക്കാ​ക്കു​ന്ന​ത്.