Tax
Services & Questions
മൂന്നു വർഷം പൂർത്തിയാക്കണം
മൂന്നു വർഷം പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെ​യ്യു​ന്നു. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷ​വും ആ​റ് മാ​സ​വു​മാ​യി. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ പാ​സാ​യി​ട്ടു​ണ്ട്. എ​ന്‍റെ ലീ​വ് അ​ക്കൗ​ണ്ടി​ൽ 40 ദി​വ​സ​ത്തെ ഹാ​ഫ് പേ ​ലീ​വ് ഉ​ണ്ട്. ഒ​രു അ​വ​ധി പോ​ലും എ​ടു​ത്തി​ട്ടി​ല്ല. ഇ​പ്പോ​ൾ എ​നി​ക്ക് 20 ദി​വ​സ​ത്തെ ക​മ്യൂ​ട്ട​ഡ് ലീ​വ് ആ​വ​ശ്യ​മാ​യി വ​ന്നി​ട്ടു​ണ്ട്. ലീ​വ് എ​ടു​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സം ഉ​ണ്ടോ? അ​തോ മ​റ്റേ​തെ​ങ്കി​ലും ലീ​വാ​ണോ എ​ടു​ക്കേ​ണ്ട​ത്? എ​നി​ക്ക് അ​ടു​ത്ത മാ​സ​മാ​ണ് ലീ​വ് വേ​ണ്ട​ത്?
കെ.​പി. ശ്രീ​വി​ദ്യ, പു​ന​ലൂ​ർ

താ​ങ്ക​ൾ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​രി​യാ​ണെ​ങ്കി​ലും ഇ​പ്പോ​ഴും താ​ങ്ക​ളു​ടെ നി​യ​മ​നം ഒ​ഫി​ഷ്യേ​റ്റിം​ഗ് പ​രി​ധി​യി​ൽപ്പെ​ടു​ന്ന​താ​ണ്. ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ​ക്ക് മൂന്നു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം മാ​ത്ര​മേ ക​മ്യൂ​ട്ട​ഡ് ലീ​വ് എ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​തി​നാ​ൽ മൂന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സ് പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ക​മ്യൂ​ട്ട​ഡ് ലീ​വി​ന് അ​ർ​ഹ​ത ല​ഭി​ക്കു​ക​യു​ള്ളൂ. പ​ക​രം ഹാ​ഫ് പേ ​ലീ​വ് എ​ടു​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ. പെ​ർ​മെ​ന​ന്‍റ് കേ​ഡ​റി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു​ള്ള നി​ബ​ന്ധ​ന ഇ​ല്ല.