Tax
Services & Questions
പാസ്ബുക്കും എസ്എൽഐ പ്രീമിയവും ആവശ്യമാണ്
പാസ്ബുക്കും എസ്എൽഐ പ്രീമിയവും ആവശ്യമാണ്
ആർടി ഓ​ഫീ​സി​ൽ​നി​ന്ന് 31/5/2017ൽ ​ഓ​ഫീ​സ് അ​ന്‍റ​ൻ​ഡ​റാ​യി വിരമിച്ചു. എ​ന്‍റെ പി​എ​ഫ് ക്ലോ​സ് ചെ​യ്തുകി​ട്ടി. എ​ന്നാ​ൽ സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് (എസ്എൽഐ) പോ​ളി​സി മാ​ത്രം ക്ലോ​സ് ചെ​യ്തി​ട്ടി​ല്ല. കാ​ര​ണം പ​റ​ഞ്ഞ​ത് പാ​സ് ബു​ക്ക് പൂ​ർ​ണ​മാ​യും വ​ര​വ് വ​ച്ചി​ട്ടി​ല്ലെന്നാണ്.അ​തു​പോ​ലെ എസ്എൽഐ യു​ടെ പ്രീ​മി​യം പാ​സ്ബു​ക്കി​നോ​ടൊ​പ്പം കാ​ണാ​നി​ല്ല എന്നുമാ​ണ്. പാ​സ്ബു​ക്ക് പ്ര​കാ​രം ഏ​ക​ദേ​ശം 30,000രൂ​പയ്​ക്ക് മു​ക​ളി​ൽ എ​നി​ക്ക് കി​ട്ടാ​നു​ണ്ട്. എസ്എൽഐ ക്ലോ​സ് ചെ​യ്ത് തു​ക കി​ട്ടാ​ൻ ഞാ​ൻ ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്?
എം.​എ​സ്. പീ​താം​ബ​ര​ൻ,
നെ​ടും​കു​ന്നം

സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ക്ലോ​സ് ചെ​യ്യു​ന്ന​തി​നു പാ​സ്ബു​ക്കും എസ്എൽഐ പ്രീ​മി​യ​വും ആ​വ​ശ്യ​മാ​ണ്. വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്ത​പ്പോ​ൾ ശ​ന്പ​ള​ത്തി​ൽ​നി​ന്നു പി​ടി​ച്ച തു​ക അ​റി​യു​ന്ന​തി​നാ​ണ് പാ​സ് ബു​ക്ക് പൂ​ർ​ണ​മാ​യും പൂ​രി​പ്പി​ക്കേ​ണ്ട​ത്. അ​താ​ത് ഓ​ഫീ​സു​ക​ളി​ലെ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ തു​ക വ​ര​വു​വ​ച്ച പാ​സ്ബു​ക്കി​ൽ ഒ​പ്പു​വ​യ്ക്കേ​ണ്ട​താ​ണ്. ഓ​ഫീ​സ് സീ​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. എസ് എൽഐ പ്രീ​മി​യം ന​ഷ്ട​പ്പെ​ട്ടു​പോ​യ​തു​കൊ​ണ്ട് പ​ക​ര​മാ​യി 500രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ത്തി​ൽ സത്യവാങ്മൂലം ത​യാ​റാ​ക്കി പോ​ളി​സി ഉ​ട​മ ഒ​പ്പു​വ​യ്ക്കു​ക​യും ഇ​ത് ഏ​തെ​ങ്കി​ലും ര​ണ്ട് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും വേ​ണം. (അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സി​ലാ​ണെ​ങ്കി​ൽ ഏ​റ്റ​വും ന​ന്ന്) പി​ന്നീ​ട് ഈ ​സത്യവാങ്മൂലവും എസ്എൽഐ ക്ലോ​ഷ​റി​നു​ള്ള അ​പേ​ക്ഷ​യും സ​ഹി​തം അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സ് മു​ഖേ​ന എസ്എൽഐ ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എസ്എൽഐ ക്ലോ​ഷ​റി​ന്‍റെ തു​ക ഉ​ട​മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ക്ര​ഡി​റ്റു ചെ​യ്യു​ന്ന​താ​ണ്.